• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇനി സംരക്ഷണമില്ല; അസാഞ്ചിനെ ഇക്വഡോറും കൈവിട്ടു

news18
Updated: March 29, 2018, 1:38 PM IST
ഇനി സംരക്ഷണമില്ല; അസാഞ്ചിനെ ഇക്വഡോറും കൈവിട്ടു
news18
Updated: March 29, 2018, 1:38 PM IST
ക്വിറ്റോ: വിക്കീലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചിന് ഇന്‍റർനെറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങൾ നല്‍കുന്നത് ഇക്വഡോർ അവസാനിപ്പിച്ചു. അസാഞ്ചിന് നൽകുന്ന സംരക്ഷണം നയതന്ത്രബന്ധങ്ങളെ ബാധിക്കുന്നു എന്ന് വ്യക്തമാക്കിയാണ് ഇക്വഡോർ ഇനി സംരക്ഷണമില്ലെന്ന് വ്യക്തമാക്കിയത്.

ജൂലിയൻ അസാഞ്ചിന്‍റെ സോഷ്യൽ മീഡിയയിലൂടെയുള്ള ചില ഇടപെടലുകൾ തങ്ങളുടെ നയതന്ത്ര ബന്ധങ്ങളെ ബാധിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്‍റർനെറ്റ് സൗകര്യം ഇക്വഡോർ നിർത്തലാക്കിയത്. മുൻ റഷ്യൻ ചാരൻ സെർജി സ്ക്രിപാലും മകളും രാസായുധ ആക്രമണത്തിനിരയായ വിഷയത്തിൽ ബ്രിട്ടന്‍റെയും മറ്റു യൂറോപ്യൻ രാജ്യങ്ങളുടെയും നടപടിയെ ചോദ്യം ചെയ്തു കൊണ്ട് രണ്ടുദിവസം മുൻപ് അസാഞ്ച് ട്വീറ്റ് ചെയ്തിരുന്നു. ഇതാണ്, ഇക്വഡോറിനെ ചൊടിപ്പിച്ചത്.

ഇക്വഡോറിന്‍റെ നയന്ത്ര ബന്ധങ്ങൾക്ക് ഭംഗം വരുന്ന തരത്തിലുള്ള നടപടികൾ സ്വീകരിക്കില്ലെന്ന് അസാഞ്ച് കരാർ ഒപ്പിട്ടിരുന്നുവെന്നും എന്നാൽ അതിനു വിരുദ്ധമായ പ്രവർത്തനങ്ങളിലാണ് അദ്ദേഹം ഏർപ്പെട്ടതെന്നും ഇക്വഡോർ എംബസി വ്യക്തമാക്കി.

2016ൽ ഹിലരി ക്ലിന്‍റന്‍റെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കീലീക്സ് പ്രസിദ്ധീകരിച്ചതിനെ തുടർന്നും ഇക്വഡോർ അസാഞ്ചിനുള്ള ഇന്‍റർനെറ്റ് സേവനം താൽക്കാലികമായി നിർത്തലാക്കിയിരുന്നു. സ്വീഡനിൽ രജിസ്റ്റർ ചെയ്ത മാനഭംഗക്കേസിൽ അറസ്റ്റ് ഭയന്ന് 2012ലാണ് അസാഞ്ച് ലണ്ടനിലെ ഇക്വഡോർ എംബസിയിൽ അഭയം തേടിയത്.

നിലപാടുകൾ തിരുത്താൻ അസാഞ്ച് തയ്യാറായില്ലെങ്കിൽ ഇനിയും നടപടികൾ ഉണ്ടാകുമെന്ന് ഇക്വഡോർ മുന്നറിയിപ്പ് നൽകി.
First published: March 29, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍