മുസ്ലീം വിരുദ്ധ പരാമർശം നടത്തിയ മന്ത്രിയുടെ തലയിൽ മുട്ട എറിഞ്ഞുടച്ചു: സോഷ്യൽ മീഡിയ ഹീറോ ആയി കൗമാരക്കാരന്
മുസ്ലീം വിരുദ്ധ പരാമർശം നടത്തിയ മന്ത്രിയുടെ തലയിൽ മുട്ട എറിഞ്ഞുടച്ചു: സോഷ്യൽ മീഡിയ ഹീറോ ആയി കൗമാരക്കാരന്
ഫാസിസ്റ്റ് വിരുദ്ധ ഹീറോ എന്ന് ഇയാളെ വിളിച്ച സോഷ്യൽ മീഡിയ,ലോകത്തിന് മുഴുവന്‍ സന്തോഷം നൽകുന്ന കാര്യമാണ് വിൽ ചെയ്തതെന്നും പറയുന്നു
Last Updated :
Share this:
മെൽബൺ : മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രിയുടെ തലയില്‍ മുട്ട ഉടച്ച കൗമാരക്കാരനെ ഹീറോ ആക്കി സോഷ്യൽ മീഡിയ. 17 വയസുകാരനായ ഈ കൗമാരക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും ഔദ്യോഗികമായി പുറത്തു വിട്ടില്ലെങ്കിലും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇയാളുടെ വിവരങ്ങൾ മുഴുവൻ ശേഖരിച്ച് കഴിഞ്ഞു. വിൽ കൊനെലി എന്ന 17 കാരനാണ് ഇതെന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. ഈ പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ എല്ലാ പോസ്റ്റുകൾക്ക് താഴെയും അഭിനന്ദന സന്ദേശങ്ങളുടെ പ്രവാഹമാണ്.
മനുഷ്യനായതിൽ നന്ദി എന്നാണ് ഒരു സന്ദേശം. വിശ്വാസികളെ കൊലപ്പെടുത്തിയ തീവ്രവാദികളെ പ്രശംസിച്ച നാസി വർഗീയവാദികളെ മർദ്ദിച്ചതിനാണ് മറ്റൊരു അഭിനന്ദനം. ഫാസിസ്റ്റ് വിരുദ്ധ ഹീറോ എന്ന് ഇയാളെ വിളിച്ച സോഷ്യൽ മീഡിയ ലോകത്തിന് മുഴുവന്‍ സന്തോഷം നൽകുന്ന കാര്യമാണ് വിൽ ചെയ്തതെന്നും പറയുന്നു. #eggboy എന്ന ഹാഷ്ടാഗും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.
ആസ്ട്രേലിയന്‍ സെനറ്റര്‍ ഫ്രേസര്‍ ആനിംഗിന്റെ തലയിലാണ് ഒരു പത്രസമ്മേളനത്തിനെയാണ് അടുത്ത് നിന്ന കൗമാരക്കാരന് മുട്ട എറിഞ്ഞുടച്ചത്. മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന ആനിംഗിന്റെ സമീപത്തായി നിന്ന കൗമാരക്കാരന് പെട്ടെന്ന് കയ്യില്‍ കരുതിയിരുന്ന മുട്ട സെനറ്ററുടെ തലയില്‍ അടിച്ച് പൊട്ടിക്കുകയായിരുന്നു. ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളിയിലുണ്ടായ വെടിവയ്പ്പിനെ തുടര്‍ന്ന് ആനിംഗ് നടത്തിയ ചില മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളാണ് പ്രകോപനത്തിനിടയാക്കിയതെന്നാണ് കരുതപ്പെടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.