• HOME
  • »
  • NEWS
  • »
  • world
  • »
  • കുരങ്ങന് ലൈംഗിക പീഡനം: യുവതിക്ക് മൂന്നു വർഷം തടവ്

കുരങ്ങന് ലൈംഗിക പീഡനം: യുവതിക്ക് മൂന്നു വർഷം തടവ്

  • Last Updated :
  • Share this:
    മൻസൗര: കുരങ്ങനെ ലൈംഗികമായി പീഡിപ്പിച്ചതിന് ഈജിപ്തിൽ യുവതിക്ക് മൂന്നുവർഷം തടവുശിക്ഷ. ഡെയിലി മെയിൽ ആണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ബസ്മ അഹമ്മദ് എന്ന യുവതിക്കാണ് മൻസൗര സിറ്റി കോടതി ശിക്ഷ വിധിച്ചത്. പൊതുസ്ഥലത്ത് അശ്ലീല പ്രവൃത്തി നടത്തിയതിനും ‌ലൈംഗിക ചേഷ്ട പ്രകടിപ്പിച്ചതിനുമാണ് യുവതിയെ കോടതി ശിക്ഷിച്ചത്.

    നഗരത്തിലെ ഒരു പെറ്റ് ഷോപ്പിലെത്തിയ ബസ്മ അഹമ്മദ് അവിടെയുണ്ടായിരുന്ന കുരങ്ങിന്റെ ലൈംഗികാവയവത്തിൽ സ്പർശിക്കുകയും ലൈംഗിക ചേഷ്ടകൾ കാട്ടുകയും ചെയ്യുന്ന 90 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ഇന്റർനെറ്റിൽ വൈറലായിരുന്നു. ബസ്മ ഇതൊക്കെ ചെയ്യുമ്പോൾ ചുറ്റും കൂടിനിൽക്കുന്നവർ ചിരിക്കുന്നതും വീഡിയോയിൽ കാണാം. സംഭവത്തിന്റെ പേരിൽ ഒക്ടോബറിലാണ് നാലുദിവസത്തേക്ക് ബസ്മയെ കസ്റ്റഡിയിലെടുത്തത്. പിന്നീട് കസ്റ്റഡി കാലാവധി 15 ദിവസത്തേക്ക് നീട്ടുകയായിരുന്നു.

    മൃഗത്തെ അധിക്ഷേപിക്കാനോ ഉപദ്രവിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും ബസ്മ കോടതിയെ അറിയിച്ചു. വീഡിയോ ഇൻറർനെറ്റിൽ പോസ്റ്റ് ചെയ്തത് തന്റെ അറിവോടെ അല്ലെന്ന് അവർ വാദിച്ചു. സമാനമായ കേസിൽ ബസ്മ മാത്രമല്ല ശിക്ഷിക്കപ്പെടുന്നത്. നേരത്തെ മറ്റു രണ്ടുപേരെ സദാചാരലംഘനത്തിന്റെ പേരിൽ ശിക്ഷിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ബസ്മയുടെ വീഡിയോക്കെതിരെ യാഥാസ്ഥിതിക മുസ്ലിം രാജ്യമായ ഈജ്പിതിൽ അതിശക്തമായ പ്രതിഷേധമാണ് ഉയർന്നത്.

    First published: