ഈജിപ്ത് മുൻ പ്രസിഡന്റ് മുഹമ്മദ് മുർസി അന്തരിച്ചു; മരണം ചാരവൃത്തിക്കേസിലെ വിചാരണയ്ക്കിടെ കോടതിയിൽ കുഴഞ്ഞു വീണ്

ഈജിപ്തില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണാധികാരിയാണ് മുര്‍സി

news18
Updated: June 17, 2019, 11:07 PM IST
ഈജിപ്ത് മുൻ പ്രസിഡന്റ് മുഹമ്മദ് മുർസി അന്തരിച്ചു; മരണം ചാരവൃത്തിക്കേസിലെ വിചാരണയ്ക്കിടെ കോടതിയിൽ കുഴഞ്ഞു വീണ്
മുഹമ്മദ് മുർസി
  • News18
  • Last Updated: June 17, 2019, 11:07 PM IST
  • Share this:
കെയ്‌റോ: ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി അന്തരിച്ചു. ചാരവൃത്തി കേസിലെ വിചാരണയ്ക്കിടെ കോടതിയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 67 വയസ്സായിരുന്നു. ഈജിപ്തിന്റെ ഔദ്യോഗിക വാര്‍ത്താ ചാനലാണ് വിവരം പുറത്ത് വിട്ടത്. ഈജിപ്തില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണാധികാരിയാണ് മുര്‍സി. ചുമതലയേറ്റ് ഒരു വര്‍ഷത്തിനുശേഷമുണ്ടായ പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ സൈന്യം അധികാരത്തില്‍നിന്ന് പുറത്താക്കി‌യിരുന്നു.

ഈജിപ്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും ഇഖ്‌വാനുൽ മുസ്‌ലിമൂന് കീഴിൽ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാർട്ടിയുടെ ചെയർമാനും ഈജിപ്റ്റിന്റെ മുൻ രാഷ്ട്രപതിയുമായിരുന്നു മുര്‍സി. ഈജിപ്തിൽ അറബ് വിപ്ലവാനന്തരം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിൽ ജസ്റ്റിസ് പാർട്ടിയെ പ്രതിനിധീകരിച്ച സ്ഥാനാർഥി മുഹമ്മദ് മുർസിയായിരുന്നു. 2012 ജൂൺ 24 ന് മുഹമ്മദ് മുർസി പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു. 2013 ജൂലൈ 4 ന് മുർസിയെ, പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി, തടവിലാക്കി.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ക്രിത്രിമത്വം നടത്തിയെന്ന് ആരോപിച്ച് പട്ടാള ഭരണത്തിന് കീഴില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി തടവ് ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കുകയായിരുന്നു മുര്‍സി. പശ്ചിമേഷ്യയില്‍ സംഭവിച്ച മുല്ലപ്പൂ വിപ്ലവാന്തരം ഈജിപ്തില്‍ അധികാരത്തിലേറിയ ആദ്യ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായിരുന്നു മുര്‍സി. 2013ലെ പട്ടാള അട്ടിമറിയെ തുടര്‍ന്നാണ് മുര്‍സി തടവിലാക്കപ്പെടുന്നത്. 1951 ആഗസ്ററ് 20ന് ഈജിപ്തിലെ ശറഖിയ്യയിലാണ് മുഹമ്മദ് മുർസി ഈസാ അൽ ഇയ്യാഥിന്റെ ജനനം. കൈറോ സർവകലാശാലയിൽനിന്ന് എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ മുർസി 1982ൽ കാലിഫോർണിയ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും നേടി. അവിടെ മൂന്നുവർഷം പ്രഫസറായി സേവനമനുഷ്ഠിച്ചു. 1985ൽ ജന്മനാട്ടിലേക്ക് മടങ്ങിയശേഷമാണ് മുർസി ബ്രദർഹുഡ് നേതൃത്വവുമായി അടുക്കുന്നതും പ്രസ്ഥാനത്തിൽ സജീവമാകുന്നതും.

First published: June 17, 2019, 10:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading