നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • World’s First 'Bitcoin City | ലോകത്തിലെ ആദ്യ ബിറ്റ്കോയിന്‍ നഗരം നിര്‍മ്മിക്കാന്‍ ഒരുങ്ങി എല്‍ സാല്‍വഡോർ പ്രസിഡന്റ്

    World’s First 'Bitcoin City | ലോകത്തിലെ ആദ്യ ബിറ്റ്കോയിന്‍ നഗരം നിര്‍മ്മിക്കാന്‍ ഒരുങ്ങി എല്‍ സാല്‍വഡോർ പ്രസിഡന്റ്

    താമസസൗകര്യങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍, സേവനങ്ങള്‍, മ്യൂസിയങ്ങള്‍, വിനോദങ്ങള്‍, വിമാനത്താവളങ്ങള്‍, റെയില്‍വെ തുടങ്ങി എല്ലാം ഈ നഗരത്തില്‍ ഉള്‍പ്പെടുമെന്ന് ബുകെലെ പറഞ്ഞു.

    • Share this:
      ലോകത്തിലെ ആദ്യ ബിറ്റ് കോയിന്‍ നഗരം (Bitcoin City) നിര്‍മ്മിക്കാന്‍ എല്‍ സാല്‍വഡോർ (El Salvador) പദ്ധതിയിടുന്നതായി പ്രസിഡന്റ് നയീബ് ബുകെലെ ( Nayib Bukele) പറഞ്ഞു. ബിറ്റ്‌കോയിന്‍ ബോണ്ടുകളിലൂടെ (Bitcoin bonds) ധനസമാഹരണം നടത്തിയായിരിക്കും ഇത് സാധ്യമാക്കുക. താമസസൗകര്യങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍, സേവനങ്ങള്‍, മ്യൂസിയങ്ങള്‍, വിനോദങ്ങള്‍, വിമാനത്താവളങ്ങള്‍, റെയില്‍വെ തുടങ്ങി എല്ലാം ഈ നഗരത്തില്‍ ഉള്‍പ്പെടുമെന്ന് ബുകെലെ പറഞ്ഞു. ശനിയാഴ്ച നടന്ന ലാറ്റിന്‍ അമേരിക്കന്‍ ബിറ്റ്‌കോയിന്‍ ആന്‍ഡ് ബ്ലോക്‌ചെയ്ന്‍ കോണ്‍ഫെറസിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ബുകലെ നടത്തിയത്.

      ബിറ്റ്കോയിന്‍ നിയമപരമായ കറൻസിയായി അംഗീകരിച്ച് ലോകത്തിലെ ആദ്യ രാജ്യമാണ് എല്‍ സാല്‍വഡോർ. രണ്ട് പതിറ്റാണ്ടായി യുഎസ് ഡോളറാണ് സാല്‍വഡോർ ഉപയോഗിച്ചിരുന്നത്. കോഞ്ചാഗ്വ അഗ്നിപര്‍വതം ( Conchagua volcano ) നഗരത്തിന് മുഴുവന്‍ ഊര്‍ജം പ്രദാനം ചെയ്യും കൂടാതെ ഖനനത്തിനും ഊര്‍ജം നല്‍കുമെന്ന് ബുകെലെ പറഞ്ഞു.
      സങ്കീര്‍ണ്ണമായ ഗണിത ശാസ്ത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് പുതിയ ബിറ്റ്‌കോയിന്‍ സൃഷ്ടിക്കുന്ന പ്രക്രിയയാണ് ബിറ്റ് കോയിന്‍ ഖനനം - ഈ പ്രക്രിയയ്ക്ക് വന്‍ തോതില്‍ ഊര്‍ജം ആവശ്യമാണ്.

      എല്‍ സാല്‍വഡോറില്‍ ടെകാപ അഗ്നിപര്‍വതം (Tecapa volcano) നല്‍കുന്ന ഊര്‍ജത്താല്‍ പ്രവര്‍ത്തിക്കുന്ന ഒരു ജിയോതെര്‍മല്‍ പ്ലാന്റില്‍ നിന്നാണ് ആ ഊര്‍ജത്തിന്റെ ഒരു ഭാഗം എത്തുന്നത്. സര്‍ക്കാര്‍ കോഞ്ചാഗ്വയാല്‍ പ്രവര്‍ത്തിക്കുന്ന പുതിയ ജിയോതെര്‍മല്‍ പ്ലാന്റ് നിര്‍മ്മിക്കുന്നതിന് മുമ്പ്, നഗരം തുടക്കത്തില്‍ ടെകാപ പ്ലാന്റില്‍ നിന്നും ഊര്‍ജം സ്വീകരിക്കുമെന്ന് ബുകലെ പറഞ്ഞു.

      ഇതൊരു സമ്പൂര്‍ണ്ണ പാരിസ്ഥിതിക നഗരം (ecological city ) ആയിരിക്കുമെന്നും കാര്‍ബണ്‍ഡയോക്‌സൈഡ് പുറന്തള്ളല്‍ (CO2 emission) പൂജ്യമായിരിക്കുമെന്നും ബുകലെ വ്യക്തമാക്കി.

      പദ്ധതിയ്ക്ക് ധനസഹായം ലഭ്യമാക്കുന്നതിനായി എല്‍ സാല്‍വഡോര്‍ 2022ല്‍ 1 ബില്യണ്‍ ഡോളറിന്റെ ബിറ്റ് കോയിന്‍ ബോണ്ടുകള്‍ പുറത്തിറക്കുമെന്ന് ബ്ലോക് ചെയ്ന്‍ ടെക് ദാതാക്കളായ ബ്ലോക്ക് സ്ട്രീമിന്റെ ചീഫ് സ്ട്രാറ്റജി ഓഫീസര്‍ സാംസണ്‍ മോവ് പറഞ്ഞു.

      'വോള്‍ക്കാനോ ബോണ്ടുകളുടെ' (Volcano bond) ഒരു പകുതി ബിറ്റ് കോയിനിലും ബാക്കി പകുതി അടിസ്ഥാന സൗകര്യങ്ങളിലും നിക്ഷേപിക്കാനാണ് തീരുമാനം എന്ന് മോവ് പറഞ്ഞു.

      എല്‍ സാല്‍വദോര്‍ ലോകത്തിന്റെ സാമ്പത്തിക കേന്ദ്രമായിരിക്കുമെന്നും മോവ് പറഞ്ഞു.

      ബിറ്റ്കോയിന്‍ സിറ്റി മൂല്യവര്‍ധിത നികുതി (VAT) മാത്രമായിരിക്കും ഈടാക്കുക എന്ന് ബുകലെ പറഞ്ഞു.

      തങ്ങളുടെ ആദായ നികുതി നിരക്ക് എല്ലായ്‌പ്പോഴും പൂജ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല മൂലധന നേട്ട നികുതിയും പ്രോപ്പര്‍ട്ടി ടാക്‌സും പേറോള്‍ ടാക്‌സും ഇവിടെ പൂജ്യമായിരിക്കും.ബിറ്റ് കോയിന്‍ നഗരത്തിന്റെ നിര്‍മ്മാണത്തിന് നിശ്ചിത കാലയളവ് (TIMELINE) നല്‍കിയിട്ടില്ല.
      Published by:Karthika M
      First published:
      )}