ജോർജ് ഫ്ലോയിഡിന്‍റെ മരണത്തിൽ പ്രതിഷേധം ആളിക്കത്തുന്ന അമേരിക്കയിൽ വീണ്ടും പൊലീസ് ക്രൂരത. ന്യൂയോർക്കിലെ നയാഗ്ര സ്ക്വായറിൽ പൊലീസ് ചെയ്ത അതിക്രമത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. നേരത്തെ തന്നെ ശക്തമായ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ പുതിയ സംഭവം പ്രതിഷേധക്കാരുടെ രോഷം ഇരട്ടിയാക്കിയിരിക്കുകയാണ്.
ഇതുകണ്ട് ഒരു ഉദ്യോഗസ്ഥൻ ഇയാളെ സഹായിക്കാനായി ശ്രമിക്കുന്നുണ്ടെങ്കിലും മറ്റൊരു പൊലീസുകാരൻ ഈ ശ്രമം തടഞ്ഞ് അയാളെയും കൂട്ടി നടന്നു പോകുന്നു. പരിക്കേറ്റ് കിടക്കുന്ന ആളെ ഒന്നു നോക്കുക പോലും ചെയ്യാതെ പുറകെയെത്തുന്ന പൊലീസ് അംഗങ്ങൾ ഓരോരുത്തരായി നടന്നു പോവുകയും ചെയ്യുന്നു. പൊലീസ് ആക്രമത്തിൽ ജോർജ് ഫ്ലോയിഡ് എന്നയാൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് യുഎസിൽ വ്യാപക പ്രതിഷേധം നടക്കുന്നത്. ഇതിനിടെയാണ് വീണ്ടും ഇത്തരം ക്രൂരസംഭവങ്ങളും അരങ്ങേറുന്നത്.
പൊലീസ് അതിക്രമത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 75കാരൻ ആശുപത്രിയിൽ തുടരുകയാണ്. ഇയാളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്. അതേസമയം സംഭവത്തില്‍ ഉൾപ്പെട്ട പൊലീസുകാരെ സസ്പെൻഡ് ചെയ്തതായി പൊലീസ് അധികൃതരും അറിയിച്ചിട്ടുണ്ട്. എന്നാൽ സോഷ്യല്‍ മീഡിയയിൽ ഇത്തരം അതിക്രമങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. നിയമം നടപ്പാക്കുകയാണ് പൊലീസ് ചെയ്യേണ്ടതെന്നും അല്ലാതെ ദുരുപയോഗം ചെയ്യുകയല്ല എന്നാണ് മുഖ്യമായി ഉയരുന്ന വിമർശനം.
പൊലീസ് അതിക്രമ ദൃശ്യങ്ങൾ ചുവടെ (WARNING: Graphic Content) :
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.