നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • VIRAL VIDEO: ആറുമാസത്തെ കാത്തിരിപ്പിന് വിരാമം; മുത്തച്ഛനുമായുള്ള ഒത്തുചേരല്‍ ആഘോഷിച്ച് കൊച്ചുമക്കള്‍

    VIRAL VIDEO: ആറുമാസത്തെ കാത്തിരിപ്പിന് വിരാമം; മുത്തച്ഛനുമായുള്ള ഒത്തുചേരല്‍ ആഘോഷിച്ച് കൊച്ചുമക്കള്‍

    ആറുമാസത്തെ കാത്തിരിപ്പിന് ശേഷം ഒരു വയോധികന്‍ തന്റെ കൊച്ചുമക്കളുമായി വീണ്ടും ഒത്തുചേരുന്നതിന്റെ ഹൃദയസ്പര്‍ശിയായ നിമിഷങ്ങളാണ് വീഡിയോയിലുള്ളത്

    • Share this:
      അതിശയകരമായ പല വീഡിയോകളും ഇന്റര്‍നെറ്റ് ലോകം നമുക്ക് പരിചയപ്പെടുത്താറുണ്ട്. ഈ വീഡിയോകളില്‍ ചിലത് ചിരിപ്പിക്കുകയോ ആശ്ചര്യപ്പെടുത്തുകയോ ചെയ്യുമ്പോള്‍ മറ്റ് ചിലത് നമ്മുടെ ഹൃദയം നിറയ്ക്കുന്ന ദൃശ്യങ്ങളാവും സമ്മാനിക്കുക. അത്തരത്തില്‍ മനസ് നിറയ്ക്കുന്ന ഒരു വീഡിയോ അടുത്തിടെ ഒരു ട്വിറ്റര്‍ അക്കൗണ്ട് ഉടമ പങ്കിട്ടു. ഏകദേശം ആറുമാസത്തെ കാത്തിരിപ്പിന് ശേഷം ഒരു വയോധികന്‍ തന്റെ കൊച്ചുമക്കളുമായി വീണ്ടും ഒത്തുചേരുന്നതിന്റെ ഹൃദയസ്പര്‍ശിയായ നിമിഷങ്ങളായിരുന്നു ആ ദൃശ്യങ്ങളിലുണ്ടായിരുന്നത്.

      വീഡിയോയില്‍ കാണുന്ന ആള്‍ തന്റെ പേരക്കുട്ടികളെ അത്ഭുതപ്പെടുത്താനായി യുഎസ് സ്‌റ്റേറ്റായ ജോര്‍ജിയയില്‍ നിന്ന് ഫെയര്‍ഫീല്‍ഡിലേക്ക് 4000 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ച് എത്തിയതാണ്. തന്റെ കൊച്ചുമക്കളുടെ ആവേശത്തോടെയുള്ള പ്രതികരണങ്ങള്‍ കാണാന്‍ അയാള്‍ വരാന്തയില്‍ കാത്തിരിക്കുകയാണ്.

      പൂമുഖത്ത് ഇരിക്കുന്ന ആളുടെ ദൃശ്യങ്ങളിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ കുട്ടികള്‍, അവരുടെ മുത്തച്ഛനെ കണ്ടത്തോടെ ആവേശത്തോടെ കെട്ടിപുണരാന്‍ ഓടി അടുക്കുന്നതും ശേഷം 'എനിക്കറിയാമായിരുന്നു' എന്ന് ആവേശത്തോടെ വിളിച്ചുകൂവി സന്തോഷത്തോടെ പുല്‍ത്തകിടിയില്‍ ഓടുന്നതും വീഡിയോയില്‍ കാണാം.



      'ഗ്രാന്‍ഡ്പാ റീയൂണിയന്‍' എന്ന ക്യാപ്ഷനില്‍ @GoodNewsCorres1 എന്ന ട്വീറ്റര്‍ ഉപയോക്താവാണ് വീഡിയോ പങ്കിട്ടത്. ഓഗസ്റ്റ് 21 ന് പങ്കുവച്ച, 48 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്, “അര വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മുത്തച്ഛനെ കാണുന്നതുപോലെ മറ്റൊരു ആശ്ചര്യമില്ല. തന്റെ മിടുക്കന്മാരായ രണ്ട് പേരക്കുട്ടികളെ കാണുന്നതിന്, റിച്ചാര്‍ഡിന്റെ അച്ഛന്‍ ജോര്‍ജിയയില്‍ നിന്ന് കോണിലെ ഫെയര്‍ഫീല്‍ഡിലേക്ക് പറന്ന് എത്തി. സ്‌ക്കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തുന്ന അവരെ ആശ്ചര്യപ്പെടുത്താന്‍ അദ്ദേഹം കാത്തിരിക്കുന്നു.”

      വീഡിയോ ഓണ്‍ലൈനില്‍ പങ്കിട്ടതിനുശേഷം, ഇതുവരെ 15,000ലധികം വ്യൂകളും ഒട്ടേറെ കമന്റുകളും നേടി. പല ട്വിറ്റര്‍ ഉപയോക്താക്കളും പ്രതികരിച്ചിരിക്കുന്നത് ദൃശ്യങ്ങള്‍ തങ്ങളെ കണ്ണീരിലാഴ്ത്തിയെന്നും, അവര്‍ക്ക് അവരുടെ വികാരം പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നില്ലെന്നുമാണ്. ഒരു ഉപയോക്താവ് എഴുതിതിങ്ങനെ,”ഇത് വളരെ മധുരതരമാണ്! അവര്‍ മുത്തച്ഛനോടൊപ്പമുള്ള സമയം ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” തനിക്ക് തന്റെ കുട്ടിക്കാലം ഓര്‍മ്മവരുന്നുവെന്ന് ഒരാള്‍ കുറിച്ചപ്പോള്‍ മറ്റൊരാള്‍ എഴുതിയത് തനിക്ക് ഇതുപോലെ ഒരു മുത്തച്ഛനെ വേണമെന്നാണ്.

      അപ്രതീക്ഷിതമായ മുത്തച്ഛനെ കണ്ടപ്പോള്‍ കുട്ടികള്‍ നടത്തിയ പ്രതികരണങ്ങളെപ്പറ്റിയായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. “വളരെക്കാലത്തിനുശേഷം എന്റെ മുത്തച്ഛനെപ്പോലെ പ്രിയപ്പെട്ട ഒരാളെ കാണുന്നത്. നിഷ്‌കളങ്കരായ കുട്ടികളുടെ ചേഷ്ഠകളും ശുദ്ധതയും മനസ്സില്‍ വളരെയധികം സന്തോഷം നല്‍കുന്നു. മുതിര്‍ന്നവരില്‍ നിന്ന് വ്യത്യസ്തമായി വികാരങ്ങള്‍ അവര്‍ക്ക് സ്വയം അടക്കാന്‍ കഴിയില്ല. അത് സ്വഭാവികമായും പൊട്ടിത്തെറിക്കുന്നു.”

      കുട്ടികള്‍ വളരെ അനുഗ്രഹിക്കപ്പെട്ടതാണെന്നും, അവര്‍ സന്തോഷത്തിന്റെ കൊട്ടാരത്തിലാണെന്നും, അഭിനന്ദിക്കപ്പെടേണ്ടതാണെന്നും, വീഡിയോ കണ്ട് ഈ ദിവസം ധന്യമാണെന്നും ഒക്കെയുള്ള ഒട്ടേറെ വൈകാരികമായ കമന്റുകളുടെ പ്രവാഹമാണ് ആ ട്വീറ്റിന് വന്നുകൊണ്ടിരിക്കുന്നത്.
      Published by:Karthika M
      First published:
      )}