HOME » NEWS » World » ELDERLY WOMAN DROPPED AT STRANGERS PLACE BY AMBULANCE IN UK AFTER COVID 19 TREATMENT GH

കോവിഡ് ചികിത്സ കഴിഞ്ഞ വയോധികയെ ആംബുല൯സ് ജീവനക്കാർ അജ്ഞാതന്റെ വീട്ടിൽ ഉപേക്ഷിച്ചു

ദിവസങ്ങൾ നീണ്ട പോരാട്ടങ്ങൾക്ക് ശേഷം മഹാമാരിയെ തോൽപ്പിക്കാനായെങ്കിലും ആംബുല൯സ് സർവ്വീസ് സ്റ്റാഫിന്റെ അശ്രദ്ധയെ ഈ അമ്മയ്ക്ക് തോൽപ്പിക്കാനായില്ല.

News18 Malayalam | news18-malayalam
Updated: April 22, 2021, 12:00 PM IST
കോവിഡ് ചികിത്സ കഴിഞ്ഞ വയോധികയെ ആംബുല൯സ് ജീവനക്കാർ അജ്ഞാതന്റെ വീട്ടിൽ ഉപേക്ഷിച്ചു
പ്രതീകാത്മക ചിത്രം
  • Share this:
ആംബുല൯സ് ജീവനക്കാരുടെ അശ്രദ്ധ കാരണം കോവിഡ് ചികിത്സ കഴിഞ്ഞ യുകെയിലെ 89 വയസ്സുകാരിയായ സ്ത്രീയെ അജ്ഞാതന്റെ വീട്ടിൽ ഉപേക്ഷിച്ചു. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് തിരിച്ചു പോവുന്ന സ്ത്രീയെയാണ് മറ്റൊരു വീട്ടിൽ ഉപേക്ഷിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ പത്ത് ആഴ്ചയിലധികമായി സൗത്ത് വെയ്ൽസിലെ പോണ്ടിപൂളിലെ കൗണ്ടി ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു എലിസബത്ത് മഹോണി. ദിവസങ്ങൾ നീണ്ട പോരാട്ടങ്ങൾക്ക് ശേഷം മഹാമാരിയെ തോൽപ്പിക്കാനായെങ്കിലും ആംബുല൯സ് സർവ്വീസ് സ്റ്റാഫിന്റെ അശ്രദ്ധയെ അവർക്ക് തോൽപ്പിക്കാനായില്ല.

ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ മഹോണി വീട്ടിൽ തിരിച്ചെത്തുന്നത് കാത്തിരിക്കുകയായിരുന്നു കുടുംബാംഗങ്ങൾ. നിശ്ചിത സമയത്തും അവർ വീട്ടിലെത്താത്തതു കണ്ട് ആശങ്കപ്പെട്ട് അന്വേഷിച്ചപ്പോഴാണ് സംഭവത്തെ കുറിച്ച് ബോധ്യപ്പെട്ടതെന്ന് വെയ്ൽസ് ഓണ്ലൈ൯ റിപ്പോർട്ട് ചെയ്യുന്നു.

മണിക്കൂറുകൾ കഴിഞ്ഞാണ് വെൽഷ് ആംബുല൯സ് സർവ്വീസ് എന്ന കമ്പനിയുടെ ജീവനക്കാർ എട്ടു മൈലോളം ദൂരെയുള്ള ന്യൂപോർട്ടിൽ തികച്ചും അജ്ഞാതനായ മറ്റൊരാളുടെ ബെഡിൽ ഉപേക്ഷിച്ചു പോയി എന്ന് മനസിലായത്. കാറ്റലോഗ് അബദ്ധം കാരണമാണ് ഇത് സംഭവിച്ചതെന്ന് മഹോണിയുടെ മക൯ ബ്രയാ൯ സങ്കടം മറച്ചു വയ്ക്കാനാവാതെ അറിയിച്ചു.

മാർച്ച് 12 ന് പ്രദേശിക സമയം ഒരു മണിക്കാണ് ആശുപത്രിയിൽ നിന്ന് ബ്രയാന് കോൾ വരുന്നത്. എന്നാൽ മണിക്കൂർ കഴിഞ്ഞിട്ടും അമ്മ വീട്ടിൽ എത്താത്തകു കാരണം ആശുപത്രി അധികൃതരെ വിളിച്ച് എന്തോ പ്രശ്നം സംഭവിച്ചിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഈയടുത്ത കാലത്ത് മഹോണിക്ക് ഒരു സ്ട്രോക്ക് സംഭവിച്ചിരുന്നുവെന്നും ബ്രയാ൯ അറിയിച്ചു. അതുകൊണ്ട് തന്നെ ഒരു മണിക്കൂർ കഴിഞ്ഞിട്ടും അമ്മ വീട്ടിലെത്താത്ത സാഹചര്യത്തിൽ കുടുംബാംഗങ്ങളുടെ ആശങ്ക വളരെ കൂടുതലായിരുന്നു.

Also Read- വാക്സിൻ കൂടുതൽ ഫലപ്രദം; കോവിഷീൽഡ്, കോവാക്സിൻ സ്വീകരിച്ചവരിൽ രോഗബാധ 0.05 ശതമാനത്തിൽ താഴെ

ഏകദേശം മൂന്നു മണിക്കൂർ കഴിഞ്ഞാണ് അമ്മയെ ന്യൂപോർട്ടിലെ മറ്റൊരു വീട്ടിലേക്ക് കൊണ്ടു പോയിരിക്കുന്നു എന്നു പറഞ്ഞ് ആശുപത്രിയിൽ നിന്ന് ബ്രായാന് കോൾ വന്നിരിക്കുന്നത്. എന്നാൽ കൂടുതൽ വിവരങ്ങൾ അറിയില്ല എന്നാണ് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചത്.

അതേസമയം കുടുംബാംഗങ്ങളോട് മാപ്പു ചോദിച്ചെന്ന് ആംബുല൯സ് സർവ്വീസ് അധികൃതർ അറിയിച്ചു. എന്നാൽ സംഭവം സംബന്ധിച്ച് അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ വിശദീകരണങ്ങളൊന്നും ലഭിച്ചില്ലെന്ന് ബ്രയാ൯ മിററിനോട് പറഞ്ഞു. മറ്റൊരു വീട്ടിലേക്ക് പോയതു കാരണം സ്ത്രീയെ വീണ്ടും ചെക്കപ്പിനായി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയതിന് ശേഷമാണ് വീട്ടിലേക്ക് കൊണ്ടുപോയത്.

കോവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് യുകെയും. ഇന്ത്യയിൽ ദിനംപ്രതി റെക്കോർഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതു കാരണം രാജ്യത്തേക്കുള്ള വിമാന സർവ്വീസുകൾ താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് തിരിച്ചെത്തുന്ന യുകെ പൗരന്മാർക്ക് പത്ത് ദിവസത്തെ ക്വാരന്റീ൯ നിർബന്ധമാണ്.

Tags: covid, hospital, ambulance, ambulance service, covid 19, coronavirus, uk, ആശുപത്രി, രോഗി, കോവിഡ് രോഗി, ഡിസ്ചാർജ്, ആശുപത്രി,

Link:
Published by: Anuraj GR
First published: April 22, 2021, 12:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories