• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കനത്ത സുരക്ഷയിൽ പാകിസ്താൻ പോളിംഗ് ബൂത്തിലേക്ക്


Updated: July 25, 2018, 8:28 AM IST
കനത്ത സുരക്ഷയിൽ പാകിസ്താൻ പോളിംഗ് ബൂത്തിലേക്ക്

Updated: July 25, 2018, 8:28 AM IST
ലാഹോർ: പാകിസ്താനിലെ ദേശീയ-പ്രവിശ്യാ സഭകളിലേക്കുളള പൊതുതെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും. ദേശീയ അസംബ്ലിയിലെ 272 സീറ്റുകളിലേക്കും നാല് പ്രവിശ്യാ അസംബ്ലികളിലെ 577 സീറ്റുകളിലേക്കും ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സൈന്യം തെരഞ്ഞെടുപ്പില്‍ ഇടപെടുന്നതായുള്ള ആരോപണങ്ങൾ നിലനില്‍ക്കുന്നതിനിടെ മൂന്ന് പ്രധാന രാഷ്ട്രീയ കക്ഷികളാണ് മത്സര രംഗത്തുള്ളത്. ‌

ജനാധിപത്യ ഭരണത്തിലേക്ക് മാറിയതിനുശേഷം നടക്കുന്ന രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പാണിത്. പാകിസ്താന്‍ മുസ്ലിം ലീഗ്-എന്‍ നേതൃത്വത്തിലുള്ള സര്‍ക്കാർ കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് രാജ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജനവിധി നേരിടുന്ന പി.ടി.ഐ അധ്യക്ഷനും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാൻ ഇത്തവണ പ്രതീക്ഷയിലാണ്. പഞ്ചാബ് പ്രവിശ്യയിലുണ്ടാക്കിയ നേട്ടങ്ങളിലാണ് ഇമ്രാൻ ഖാന്റെ കണ്ണ്.

എന്നാൽ, തൂക്കു മന്ത്രിസഭയാണെങ്കിൽ സർക്കാർ രൂപീകരണത്തിന് ഇല്ലെന്നാണ് ഇമ്രാൻ ഖാന്റെ നിലപാട്. നവാസ് ഷെരീഫിന്റെ അഭാവത്തിൽ പി.എം.എല്ലിനെ നയിക്കുന്നത് സഹോദരനായ ഷഹബാസ് ഷെരീഫാണ്. നവാസ് ഷെരീഫിന്റെയും മകളുടേയും ജയിൽവാസം സഹതാപ വോട്ടുകളായി മാറുമെന്നാണ് പ്രതീക്ഷ.

പാകിസ്താൻ പീപ്പിൾസ് പാർട്ടിയാണ് മുൻനിരയിലുളള മറ്റൊരു പാർട്ടി. രണ്ടു മുന്‍ പ്രധാനമന്ത്രിമാരുടേയും മുന്‍ പ്രസിഡന്റിന്റേയും കുടുംബത്തില്‍ നിന്നാണ് പ്രധാനമന്ത്രി പദവി സ്വപ്‌നം കാണുന്ന പാകിസ്താൻ പീപ്പിൾസ് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പി.പി.പി നേതാവ് ബിലാവൽ ഭൂട്ടോ സർദാരിയാണ് നേതാവ്.

ജനാധിപത്യരീതിയിൽ കാലാവധി പൂർത്തിയാക്കിയ സർക്കാർ ചരിത്രം ആവർത്തിക്കുമോ അതോ പട്ടാളം സർക്കാരിനെ നിയന്ത്രിക്കുമോ എന്നറിയാനാണ് രാജ്യാന്തര സമൂഹം കാത്തിരിക്കുന്നത്.

 
First published: July 25, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍