ആദ്യത്തെ കണ്മണി X Æ A-12; എലൻ മസ്കിന്റെ 'വെറൈറ്റി' പേരിടലിനെ ട്രോളി ട്വിറ്റർ

ആദ്യത്തെ കണ്മണിയുടെ ജനനം പ്രഖ്യാപിച്ചപ്പോൾ പേര് എന്താണെന്ന് ആയിരുന്നു നെറ്റിസൺസിന് അറിയേണ്ടിയിരുന്നത്.

News18 Malayalam | news18
Updated: May 6, 2020, 4:32 PM IST
ആദ്യത്തെ കണ്മണി X Æ A-12;  എലൻ മസ്കിന്റെ 'വെറൈറ്റി' പേരിടലിനെ ട്രോളി ട്വിറ്റർ
എലൻ മസ്ക് പങ്കുവെച്ച മകന്റെ ചിത്രം
  • News18
  • Last Updated: May 6, 2020, 4:32 PM IST
  • Share this:
സ്പേസ് എക്സ്, ടെസ്ല കമ്പനികളുടെ സി ഇ ഒ ആയ എലൻ മസ്കിനും സംഗീതജ്ഞ ഗ്രിംസിനും ചൊവ്വാഴ്ചയാണ് ആദ്യത്തെ കണ്മണി പിറന്നത്. തങ്ങളുടെ കുഞ്ഞുമകന്റെ ചിത്രം ടെക് ബില്യണയർ സോഷ്യൽ മീഡിയയിൽ പങ്കു വെയ്ക്കുകയും ചെയ്തു.

പക്ഷേ, കുഞ്ഞുവാവയുടെ പേര് എലൻ മസ്ക് പ്രഖ്യാപിച്ചപ്പോഴാണ് നെറ്റിസൺസ് അന്തം വിട്ടുപോയത്. ഇതിപ്പോൾ, എങ്ങനെ പറയുമെന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്. പിന്നാലെ, ട്രോളുകളുടെയും മീമുകളുടെയും ഒരു പെരുമഴ ആയിരുന്നു.

You may also like:ദോഹയില്‍ നിന്നുള്ള ഒരു വിമാനം ശനിയാഴ്ചത്തേക്ക് മാറ്റി [NEWS]ലോകത്തെ ആദ്യ കോവിഡ് വാക്സിൻ കണ്ടെത്തി; അവകാശവാദവുമായി ഇറ്റലി [NEWS]നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്ത ഇന്ത്യക്കാരെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം [NEWS]

ആദ്യത്തെ കണ്മണിയുടെ ജനനം പ്രഖ്യാപിച്ചപ്പോൾ പേര് എന്താണെന്ന് ആയിരുന്നു നെറ്റിസൺസിന് അറിയേണ്ടിയിരുന്നത്. ‘X Æ A-12’ എന്നാണ് മകന്റെ പേരെന്ന് ലക്ഷക്കണക്കിന് വരുന്ന ട്വിറ്ററിലെ ഫോളോവേഴ്സിനെ അദ്ദേഹം അറിയിച്ചു. പിന്നീട്, വീണ്ടും ട്വിറ്ററിൽ എത്തിയ എലൻ മസ്ക് അമ്മയും മകനും സുഖമായിരിക്കുന്നെന്നും അറിയിച്ചു.

     ആരാധകരുടെ ആവശ്യപ്രകാരം കുഞ്ഞിന്റെ ചിത്രവും എലൻ മസ്ക് പങ്കുവെച്ചു. മിക്കവരും പേര് കേട്ട് അന്തംവിട്ട് നിന്നപ്പോൾ പേര് എങ്ങനെ ഉച്ചരിക്കുമെന്ന് ആയിരുന്നു ഭൂരിഭാഗം ആളുകളുടെയും സംശയം. പിന്നെ താമസിച്ചില്ല, മീമുകളുടെയും ട്രോളുകളുടെയും പെരുമഴ ആയിരുന്നു.

  

First published: May 6, 2020, 4:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading