• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

എന്റെ തെറ്റ്, എന്റേതു മാത്രം; മാപ്പുപറഞ്ഞ് എലൻ മസ്ക്

news18india
Updated: July 18, 2018, 3:05 PM IST
എന്റെ തെറ്റ്, എന്റേതു മാത്രം; മാപ്പുപറഞ്ഞ് എലൻ മസ്ക്
news18india
Updated: July 18, 2018, 3:05 PM IST
വാഷിംഗ്ടൺ: കനത്ത മഴയെ തുടർന്ന് 18 ദിവസത്തോളം തായ് ലാൻഡിൽ ഗുഹയിൽ അകപ്പെട്ട ഫുട്ബോൾ ടീമംഗങ്ങളായ 12 കുട്ടികളെയും കോച്ചിനെയും രക്ഷപ്പെടുത്തിയ ദൗത്യത്തിന് നേതൃത്വം നൽകിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ വെർനോൺ അൺസ്വർത്തിനെ പെഡോഫൈൽ എന്ന് അപമാനിച്ച ടെസ്ല സിഇഒ എലൻ മസ്ക് മാപ്പ് പറഞ്ഞു.

ബുധനാഴ്ചയാണ് മസ്ക് മാപ്പുപറഞ്ഞ് രംഗത്തെത്തിയത്. എനിക്കെതിരായ അയാളുടെ പ്രവർത്തനങ്ങളെ ന്യായീകരിക്കുന്നതല്ല അയാൾക്കെതിരായ എന്റെ പ്രവർത്തനങ്ങള്‍. അതിനാൽ ഞാനും ഞാൻ പ്രതിനിധിയായിരിക്കുന്ന കമ്പനിയും അയാളോട് മാപ്പ് പറയുന്നു. തെറ്റ് എന്റേതാണ്. എന്റേത് മാത്രമാണ്- മസ്ക് ട്വിറ്ററിൽ കുറിച്ചു.

അന്തർവാഹിനി നല്‍കിക്കൊണ്ട് കുട്ടികളെ രക്ഷിക്കാനുള്ള ദൗത്യത്തിൽ പങ്കാളികളാകാമെന്ന് മസ്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അൺസ്വർത്ത് ഇത് നിരസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അൺസ്വർത്തിനെ പെഡോഫൈൽ എന്ന് പരിഹസിച്ച് മസ്ക് രംഗത്തെത്തിയത്.

എന്നാൽ മസ്കിന്റെ നിർദേശം പ്രാവർത്തികമായിരുന്നതല്ലെന്നും രക്ഷാ പ്രവർത്തനം പിആർ വർക്ക് ആക്കിമാറ്റാനുള്ള ശ്രമമായിരുന്നുവെന്നും അൺസ്വർത്ത് മറുപടി നൽകിയിരുന്നു.

മസ്കിന്റെ പരാമർശം കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെ ടെസ്ലയുടെ ഓഹരികൾ നഷ്ടത്തിലാവുകയും ചെയ്തു. ഇതോടെയാണ് മസ്ക് മാപ്പുപറഞ്ഞ് രംഗത്തെത്തിയത്. മസ്കിന്റെ വിവാദ പരാമർശത്തിൽ നിയമ നടപടിക്കൊരുങ്ങുകയാണ് അൺസ്വർത്ത്.
First published: July 18, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626