നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • എലോൺ മസ്‌ക് അഥവാ മസ്ക്മെലൺ; ടെസ്ല സിഇഒയുടെ പേര് ഉച്ചരിക്കുന്ന ടീച്ചറുടെ വീഡിയോ വൈറൽ

  എലോൺ മസ്‌ക് അഥവാ മസ്ക്മെലൺ; ടെസ്ല സിഇഒയുടെ പേര് ഉച്ചരിക്കുന്ന ടീച്ചറുടെ വീഡിയോ വൈറൽ

  അക്ഷരങ്ങൾ വായിച്ച ശേഷം വാക്കുകൾക്ക് രസകരമായ മറ്റ് ഉച്ചാരണങ്ങളാണ് രാജേശ്വരി നൽകുന്നത്

  Elon Musk

  Elon Musk

  • Share this:
   2020 മെയ് മാസത്തിലാണ് സ്‌പേസ് എക്‌സിന്റെയും ടെസ്‌ലയുടെയും സ്ഥാപകനായ എലോൺ മസ്‌കിനും പങ്കാളി ക്ലെയർ ബുച്ചർ എന്ന “ഗ്രിംസിനും” തങ്ങളുടെ ആദ്യ കുഞ്ഞ് പിറന്നത്. കുഞ്ഞിന് X Æ A-Xii എന്ന വളരെ വ്യത്യസ്തമായ പേരാണ് ഇവർ നൽകിയത്. സാങ്കേതികവിദ്യയുടെ ആരാധകനായ മസ്‌ക് ഇതുവരെ കേൾക്കാത്ത വ്യത്യസ്തമായ പേരാണ് കുഞ്ഞിനായി തിരഞ്ഞെടുത്തത്. പെട്ടെന്ന് ഒരു പാസ് വേർഡ് ആണെന്ന് പോലും തോന്നും ഈ പേര് കണ്ടാൽ. മാസങ്ങൾക്ക് ശേഷം കുഞ്ഞിന്റെ അച്ഛൻ തന്നെ മകന്റെ പേരിന്റെ ഉച്ചാരണം മറന്നു പോയ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

   X Æ A-Xii എന്ന പേര് അൽപ്പം ബുദ്ധിമുട്ടേറിയതാണെങ്കിലും മസ്‌ക്കിന്റെ സ്വന്തം പേര് വളരെ ലളിതമാണ്. എന്നാൽ ഈ പേര് പോലും തെറ്റായി ഉച്ചരിച്ചിരിക്കുകയാണ് ഇൻസ്റ്റാഗ്രാമിലെ പ്രശസ്ത 'ഉച്ചാരണ വിദഗ്ധയായ' ശ്രീമതി രാജേശ്വരി. 'ക്ലാസ് ഫോർ സ്റ്റുഡറ്റ്സ്' എന്ന് പേരിൽ ഷെയർ ചെയ്തിരിക്കുന്ന ഈ വീഡിയോയിൽ, ടെക് ഭീമന്റെ പേരിലെ അക്ഷരങ്ങൾ പറഞ്ഞതിന് ശേഷം മസ്ക്മെലൺ എന്നാണ് രാജേശ്വരി ഉച്ചരിക്കുന്നത്.

   സർക്കാർ സ്കൂളുകളിലെ സ്‌കൂൾ അധ്യാപികയെപ്പോലെ വേഷം ധരിച്ച് കൈയിൽ വടിയുമായി ബ്ലാക്ക്ബോർഡിന് മുന്നിൽ നിന്നാണ് രാജേശ്വരി E-L-O-N M-U-S-K എന്ന് അക്ഷരങ്ങൾ എടുത്ത് പറഞ്ഞ് വിശദീകരിക്കുന്നത്. തുടർന്ന്, മസ്‌ക് മെലൺ എന്ന് ഉച്ചരിക്കുന്നതും വീഡിയോയിൽ കാണാം. ഹിന്ദിയിൽ മത്‌ലബ് ”ഖാർബുജ” എന്നും ഇൻസ്റ്റഗ്രാം അധ്യാപിക വിശദീകരിക്കുന്നുണ്ട്. രസകരമായ ഈ വീഡിയോയ്ക്ക് ഇതുവരെ 6,000 ലൈക്കുകൾ ലഭിച്ചിട്ടുണ്ട്.

   വീഡിയോയുടെ അവസാന ഭാഗത്തെ ടീച്ചറുടെ പുഞ്ചിരി മനോഹരമാണെന്ന് വീഡിയോ കണ്ട ഒരാൾ അഭിപ്രായപ്പെട്ടു. Mrs Rajeshwari എന്ന ഇൻസ്റ്റഗ്രാം പേജിൽ ഇത്തരത്തിലുള്ള ഇവരുടെ നിരവധി വീഡിയോകളുണ്ട്. നടനും ഹാസ്യനടനുമായ ഗൌരവ് ഗെരയുടെ വീട്ടിലെ സഹായിയാണ് രാജേശ്വരി. ടിക്-ടോക്കിൽ രാജേശ്വരിയുടെ ഇത്തരത്തിലുള്ള തെറ്റായ കോമഡി ഉച്ചാരണങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ ഇൻസ്റ്റഗ്രാമിലും പുതിയ പേജ് ആരംഭിച്ചു. ഇന്ത്യയിൽ ടിക്-ടോക്ക് നിരോധിച്ചതോടെ ഉച്ചാരണ ക്ലാസുകൾ ഇൻസ്റ്റഗ്രാമിൽ കൂടുതൽ ഷെയർ ചെയ്യാൻ തുടങ്ങി.

   അക്ഷരങ്ങൾ വായിച്ച ശേഷം വാക്കുകൾക്ക് രസകരമായ മറ്റ് ഉച്ചാരണങ്ങളാണ് രാജേശ്വരി നൽകുന്നത്. ഉദാഹരണത്തിന് t-u-r-t-l-e എന്ന വാക്ക് രാജേശ്വരി ഉച്ചരിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

   കുറച്ചുകൂടി കടുപ്പമുള്ള വാക്കായ b-a-c-h-e-l-o-r-e-t-t-e രാജേശ്വരി എങ്ങനെയാണ് ഉച്ചരിച്ചിരിക്കുന്നതെന്ന് കാണാം..

   ഇന്ത്യാ ഡോട്ട് കോം റിപ്പോർട്ട് അനുസരിച്ച്, ടിക്-ടോക്കിലും ഇൻസ്റ്റാഗ്രാമിലും നിരവധി കോമഡി സീരീസുകൾ അവതരിപ്പിച്ചിട്ടുള്ള ഗൌരവ് ഗെരെയാണ് രാജേശ്വരിയെ ഈ അക്കൗണ്ട് ആരംഭിക്കാൻ സഹായിച്ചത്. ഗൌരവ് ഗെരെ രാജേശ്വരിയുടെ വീഡിയോകൾ സ്വന്തം സോഷ്യൽ മീഡിയ അക്കൌണ്ടുകളിലും ഷെയർ ചെയ്യാറുണ്ട്.

   Keywords: Elon Musk, Instagram, Musk Meleon, Viral Video, എലോൺ മസ്ക്, ഇൻസ്റ്റഗ്രാം, മസ്ക് മെലൺ, വൈറൽ വീഡിയോ
   Published by:Anuraj GR
   First published:
   )}