• HOME
  • »
  • NEWS
  • »
  • world
  • »
  • Sri Lanka Declares Emergency | ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ; പ്രതിഷേധക്കാരെ നേരിടാൻ സജ്ജമായി സൈന്യം

Sri Lanka Declares Emergency | ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ; പ്രതിഷേധക്കാരെ നേരിടാൻ സജ്ജമായി സൈന്യം

കലാപകാരികളായ ആളുകളെ അറസ്റ്റ് ചെയ്യാനും അവർ സഞ്ചരിക്കുന്ന വാഹനങ്ങൾ തടയാനും റനിൽ വിക്രമസിംഗെ സൈന്യത്തിന് നിർദേശം നൽകി

  • Last Updated :
  • Share this:
    കൊളംബോ: പ്രസിഡന്‍റ് ഗോതബയ രാജപക്സെ രാജ്യംവിട്ടതിന് പിന്നാലെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥയും നിശാനിയമവും പ്രഖ്യാപിച്ചു. പ്രതിഷേധക്കാർ തെരുവുകൾ കൈയടക്കിയതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഗോതബയ രാജപക്സെ ഇന്ന് പുലർച്ചെ ഭാര്യയ്ക്കൊപ്പം സൈനിക വിമാനത്തിൽ മാലിദ്വീപിലേക്ക് കടന്നിരുന്നു. പ്രധാനമന്ത്രിയായി ചുമതലയേറ്റ റനിൽ വിക്രമസിംഗയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. റനിൽ നിയന്ത്രണം ഏറ്റെടുത്ത ഉടൻ തന്നെ ശ്രീലങ്കയുടെ പടിഞ്ഞാറൻ പ്രവിശ്യയിൽ ബുധനാഴ്ച കർഫ്യൂ ഏർപ്പെടുത്തി. ദ്വീപിലുടനീളം അടിയന്തരാവസ്ഥ നിലവിലുണ്ട്.

    കലാപകാരികളായ ആളുകളെ അറസ്റ്റ് ചെയ്യാനും അവർ സഞ്ചരിക്കുന്ന വാഹനങ്ങൾ തടയാനും റനിൽ വിക്രമസിംഗെ സൈന്യത്തിന് നിർദേശം നൽകിയതായി ശ്രീലങ്കൻ വാർത്താ ഏജൻസിയായ ലങ്കാ എക്‌സ്പ്രസ് വെളിപ്പെടുത്തി. പ്രതിഷേധം നിയന്ത്രിക്കാൻ ശ്രീലങ്കൻ സൈന്യം സജ്ജമാണെന്ന് സേനാ വക്താവ് അറിയിച്ചു. കൊളംബോയിലെ ഫ്ലവർ റോഡിലുള്ള പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ ഓഫീസിന് മുന്നിലാണ് പ്രതിഷേധം നടക്കുന്നത്.


    ശ്രീലങ്കൻ ഭരണഘടന പ്രകാരം പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞാൽ പ്രധാനമന്ത്രി ആക്ടിംഗ് പ്രസിഡന്റായി ഉയർത്തപ്പെടുമെന്നാണ് പ്രതിഷേധക്കാരുടെ വാദം. എന്നിരുന്നാലും, രാജപക്‌സെയുടെ അടുത്ത വിശ്വസ്തനായ വിക്രമസിംഗയെ ഈ റോളിലേക്ക് ഉയർത്താനുള്ള സാധ്യത പ്രതിഷേധക്കാരെ ചൊടിപ്പിച്ചു. ഇതോടെയാണ് ആളുകൾ വീണ്ടും പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ആയിരകണക്കിന് പ്രതിഷേധക്കാർ ഇപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിലേക്ക് എത്തുന്നുണ്ട്. ഗാലി ഫേസ് ഗ്രീനിലെ ഗോതഗോഗാമ സമരവേദിയിലുണ്ടായ ഏറ്റുമുട്ടലിൽ ടിയർ ഗ്യാസ് ഷെല്ലുകൾ പ്രയോഗിച്ച് നാല് പ്രതിഷേധക്കാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


    അതിനിടെ മാലിയിൽ അഭയം തേടാൻ രജപക്‌സെയെ അനുവദിച്ചതിന് മാലിദ്വീപ് പ്രസിഡന്റ് സോലിഹിനെയും മുൻ പ്രസിഡന്റ് നഷീദിനെയും ശ്രീലങ്കക്കാരും മാലിദ്വീപുകാരും ട്വിറ്ററിൽ വിമർശിച്ചിരുന്നു. ശ്രീലങ്കൻ ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന നിയമങ്ങൾക്കനുസൃതമായി രാജപക്‌സെയുടെ വിടവാങ്ങൽ സുഗമമാക്കിയതായി ശ്രീലങ്കൻ വ്യോമസേനയും പ്രസ്താവന പുറത്തിറക്കി. ഗോതബായ രാജപക്‌സെ, അറസ്റ്റിൽ നിന്ന് മുക്തനായിരുന്നു, ശ്രീലങ്കയിൽ നിന്ന് എഎൻ-32 സൈനിക വിമാനത്തിൽ മാലിയിലേക്ക് പോകുമ്പോൾ സൈന്യത്തിന്റെ കമാൻഡർ-ഇൻ-ചീഫ് ആയിരുന്നു. അതുകൊണ്ടുതന്നെ അറസ്റ്റ് ചെയ്യാനാകില്ലെന്നും അവർ വ്യക്തമാക്കി.

    Also Read- ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്സെ സൈനിക വിമാനത്തിൽ രാജ്യം വിട്ടു; ഭാര്യക്കൊപ്പം മാലിദ്വീപില്‍

    ജനങ്ങളോട് ഉത്തരം പറയാൻ രജപക്‌സെമാരെ ശ്രീലങ്കയിലേക്ക് തിരിച്ചയക്കണമെന്ന് നിരവധി മാലിദ്വീപുകാരും ശ്രീലങ്കൻ പ്രവാസികളും ട്വിറ്ററിൽ ആവശ്യപ്പെട്ടു. അതേസമയം, ബുധൻ, വ്യാഴം ദിവസങ്ങളിൽ കോൺസുലാർ സേവനങ്ങൾ നിർത്തിവച്ചതായി ശ്രീലങ്കയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് എംബസി അറിയിച്ചു.
    Published by:Anuraj GR
    First published: