• HOME
 • »
 • NEWS
 • »
 • world
 • »
 • Emmanuel Macron | ഫ്രഞ്ച് പ്രസിഡന്‍റായി ഇമ്മാനുവേൽ മാക്രോൺ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു; വിജയം 58.2 ശതമാനം വോട്ടുകളോടെ

Emmanuel Macron | ഫ്രഞ്ച് പ്രസിഡന്‍റായി ഇമ്മാനുവേൽ മാക്രോൺ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു; വിജയം 58.2 ശതമാനം വോട്ടുകളോടെ

തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലിയുടെ നേതാവ് മറൈന്‍ ലെ പെന്നിനെയാണ് മാക്രോൺ പരാജയപ്പെടുത്തിയത്

Emmanuel_Macron

Emmanuel_Macron

 • Share this:
  പാരീസ്: ഫ്രാന്‍സിന്‍റെ (France Election Result) പ്രസിഡന്റായി ഇമ്മാനുവല്‍ മാക്രോണ്‍ (Emmanuel Macron) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 58.2 ശതമാനം വോട്ടോടെയാണ് മാക്രോണിന്‍റെ വിജയം. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലിയുടെ നേതാവ് മറൈന്‍ ലെ പെന്നിനെയാണ് മാക്രോൺ പരാജയപ്പെടുത്തിയത്. 41.8 ശതമാനം വോട്ട് മാത്രമാണ് മറൈൻ ലെ പെൻ നേടിയത്. 20 വര്‍ഷത്തിനിടെ രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റ് എന്ന നേട്ടം ഇതോടെ ഇമ്മമാനുവൽ മാക്രോണ്‍ സ്വന്തമാക്കിയിരിക്കുകയാണ്.

  ഞായറാഴ്ച ഇന്ത്യന്‍ സമയം രാവിലെ 11.30 ന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി 11.30 നാണ് അവസാനിച്ചത്. ഏപ്രില്‍ 10ന് നടന്ന ഒന്നാം റൗണ്ടില്‍ ഇമ്മാനുവല്‍ മാക്രോണ്‍ ഒന്നാമതും എതിര്‍ സ്ഥാനാര്‍ത്ഥി മറൈന്‍ ലെ പെന്‍ രണ്ടാമതും എത്തിയിരുന്നു. 12 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച ആദ്യ റൗണ്ടില്‍ മാക്രോണ്‍ 27.8 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ പെന്നിന് ലഭിച്ചത് 23.1 ശതമാനം വോട്ടുകളാണ്. മേയ് 13ന് പ്രസിഡന്റായി ഇമ്മാനുവല്‍ മാക്രോണ്‍ വീണ്ടും ചുമതലയേൽക്കും.

  എതിര്‍ സ്ഥാനാര്‍ത്ഥി 53കാരിയായ പെന്‍ 2017ലും രണ്ടാം റൗണ്ടില്‍ മാക്രോണിനോട് ഏറ്റുമുട്ടിയിരുന്നു. ഫ്രാന്‍സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് ലാ റിപ്പബ്ലിക് ഓണ്‍ മാര്‍ഷ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഇമ്മാനുവല്‍ മാക്രോണ്‍.

  തകർപ്പൻ വിജയത്തിന് പിന്നാലെ ലോകനേതാക്കൾ മാക്രോണിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
  ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടക്കമുള്ളവര്‍ മാക്രോണിന് ആശംസകള്‍ നേര്‍ന്നു. "ഫ്രാന്‍സിന്റെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവല്‍ മാക്രോണിന് അഭിനന്ദനങ്ങള്‍. ഫ്രാന്‍സ് ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷികളില്‍ ഒന്നാണ്. ഇരു രാജ്യങ്ങള്‍ തുടര്‍ന്നും ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമെന്ന് കരുതുന്നു." - ജോണ്‍സണ്‍ ട്വീറ്റ് ചെയ്തു. ഇമ്മാനുവല്‍ മാക്രോണിന്റെ വിജയം യൂറോപ്പിന് സന്തോഷം നല്‍കുന്ന വാര്‍ത്തയാണെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗി പ്രസ്താവനയില്‍ പറഞ്ഞു.

  തീവ്രവാദവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ ചർച്ച ചെയ്ത് കൊളംബോ സെക്യൂരിറ്റി കോൺക്ലേവ്

  തീവ്രവാദ കേസുകളുടെ അന്വേഷണത്തിലെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന കൊളംബോ സെക്യൂരിറ്റി കോൺക്ലേവ് വെർച്വൽ കോൺഫറൻസ് 2022 (Colombo Security Conclave) ഏപ്രിൽ 19-ന് NIA സംഘടിപ്പിച്ചു. ഇന്ത്യ, മാലിദ്വീപ്, മൗറീഷ്യസ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പാനലിസ്റ്റുകളും പങ്കാളികളും വെർച്വൽ കോൺഫറൻസിൽ പങ്കെടുത്തു.

  Also Read- Taliban | യുവതലമുറയെ വഴിതെറ്റിക്കുന്നു; അഫ്ഗാനിസ്ഥാനില്‍ ടിക് ടോക്കും പബ്ജിയും നിരോധിച്ച് താലിബാന്‍

  2022 മാർച്ച് 9-10 തീയതികളിൽ മാലിദ്വീപിൽ നടന്ന അഞ്ചാമത് NSA ലെവൽ മീറ്റിംഗിൽ അംഗരാജ്യങ്ങൾ അംഗീകരിച്ച 2022-23 ലെ സഹകരണത്തിനും പ്രവർത്തനങ്ങൾക്കുമുള്ള കൊളംബോ സെക്യൂരിറ്റി കോൺക്ലേവിന്റെ റോഡ്‌മാപ്പിൽ പറയുന്ന പ്രവർത്തനങ്ങളിലൊന്നാണ് കോൺഫറൻസ്.

  പങ്കെടുത്തവർ അതത് രാജ്യങ്ങളിലെ തീവ്രവാദവുമായി ബന്ധപ്പെട്ട വിവിധ വെല്ലുവിളികൾ ചർച്ച ചെയ്യുകയും തീവ്രവാദ കേസുകൾ വിചാരണ ചെയ്യുന്നതിനും വിദേശ പോരാളികളെ നേരിടാനുള്ള തന്ത്രങ്ങൾ, ഇന്റർനെറ്റ്, സോഷ്യൽ മീഡിയ എന്നിവയുടെ ദുരുപയോഗം തടയുന്നതിനുമുള്ള അനുഭവങ്ങൾ എന്നിവയും പങ്കുവെച്ചു.

  കൊളംബോ സെക്യൂരിറ്റി കോൺക്ലേവിലെ അംഗരാജ്യങ്ങളും നിരീക്ഷക രാജ്യങ്ങളും തമ്മിലുള്ള അടുത്ത സഹകരണത്തിന്റെയും ഏകോപനത്തിന്റെയും, തീവ്രവാദം, റാഡിക്കലൈസേഷൻ എന്നിവയുമായി ബന്ധപ്പെട്ട കേസുകളുടെ ഫലപ്രദമായ അന്വേഷണത്തിന്റെയും ആവശ്യകതയെക്കുറിച്ചും വിദഗ്ധർ ഊന്നിപ്പറഞ്ഞു.
  Published by:Anuraj GR
  First published: