കോവിഡ് ബാധ: എമ്മി അവാർഡ് ജേതാവും ഗാനരചയിതാവുമായ ആദം ഷ്ലേസിങ്കർ അന്തരിച്ചു

ആദം ഫൗണ്ടൻസ് ഓഫ് വെയ്ൻ എന്ന പ്രശസ്ത റോക്ക് ബാൻഡിന്റെ സ്ഥാപകനാണ്.

News18 Malayalam | news18-malayalam
Updated: April 2, 2020, 10:59 AM IST
കോവിഡ് ബാധ: എമ്മി അവാർഡ് ജേതാവും ഗാനരചയിതാവുമായ ആദം ഷ്ലേസിങ്കർ അന്തരിച്ചു
Adam Schlesinger
  • Share this:
വാഷിങ്ടൺ: എമ്മി, ഗ്രാമി പുരസ്കാര ജേതാവായ സംഗീതജ്ഞനും ഗാനരചയിതാവുമായ ആദം ഷ്ലേസിങ്കർ കൊറോണ ബാധയെ തുടർന്ന് അന്തരിച്ചു. 52 വയസ്സായിരുന്നു. രണ്ടാഴ്ചകൾക്ക് മുൻപാണ് കൊറോണ ബാധയെ തുടർന്ന് ചികിത്സ തേടിയത്. ബുധനാഴ്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ആദം ഫൗണ്ടൻസ് ഓഫ് വെയ്ൻ എന്ന പ്രശസ്ത റോക്ക് ബാൻഡിന്റെ സ്ഥാപകനാണ്. ഹോളിവുഡ് നടൻ ടോം ഹാങ്ക്സ് സംവിധാനം ചെയ്ത ദാറ്റ് തിങ്സ് യു ഡൂ എന്ന ചിത്രത്തിലെ ഗാനത്തിന് ഓസ്കർ, ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾക്ക് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

You may also like:പൃഥ്വിരാജിനും സംഘത്തിനുമായി ജോർദാനിലേക്ക് പ്രത്യേക വിമാനം അയക്കുക അപ്രായോഗികം [PHOTOS]COVID 19 | പനി ഇല്ലെങ്കിലും ഇനി കോവിഡ് പരിശോധന [NEWS]ശശി തരൂരിന് ഇംഗ്ലീഷ് മാത്രമല്ല ബംഗാളിയും അറിയാം; കേരളത്തിലെ ബംഗാളി അതിഥി തൊഴിലാളികളോട് തരൂർ [NEWS]

ഷ്ലേസിങ്കറിനും രണ്ടുമക്കൾക്കും വൈറസ് ബാധ എങ്ങനെയുണ്ടായതെന്ന കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. ടെലിവിഷൻ ഷോകൾക്കും മറ്റുമായി ഗാനരചന നിർവഹിച്ചതിന് പത്ത് തവണ ഗ്രാമി അവാർഡിനായി അദ്ദേഹത്തെ നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.


Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 2, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading