• HOME
 • »
 • NEWS
 • »
 • world
 • »
 • വനിതാ എംപിയുടെ ഡെസ്ക്കിൽ ജീവനക്കാരന്റെ സ്വയംഭോഗം;പ്രാർഥനാമുറിയിൽ അനാശാസ്യം; നാണംകെട്ട് ഓസ്ട്രേലിയൻ പാർലമെന്‍റ്

വനിതാ എംപിയുടെ ഡെസ്ക്കിൽ ജീവനക്കാരന്റെ സ്വയംഭോഗം;പ്രാർഥനാമുറിയിൽ അനാശാസ്യം; നാണംകെട്ട് ഓസ്ട്രേലിയൻ പാർലമെന്‍റ്

എംപിമാർക്കുവേണ്ടി ലൈംഗിക തൊഴിലാളികളെ രഹസ്യമായി പാർലമെന്‍റിൽ എത്തിച്ചിരുന്നുവെന്ന വാർത്തയും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്

 video call

video call

 • Last Updated :
 • Share this:
  കാൻബെറ: പാർലമെന്‍റ് മന്ദിരത്തിൽ വനിതാ എംപിയുടെ ഡെസ്ക്കിൽ സ്വയംഭോഗം ചെയ്യുന്ന ജീവനക്കാരന്‍റെ വീഡിയോ പുറത്തുവന്നതോടെ ഓസ്ട്രേലിയൻ സർക്കാർ കൂടുതൽ പ്രതിരോധത്തിലായി. പാർലമെന്‍റ് മന്ദിരത്തിലെ പ്രാർഥനാ മുറി ലൈംഗികപ്രവർത്തനങ്ങൾക്കു ഉപയോഗിക്കുന്നുണ്ടെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ മാപ്പു പറഞ്ഞു രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് വനിതാ എംപിയുടെ ഡെസ്ക്കിൽ സ്വയംഭോഗം ചെയ്യുന്ന ജീവനക്കാരന്‍റെ വീഡിയോ പുറത്തുവന്നത്. നേരത്തെ ലൈംഗിക ചിത്രങ്ങളും വീഡിയോയും പങ്കുവെക്കുന്നതിനു പാർലമെന്‍റ് ജീവനക്കാർക്കിടയിൽ ഫേസ്ബുക്ക് മെസഞ്ചർ ഗ്രൂപ്പുകൾ ഉണ്ടെന്ന വാർത്ത ഓസ്ട്രേലിയൻ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

  എംപിമാർക്കുവേണ്ടി ലൈംഗിക തൊഴിലാളികളെ രഹസ്യമായി പാർലമെന്‍റിൽ എത്തിച്ചിരുന്നുവെന്ന വാർത്തയും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ടോം എന്നു സ്വയം വിശേഷിപ്പിച്ചയാളാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. നേരത്തെ ഓസ്ട്രേലിയൻ സർക്കാരിന്‍റെ വനിതാ ഉപദേഷ്ടാവിനെ സഹപ്രവർത്തകൻ പീഡിപ്പിച്ചുവെന്ന വാർത്ത വന്നിരുന്നു. ഈ സംഭവം കൈകാര്യം ചെയ്ത രീതിയിൽ വീഴച പറ്റിയെന്ന് ആരോപിച്ച് സർക്കാരിനെതിരെ വിമർശനം ഉയർന്നിരുന്നു.

  ഇപ്പോഴത്തെ സംഭവങ്ങളെ അപലപിച്ച് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ രംഗത്തെത്തിയിരുന്നു. അറപ്പ് ഉളവാക്കുന്ന കാര്യങ്ങളാണ് സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് ജീവക്കാരുടെ പ്രവൃത്തി ഞെട്ടിക്കുന്നതാണെന്നും വൃത്തികെട്ടതാണെന്നും മോറിസണ്‍ പറഞ്ഞു. ചൊവ്വാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റം അത്യധികം നാണംകെട്ടതാണെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാൽ പ്രധാനമന്ത്രിയുടെ ഏറ്റുപറച്ചിൽ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും, ഞെട്ടിക്കുന്ന സംഭവങ്ങളിൽ കർശന നടപടി വേണമെന്ന് വനിതാ എംപിമാർ ആവശ്യപ്പെട്ടു.

  സർക്കാർ ഉദ്യോഗസ്ഥരും എം‌പിമാരും പലപ്പോഴും പാർലമെൻറ് മന്ദിരത്തിലെ പ്രാർത്ഥന മുറി ലൈംഗിക പ്രവർത്തികൾക്ക് ഉപയോഗിച്ചിരുന്നതായും നിരവധി തവണ ലൈംഗികത്തൊഴിലാളികളെ അവിടേക്ക് എത്തിച്ചിരുന്നതായും സർക്കാരിന്‍റെ അഭ്യുദയകാംക്ഷി എന്ന് വിശേഷിപ്പിച്ച ടോം വെളിപ്പെടുത്തിയിരുന്നു. ഒരു കൂട്ടം ജീവനക്കാർ പതിവായി അശ്ലീല വീഡിയോയും ഫോട്ടോകളും കൈമാറുന്നുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

  Also Read- ലൈംഗിക ബന്ധത്തിലേർപ്പെടാ൯ സിനിമാ ഹാളിലേക്ക് ഒളിച്ചു കയറി ദമ്പതികൾ: വൈറൽ വീഡിയോ കാണാം

  സംഭവം വിവാദമായതോടെ പാർലമെന്‍റ് മന്ദിരത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും തുടർ നടപടികൾ ഉണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനോടകം പുറത്തുവന്ന ഫോട്ടോകളും വീഡിയോയും അനുസരിച്ച് കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടാകുമെന്നും സർക്കാർ സൂചിപ്പിച്ചു.

  കാബിനറ്റ് മന്ത്രിയുടെ ഓഫീസിലടക്കം ഒരു ലിബറൽ പാർട്ടി സ്റ്റാഫ് അംഗം ബലാത്സംഗം ചെയ്തുവെന്ന ആരോപണത്തെത്തുടർന്ന് ഭരണകക്ഷിയായ ലിബറൽ / ദേശീയ സഖ്യം അടുത്തിടെയായി കടുത്ത സമ്മർദ്ദത്തിലായിരുന്നു. ഇതിനിടെയാണ് കൂടുതൽ വെളിപ്പെടുത്തൽ പുറത്തുവന്നത്. ഈ സംഭവങ്ങളെ തുടർന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ പിന്തുണ കുറഞ്ഞതായി അടുത്തിടെ പുറത്തുവന്ന അഭിപ്രായവോട്ടെടുപ്പ് ഫലം സൂചിപ്പിക്കുന്നു.

  “പല ഓസ്‌ട്രേലിയക്കാരും, പ്രത്യേകിച്ച് സ്ത്രീകൾ, ഞാൻ ഈ വിഷയങ്ങളിൽ ഇടപെട്ടിട്ടില്ലെന്നു വിശ്വസിക്കുന്നുവെന്നും ഇത് എന്നെ വളരെയധികം വിഷമിപ്പിക്കുന്നുവെന്നും സമ്മതിക്കുന്നു,” മോറിസൺ കാൻ‌ബെറയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. "ഞങ്ങൾ കൂടുതൽ നന്നായി ചെയ്യണം ... നമുക്ക് പാർലമെന്‍റ് പ്രവർതതനങ്ങൾ മെച്ചപ്പെടുത്തണം." എന്നിരുന്നാലും, പാർലമെന്റിൽ ജോലിസ്ഥലത്തെ സംസ്കാരം മെച്ചപ്പെടുത്തുന്നതിനായി അദ്ദേഹം കുറച്ച് നിർദേശങ്ങൾ നൽകി, വരും ആഴ്ചകളിൽ മാറ്റങ്ങൾ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
  Published by:Anuraj GR
  First published: