നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ഇസ്രയേലിൽ നെതന്യാഹു പുറത്ത്;വിശ്വാസ വോട്ട് നേടി ഐക്യസർക്കാർ; അവസാനിച്ചത് 12 വർഷം നീണ്ട ഭരണം

  ഇസ്രയേലിൽ നെതന്യാഹു പുറത്ത്;വിശ്വാസ വോട്ട് നേടി ഐക്യസർക്കാർ; അവസാനിച്ചത് 12 വർഷം നീണ്ട ഭരണം

  59 നെതിരെ അറുപത് വോട്ടുകൾ നേടിയാണ് പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് ഭൂരിപക്ഷം തെളിയിച്ചത്.

  ബെഞ്ചമിൻ നെതന്യാഹു

  ബെഞ്ചമിൻ നെതന്യാഹു

  • Share this:
   ജറുസലേം: ഇസ്രയേലിൽ വിശ്വാസ വോട്ട് നേടി ഐക്യ സർക്കാർ അധികാരത്തിലേക്ക്. ബെഞ്ചമിൻ നെതന്യാഹുവിന്‍റെ 12 വർഷം നീണ്ട ഭരണത്തിന് അന്ത്യം കുറിച്ച് കൊണ്ടാണ് പ്രതിപക്ഷ പാർട്ടികൾ രൂപീകരിച്ച ഐക്യ സർക്കാർ വിശ്വാസ വോട്ട് നേടിയത്. പ്രാദേശിക സമയം നാലുമണിക്കാണ് വോട്ടെടുപ്പ് നടപടികൾക്കായി പാർലമെന്‍റ് ചേർന്നത്. അഞ്ച് മണിക്കൂറുകളോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിൽ 59 നെതിരെ അറുപത് വോട്ടുകൾ നേടിയാണ് പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് ഭൂരിപക്ഷം തെളിയിച്ചത്.

   വലതുപക്ഷ നേതാവും യാമിന പാര്‍ട്ടി അധ്യക്ഷനുമായ നഫ്താലി ബെന്നറ്റും പ്രതിപക്ഷ നേതാവ് യെയിര്‍ ലാപിഡും രണ്ടു വര്‍ഷം വീതം പ്രധാനമന്ത്രി പദം പങ്കിടാനാണ് ധാരണ. ആദ്യ രണ്ടു വര്‍ഷം നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിയാകും. 2023 സെപ്റ്റംബർവരെയാകും ബെന്നറ്റിന്റെ കാലാവധി. തുടര്‍ന്ന് അവാസന രണ്ടു വര്‍ഷം യെയിര്‍ ലാപിഡും അധികാരത്തിലേറും.

   Also Read-Explained: നെതന്യാഹു പുറത്തേക്ക്; ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രി ആകാൻ സാധ്യതയുള്ള നഫ്താലി ബെന്നറ്റ് ആരാണ്?

   രണ്ടു വര്‍ഷത്തിനിടെ നാല് പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളാണ് ഇസ്രയേലില്‍ നടന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം തുടര്‍ന്ന നെതന്യാഹുവിന് മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനായിരുന്നില്ല. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ആദ്യ അവസരം അദ്ദേഹത്തിന് ലഭിച്ചെങ്കിലും സഖ്യം രൂപീകരിച്ച് ആവശ്യമായ ഭൂരിപക്ഷം കണ്ടെത്താന്‍ നെതന്യാഹുവിന് ആയില്ല.

   ഇതിന് പിന്നാലെയാണ് എട്ട് പ്രതിപക്ഷ പാർട്ടികൾ ചേർന്ന് സഖ്യം രൂപീകരിച്ചത്. ലാപിഡ്, നഫ്താലി ബെന്നറ്റ്, അറബ് ഇസ്ലാമിറ്റ് റാം പാര്‍ട്ടി നേതാവ് മന്‍സൂര്‍ അബ്ബാസ് എന്നിവര്‍ പുതിയ സര്‍ക്കാരിന്റെ കരാറില്‍ നേരത്തെ ഒപ്പുവെച്ചിരുന്നു.

   എല്ലാ ഇസ്രയേലികളുടെയും പ്രധാനമന്ത്രിയായിരിക്കുമെന്നാണ് വിശ്വാസ വോട്ട് നേടിയ ശേഷം സഭയിൽ നടത്തിയ പ്രസംഗത്തിൽ 49 കാരനായ നഫ്താലി ബെന്നറ്റ് അറിയിച്ചത്. നെതന്യാഹുവിന്‍റെ നീണ്ട കാലത്തെ സേവനത്തിനും ഈ കാലയളവിലുണ്ടായ നേട്ടങ്ങൾക്കും നന്ദി അറിയിക്കുകയും ചെയ്തു.
   Published by:Asha Sulfiker
   First published:
   )}