ഇന്റർഫേസ് /വാർത്ത /World / COVID19| ഐസൊലേഷൻ വാർഡിൽ പ്രവേശിക്കാൻ തയ്യാറാകാത്തവരെ ജയിലിലടയ്ക്കും; കർക്കശ നടപടിയുമായി ഇംഗ്ലണ്ട്

COVID19| ഐസൊലേഷൻ വാർഡിൽ പ്രവേശിക്കാൻ തയ്യാറാകാത്തവരെ ജയിലിലടയ്ക്കും; കർക്കശ നടപടിയുമായി ഇംഗ്ലണ്ട്

coronavirus

coronavirus

COVID19| രോഗബാധ സംശയിക്കപ്പെട്ട് നിരീക്ഷണത്തിലാകുന്നയാൾ എല്ലാ വ്യക്തിഗത വിവരങ്ങളും യാത്രാവിവരങ്ങളും അധികൃതർക്ക് നൽകണം. ഇതിൽ തെറ്റായ വിവരം നൽകിയാൽ പിഴശിക്ഷ ലഭിക്കും

  • Share this:

ലണ്ടൻ: കൊറോണ രോഗലക്ഷണങ്ങളുണ്ടായിട്ടും ക്വാറന്‍റൈനിലോ ഐസൊലേഷൻ വാർഡിലോ പ്രവേശിക്കാൻ തയ്യാറാകാത്തവർക്കെതിരെ നിയമടനപടി കർക്കശമാക്കി ഇംഗ്ലണ്ട്. ഐസൊലേഷനിൽ പ്രവേശിക്കാത്തവരെ പിടികൂടി ജയിലിൽ അടയ്ക്കാൻ പൊലീസിന് സർക്കാർ നിർദശം നൽകും. കൂടാതെ 1000 യൂറോ പിഴയും ഈടാക്കും.

ഇതുസംബന്ധിച്ച് പൊലീസിന് പ്രത്യേക അധികാരം നൽകുന്ന ഉത്തരവ് ഉടൻ തന്നെ പുറത്തുവരുമെന്ന് ടെലഗ്രാഫ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ദ ഹെൽത്ത് പ്രൊട്ടക്ഷൻ(കൊറോണ വൈറസ്) റെഗുലേഷൻ 2020 എന്ന പേരിലാണ് പുതിയ ബിൽ കൊണ്ടുവരുന്നത്. ഇതിന്‍റെ കരട് സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വൈറസ് ബാധ സംശയിക്കുന്നവർ നിർബന്ധമായും 14 ദിവസം നിരീക്ഷണത്തിൽ കഴിയണം. ഇതിനിടയിൽ പരിശോധന ഫലം പോസിറ്റീവായാൽ ഐസൊലേഷൻ വാർഡിലേക്ക് മാറാൻ തയ്യാറാകണമെന്നും ആരോഗ്യവിഭാഗം അധികൃതർ നിർദ്ദേശിക്കുന്നു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

ക്വാറന്‍റൈനിൽനിന്നോ ഐസൊലേഷനിൽനിന്നോ രക്ഷപ്പെടാൻ ശ്രമിച്ചാൽ പിടികൂടി ജയിലിൽ സജ്ജീകരിച്ചിട്ടുള്ള ഐസൊലേഷൻ സെല്ലിൽ അടയ്ക്കാനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. കൂടാതെ 1000 യൂറോ പിഴയും ഈടാക്കും. രോഗബാധ സംശയിക്കുന്നയാൾക്ക് പരിശോധന നിർബന്ധമാക്കുന്നതാണ് പുതിയ നിയമത്തിന്‍റെ കരട്.

You may also like:'കൊറോണ വൈറസ്..അത് വരുന്നു': ഏഴ് വർഷം മുമ്പുള്ള 'പ്രവചനത്തിൽ' ഞെട്ടി നെറ്റിസൺസ് [NEWS]ഇങ്ങനെ പോയാൽ രണ്ടു മാസത്തിൽ ലോകത്തെ എല്ലാ വിമാനക്കമ്പനികളും പാപ്പരാകുമെന്ന് സൂചന [PHOTO]DGPക്കും വേണ്ടേ ക്വാറന്റൈന്‍ ? ലണ്ടനില്‍ നിന്നെത്തിയ ബഹ്‌റ നിയന്ത്രണങ്ങള്‍ ലംഘിച്ച് മുഖ്യമന്ത്രിക്കൊപ്പം യോഗത്തില്‍ [NEWS]

രോഗബാധ സംശയിക്കപ്പെട്ട് നിരീക്ഷണത്തിലാകുന്നയാൾ എല്ലാ വ്യക്തിഗത വിവരങ്ങളും യാത്രാവിവരങ്ങളും അധികൃതർക്ക് നൽകണം. ഇതിൽ തെറ്റായ വിവരം നൽകിയാൽ പിഴശിക്ഷ ലഭിക്കും. ബ്രിട്ടനിൽ വ്യാപകമായി കൊറോണ പടർന്നുപിടിക്കുന്നതോടെയാണ് ഇംഗ്ലണ്ട് കർക്കശ നിയമവുമായി രംഗത്തെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊറോണ വൈറസ് ബാധിച്ച് 14 പേരാണ് യുകെയിൽ മരിച്ചത്. ഇതോടെ യുകെയിൽ മരണസംഖ്യ 35 ആയി ഉയർന്നു.

First published:

Tags: Corona, Corona outbreak, Corona virus, Corona Virus in Middle East, Corona virus outbreak, Corona virus spread, COVID19