• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തുർക്കിയിൽ തയ്യിബ് എർദോഗാന് വിജയം

news18india
Updated: June 25, 2018, 8:22 AM IST
തുർക്കിയിൽ തയ്യിബ് എർദോഗാന് വിജയം
news18india
Updated: June 25, 2018, 8:22 AM IST
ഇസ്താംബൂൾ: തുർക്കിയിൽ നടന്ന പ്രസിഡന്‍റ് തെരഞ്ഞടുപ്പിൽ തയ്യിബ് എർദോഗാന് വിജയം. 53 ശതമാനം വോട്ടുകൾ നേടിയാണ് എർദോഗാൻ ജയിച്ചത്. എതിർ സ്ഥാനാർഥി മുഹറം ഇൻജയ്ക്ക് 31 ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത്. ഇത് രണ്ടാം തവണയാണ് എർദോഗാൻ തുർക്കി പ്രസിഡന്‍റാകുന്നത്.

ആദ്യറൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോൾ തന്നെ തയ്യിബ് എർദോഗാൻ വിജയമുറപ്പിച്ചിരുന്നു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ 53 ശതമാനത്തിലേറെ വോട്ടുകൾ നേടിയാണ് എർദോഗാൻ വിജയമുറപ്പിച്ചത്. തുർക്കിയിലെ ജനങ്ങൾ ജനാതിപത്യം അംഗീകരിച്ചെന്നും ഭരിക്കാനാവശ്യമായ ഭൂരിപക്ഷം തന്‍റെ പാർട്ടി സ്വന്തമാക്കിയെന്നും എർദോഗാൻ അവകാശപ്പെട്ടു.

തെരഞ്ഞെടുപ്പിന്‍റെ ഔദ്യോഗിക ഫലപ്രഖ്യാപനം വെള്ളിയാഴ്ചയാണ് പ്രഖ്യാപിക്കുക. പ്രധാന എതിർ സ്ഥാനാർഥിയായിരുന്നു മുഹറം ഇൻജെ ഫലപ്രഖ്യാപനം ഔദ്യോഗികമായി വരാത്തതിനാൽ തോൽവി സമ്മതിച്ചിട്ടെല്ലെന്ന് തുർക്കിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുർക്കിയിൽ പുതിയ ഭരണഘടന നിലവിൽ വന്നതിനു ശേഷം നടന്ന തെരഞ്ഞെടുപ്പ് ആയതിനാൽ പ്രസിഡന്‍റിന് കൂടുതൽ അധികാരം ലഭിക്കും.
First published: June 25, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍