HOME /NEWS /World / 149 യാത്രക്കാരുമായി എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നു വീണു

149 യാത്രക്കാരുമായി എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നു വീണു

Ethiopian

Ethiopian

149 യാത്രക്കാരും എട്ടു ജീവനക്കാരുമടക്കം 157 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    നെയ്റോബി: 149 യാത്രക്കാരുമായി കെനിയയിലേക്കു പോയ എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നു വീണു. എത്യോപ്യന്‍ തലസ്ഥാന നഗരിയായ ആഡിസ് അബാബയില്‍ നിന്ന് അറുപത്തിരണ്ടു കിലോമീറ്റര്‍ അകലെ ബിഷോഫ്റ്റു പട്ടണത്തിലാണ് വിമാനം തകര്‍ന്നു വീണത്. ഇന്ത്യന്‍ സമയം രാവിലെ പതിനൊന്നിനായിരുന്നു അപകടം. 149 യാത്രക്കാരും എട്ടു ജീവനക്കാരുമടക്കം 157 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ആരും രക്ഷപ്പെട്ടിട്ടില്ല എന്നാണു സൂചനകള്‍.

    വിമാനം തകര്‍ന്നുവീണ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആഫ്രിക്കയിലെ ഏറ്റവും വലിയ വിമാന സര്‍വീസാണ് എത്യോപ്യന്‍ എയര്‍ലൈന്‍സ്. അപകട കാരണം വ്യക്തമല്ല. പ്രാദേശിക സമയം രാവിലെ 8.38 ന് പറന്നുയര്‍ന്ന വിമാനവുമായുള്ള ബന്ധം ആറുമിനിട്ടുനുള്ളില്‍ തകര്‍ന്നു വീഴുകയായിരുന്നു.

    Also Read: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് വൈകിട്ട് അഞ്ചിന്

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

    2010 ല്‍ കമ്പനിയുടെ വിമാനം ബെയ്റൂട്ടില്‍നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നു വീണിരുന്നു. 90 പേര്‍ മരിച്ചിരുന്നു.

    First published:

    Tags: Emirates airlines, World, World news, വിമാനം, വിമാനയാത്ര