• HOME
  • »
  • NEWS
  • »
  • world
  • »
  • യൂറോപ്പിൽ സിഫിലിസ് ഭീതി; പോൺ താരങ്ങൾ ജോലി നിർത്തി

യൂറോപ്പിൽ സിഫിലിസ് ഭീതി; പോൺ താരങ്ങൾ ജോലി നിർത്തി

ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗമാണിത്. സാധാരണയായി വേദനയോ ചൊറിച്ചിലോ ഇല്ലാത്ത തൊലിപ്പുറത്തുള്ള ഒറ്റ വ്രണമാണ് സിഫിലിസിന്റെ ലക്ഷണം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
യൂറോപ്പിൽ ആശങ്ക പരത്തി സിഫിലിസ്. ഇതോടെ യുകെയിലെ പോൺ താരങ്ങൾ ജോലി നിർത്തിയിരിക്കുകയാണ്. സിഫിലിസിനെതിരെ ബോധവത്കരണം നടത്താൻ സമിതി രൂപീകരിക്കണമെന്നാണ് യുകെയിലെ പോൺ താരങ്ങളുടെ ആവശ്യം.

ട്രിപ്പൊനിമ പാലിഡം (Treponema pallidum) എന്ന ബാക്ടീരിയയുടെ അണുബാധമൂലം ഉണ്ടാകുന്ന രോഗമാണ് പറങ്കിപ്പുണ്ണ് അഥവാ സിഫിലിസ്. ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗമാണിത്. സാധാരണയായി വേദനയോ ചൊറിച്ചിലോ ഇല്ലാത്ത തൊലിപ്പുറത്തുള്ള ഒറ്റ വ്രണമാണ് സിഫിലിസിന്റെ ലക്ഷണം. ആന്റിബയോട്ടിക്സ് കഴിച്ച് രോഗത്തെ പ്രതിരോധിക്കാം.

എന്നാൽ, രോഗം ചികിത്സിക്കാതെ വെച്ചാൽ സങ്കീർണമാകും. ചികിത്സിച്ചില്ലെങ്കിൽ സിഫിലിസ് ശാശ്വതമായി മാറുകയും ആന്തരിക അവയവങ്ങളെയും മസ്തിഷ്ക പ്രവർത്തനത്തെയും ബാധിക്കുകയും ഗുരുതരമാകുകയും ചെയ്യും.

Also Read- സൈനസ് തലവേദനയുടെ ലക്ഷണങ്ങൾ എന്തെല്ലാം?

യുഎസിലെ അഡൾട്ട് താരങ്ങളുടെ ലൈംഗികാരോഗ്യ സർട്ടിഫിക്കറ്റുകളുടെ ഡാറ്റാബേസ് പ്രവർത്തിപ്പിക്കുന്ന PASS, യൂറോപ്പിലെ പോൺ താരങ്ങൾക്കിടയിൽ ഒന്നിലധികം പോസിറ്റീവ് സിഫിലിസ് കേസുകളെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ജാഗ്രതാ നിർദേശം നൽകിയതോടെയാണ് പോൺ താരങ്ങൾ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്.

പറങ്കിപ്പുണ്ണിന്റെ ആദ്യഘട്ടത്തിൽ ദേഹപരിശോധനയിലൂടെ മാത്രം രോഗനിർണയം നാടത്താൻ പ്രയാസമാണ്. രക്തപരിശോധനയിലൂടെയോ സൂക്ഷ്മ ദർശിനിയിലൂടെ നേരിട്ട് നോക്കിയോ രോഗം സ്ഥിരീകരിക്കാം. രക്തപരിശോധനയാണ്‌ സാധാരണയായി രോഗനിർണയത്തിന് ഉപയോഗിക്കാറ്. രോഗം ഏത് ഘട്ടത്തിലാണെന്ന് കണ്ടുപിടിക്കാൻ രക്തപരിശോ‍ധനയിലൂടെ സാദ്ധ്യമല്ല.
Published by:Naseeba TC
First published: