നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Hagia Sophia| 'ഹാഗിയ സോഫിയ ഇനി മുസ്ലീം പള്ളി'; തുർക്കിയുടെ തീരുമാനം ഖേദകരമെന്ന് യൂറോപ്യൻ യൂണിയൻ

  Hagia Sophia| 'ഹാഗിയ സോഫിയ ഇനി മുസ്ലീം പള്ളി'; തുർക്കിയുടെ തീരുമാനം ഖേദകരമെന്ന് യൂറോപ്യൻ യൂണിയൻ

  ശിൽപഭംഗികൊണ്ട് ഏറെ പ്രശസ്തമായതും കത്തീഡ്രൽ എന്ന നിലയിൽ പതിറ്റാണ്ടുകളായി ലോകമെങ്ങും അറിയപ്പെട്ടിരുന്നതുമായ ഹാഗിയ സോഫിയയെ മുസ്ലീം പള്ളിയാക്കി മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്...

  Hagia Sophia

  Hagia Sophia

  • Share this:
   ഇസ്താംബുൾ: 1500 വർഷം പഴക്കമുള്ള തുർക്കിയിലെ ഹാഗിയ സോഫിയയെ മുസ്ലീം പള്ളിയായി പ്രഖ്യാപിക്കാനുള്ള പ്രസിഡന്റ് തയ്യിപ് എർദോഗന്റെ തീരുമാനത്തെ അപലപിച്ച് യൂറോപ്യൻ യൂണിയൻ. ഹാഗിയ സോഫിയ കെട്ടിടത്തെ മ്യൂസിയമാക്കി മാറ്റുന്നത് നിയമവിരുദ്ധമാണെന്നും മുസ്ലീം പള്ളിയാക്കണമെന്നുമുള്ള സുപ്രീം കോടതി വിധി വന്നതിനെ തുടർന്നാണ് പ്രസിഡന്‍റിന്‍റെ പ്രഖ്യാപനം. എന്നാൽ ശിൽപഭംഗികൊണ്ട് ഏറെ പ്രശസ്തമായതും കത്തീഡ്രൽ എന്ന നിലയിൽ പതിറ്റാണ്ടുകളായി ലോകമെങ്ങും അറിയപ്പെട്ടിരുന്നതുമായ ഹാഗിയ സോഫിയയെ മുസ്ലീം പള്ളിയാക്കി മാറ്റുന്നതിനെതിരെ ക്രൈസ്തവസമൂഹവും അയൽരാജ്യമായ ഗ്രീസും രംഗത്തെത്തിയിരുന്നു.

   “ആധുനിക തുർക്കിയുടെ സുപ്രധാന തീരുമാനങ്ങളിലൊന്ന് അസാധുവാക്കാനുള്ള തുർക്കി കൗൺസിൽ സ്റ്റേറ്റ് വിധിയും ഹാഗിയ സോഫിയയെ സ്മാരക മതകാര്യ പ്രസിഡൻസി മാനേജ്മെന്റിന് കീഴിൽ സ്ഥാപിക്കാനുള്ള പ്രസിഡന്റ് എർദോഗന്റെ തീരുമാനവും ഖേദകരമാണ്,” യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി ജോസെപ് ബോറെൽ പ്രസ്താവനയിൽ പറഞ്ഞു.

   ക്രൈസ്തവ ദേവാലയമായിരുന്ന ഹാഗിയ സോഫിയ പിന്നീട് കുറേകാലം മുസ്ലിം ആരാധനാലമായിരുന്നു. അനേകം രാജവംശങ്ങളുടെ കാലഘട്ടങ്ങളിൽ നിലനിന്ന ഈ മന്ദിരം പിന്നീട് മ്യൂസിയമാക്കിയിരുന്നു. ഏറ്റവും ഒടുവില്‍ മുസ്ലിം പള്ളിയായി അംഗീകരിച്ച് കോടതി വിധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തുര്‍ക്കി പ്രസിഡന്റ് ഉത്തരവിറക്കി തീരുമാനം നടപ്പാക്കിയത്.

   തുർക്കിയിലെ ഇസ്താംബുളിൽ സ്ഥിതിചെയ്യുന്ന പ്രാചീന ആരാധനാലയമാണ്‌ ഹഗിയ സോഫിയ അഥവാ അയ സോഫിയ. നിലവിൽ ഇതൊരു മ്യൂസിയമായിരുന്നു. എ.ഡി.532 നും 537നുമിടയ്ക്ക് ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജെസ്റ്റിനിനാണ് ഇന്നു നിലനിൽക്കുന്ന ദേവാലയം നിർമ്മിച്ചത്. ഇതേ സ്ഥാനത്തു നിർമ്മിയ്ക്കപ്പെടുന്ന മൂന്നാമത്തെ ആരാധനാലയമായിരുന്നു ഇത്.

   എഡി 360ൽ ഇത് ഒരു ക്രിസ്ത്യൻ പള്ളിയായാണ് നിർമ്മിക്കപ്പെട്ടത്. ഓട്ടൊമൻ ആധിപത്യത്തെത്തുടർന്ന് 1453-ൽ ഇതൊരു മുസ്ലിം പള്ളിയായും, 1935-ൽ ഒരു മ്യൂസിയമായും മാറ്റപ്പെട്ടു. 1931-ൽ പുറത്തിറങ്ങിയ ലോകാത്ഭുതങ്ങളുടെ പട്ടികയിലും ഈ കെട്ടിടം ഇടം പിടിച്ചിരുന്നു.

   കോൺസ്റ്റാന്റിനോപ്പിൾ ഭരണാധികാരിയായിരുന്ന കോൺസ്റ്റാന്റിയസ് രണ്ടാമനാണ്‌ ആദ്യ കെട്ടിടത്തിന്റെ ശില്പി. എ.ഡി.360 ലാണ്‌ നിർമ്മാണം പൂർത്തിയാക്കിയത്. പ്രാചീന ലത്തീൻ വാസ്തുകലാശൈലിയിൽ നിർമ്മിച്ച ആ കെട്ടിടം അക്കാലത്തെ മികച്ച ക്രിസ്തീയ ദേവാലയങ്ങളിലൊന്നായിരുന്നു. എ.ഡി.440ലുണ്ടായ കലാപപരമ്പരകളിൽ ആദ്യ പള്ളിയുടെ സിംഹഭാഗവും കത്തി നശിച്ചു. തിയോഡോഷ്യസ് രണ്ടാമന്റെ നേതൃത്വത്തിൽ 405 ഒക്ടോബർ 10നാണ്‌ രണ്ടാമത്തെ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 532 ജനുവരിയോടെ അതും നശിപ്പിക്കപ്പെട്ടു.

   532 ഫെബ്രുവരി 23നാണ്‌ ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തി മൂന്നാമതൊരു ദേവാലയം നിർമ്മിയ്ക്കാൻ തീരുമാനിച്ചത്. ശാസ്ത്രജ്ഞനായിരുന്ന ഇസിഡോർ മിലെറ്റസും, ഗണിതജ്ഞനായിരുന്ന അന്തിമിയസുമാണ്‌ ശില്പികളായി തിരഞ്ഞെടുക്കപ്പെട്ടത്. ഗ്രീസിൽ നിന്നും ഈജിപ്റ്റിൽ നിന്നും സിറിയയിൽ നിന്നും ഇറക്കുമതി ചെയ്ത വിവിധ വർണങ്ങളിലുള്ള മാർബിൾ പാളികളുപയോഗിച്ചായിരുന്നു നിർമ്മാണം. 537 ഡിസംബർ 27ഓടുകൂടി നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി. ആയിരം വർഷത്തോളം ഇത് ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളിയായിരുന്നു. ബൈസാന്റിയൻ ഭരണാധികാരികളുടെ കിരീടധാരണം ഈ പള്ളിയിൽ വച്ചായിരുന്നു നടന്നിരുന്നത്.
   TRENDING:'നാട്ടുകാർ ഈ ഉൽസാഹവും സഹകരണവും കാണിച്ചാൽ കൊറോണയുടെ എല്ലാ അവതാരങ്ങളും കേരളത്തിലും ആടും'-മുരളി തുമ്മാരുകുടി [NEWS]Covid | പൂന്തുറ സ്റ്റേഷനിലെ ജൂനിയർ എസ്.ഐക്ക് കോവിഡ്; തലസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്നു [NEWS]TikTok| തെറ്റുപറ്റി; ടിക്ടോക് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട ആമസോൺ തീരുമാനം പിൻവലിച്ചു [NEWS]
   1453-ൽ മുഹമ്മദ് ദ് കോൺക്വറർ (Muhammed the Conqueror) എന്നറിയപ്പെടുന്ന ഓട്ടമൻ സുൽത്താൻ മെഹ്മെത് രണ്ടാമൻ, കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയതോടെ, ഹഗിയ സോഫിയ അദ്ദേഹത്തിന്റെ അധീനതിയിലായി. മക്കക്കു നേരെ തിരിഞ്ഞിരിക്കുന്ന ഒരു മിഹ്രാബും (ചുമരിലെ ദ്വാരം), ഒരു പ്രാർത്ഥനാമണ്ഡപവും ചേർത്ത് അദ്ദേഹം ഈ പള്ളിയെ ഒരു മസ്ജിദ് ആക്കി മാറ്റി.

   ചരിത്ര നഗരമായ ഇസ്താംബൂളില്‍ യുനസ്‌കോ പട്ടികയില്‍ ഇടം പിടിച്ച മന്ദിരമാണ് ഹാഗിയ സോഫിയ. ലോകവിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രം കൂടിയാണിത്.
   Published by:Anuraj GR
   First published:
   )}