നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ഒടുവിൽ ഒന്നനങ്ങി; ആറ് ദിവസങ്ങൾക്ക് ശേഷം സൂയിസ് കനാലിൽ കുടുങ്ങിയ കപ്പൽ ചലിച്ചു തുടങ്ങി

  ഒടുവിൽ ഒന്നനങ്ങി; ആറ് ദിവസങ്ങൾക്ക് ശേഷം സൂയിസ് കനാലിൽ കുടുങ്ങിയ കപ്പൽ ചലിച്ചു തുടങ്ങി

  ഇന്ന് പുലർച്ചെയോടാണ് കപ്പൽ ചലിച്ചു തുടങ്ങിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്

  A container ship which was hit by strong wind and ran aground is pictured in Suez Canal

  A container ship which was hit by strong wind and ran aground is pictured in Suez Canal

  • Share this:
   സൂയിസ് കനാലിന് ഇടയിൽ കുടുങ്ങിയ ചരക്കു കപ്പൽ ഭാഗികമായി ചലിച്ചു തുടങ്ങിയതായി റിപ്പോർട്ട്. ആറ് ദിവസങ്ങൾക്കു ശേഷമാണ് കപ്പൽ ചലിച്ചു തുടങ്ങിയത്. ശക്തമായ കാറ്റിനെ തുടർന്ന് എവർ ഗിവൺ എന്ന കപ്പലാണ് നിയന്ത്രണം തെറ്റി മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന പ്രധാന ഇടനാഴിയായ സൂയിസ് കനാലിന് കുറുകെ കുടുങ്ങിയത്.

   സൂയിസ് കനാലിലൂടെയുള്ള ചരക്ക് ഗതാഗതം ഇതുമൂലം തടസ്സപ്പെട്ടിരുന്നു. ലോക വ്യാപാര രംഗത്ത് വലിയ ആശങ്കകളാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. എവർ ഗിവൺ വഴി മുടക്കിയതോടെ മൂന്നൂറിലധികം കപ്പലുകളാണ് പല ഭാഗങ്ങളിലായി യാത്ര തുടരാൻ കഴിയാതെ നിർത്തിയിട്ടിരിക്കുന്നത്.

   ഇന്ന് പുലർച്ചെയോടാണ് കപ്പൽ ചലിച്ചു തുടങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. കനാലിന്റെ ഇരുഭാഗങ്ങളിലുമുള്ള മണൽതിട്ടകളിൽ ഇടിച്ചു നിൽക്കുന്ന കപ്പലിനെ നീക്കാനുള്ള ശ്രമങ്ങൾ സൂയിസ് കനാൽ അതോറിറ്റിയുടെ നേതൃത്വത്തിൽ ദിവസങ്ങളായി തുടരുകയായിരുന്നു. വലിയ ടഗ് കപ്പലുകൾ ഉപയോഗിച്ച് വലിച്ച് കപ്പലിന്റെ ദിശ നേരെയാക്കാനുള്ള ശ്രമങ്ങളായിരുന്നു നടന്നത്. ഇതിൽ വിജയം കണ്ടെന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന വിവരങ്ങൾ.


   Also Read-Explained: സൂയിസ് കനാലിലെ ഗതാഗതക്കുരുക്കിന്റെ കാരണമെന്ത്? ചരക്കു ഗതാഗതം എന്ന് പുനഃസ്ഥാപിക്കും?

   2018-ൽ നിർമിച്ച പനാമയിൽ റജിസ്റ്റർ ചെയ്ത എവർ ഗിവൺ എന്ന കപ്പൽ മോശം കാലാവസ്ഥയെ തുടർന്നുണ്ടായ അപകടത്തിലാമ് കനാലിൽ കുടുങ്ങിപ്പോയത്. ചൈനയിൽ നിന്ന് നെതർലൻഡ്സിലെ റോട്ടർഡാമിലേക്ക് പോവുകയായിരുന്നു ചരക്കുകപ്പൽ.


   25 ഓളം ജീവനക്കാരാണ് കപ്പലിലുള്ളത്. ഇവരെല്ലാവരും ഇന്ത്യക്കാരാണ്. ജീവനക്കാരെല്ലാം സുരക്ഷിതരായിരിക്കുന്നതായി അധികൃതർ അറിയിച്ചിട്ടുണ്ട്. ഈജിപ്തുകാരായ രണ്ട് പൈലറ്റുമാരും കപ്പലിലുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഏതാണ്ട് രണ്ടു ലക്ഷം മെട്രിക് ടൺ ഭാരമുണ്ട് എവർ ഗിവൺ.

   ലോകത്താകെ സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കണ്ടെയിനറുകളിൽ 30%-വും സൂയിസ് കനാലിലൂടെയാണ് പോകുന്നത്. ഒപ്പം, ആകെ ചരക്കു കൈമാറ്റത്തിന്റെ 12%-വും നടക്കുന്നത് ഈ കനാലിലൂടെയാണ്. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതയായ സൂയിസിലൂടെയാണ് ക്രൂഡ് ഓയിൽ വിതരണത്തിന്റെ 4%-വും നടക്കുന്നത്. അതുകൊണ്ടുതന്നെ, വ്യാപാരരംഗത്ത് ഈ ഗതാഗതക്കുരുക്ക് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു.
   Published by:Naseeba TC
   First published: