നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • താലിബാന് പിന്‍തുണയുമായി അഫ്ഗാന്‍ മുന്‍ പ്രസിഡണ്ട് അഷ്‌റഷ് ഗനിയുടെ സഹോദരന്‍

  താലിബാന് പിന്‍തുണയുമായി അഫ്ഗാന്‍ മുന്‍ പ്രസിഡണ്ട് അഷ്‌റഷ് ഗനിയുടെ സഹോദരന്‍

  കാബൂളില്‍ നിന്നും ദോഹയില്‍ നിന്നുമുള്ള വിവരങ്ങള്‍ അനുസരിച്ച് സംഘടനയിലെ രണ്ടാമനായ മുല്ല അബ്ദുല്‍ ഗനി ബരാദര്‍ പുതിയ സര്‍ക്കാരിന്റെ തലവനാകാന്‍

  • Share this:
   കാബൂള്‍: അഫ്ഗാന്‍ മുന്‍ പ്രസിഡണ്ട് അഷ്‌റഫ് ഗനിയുടെ സഹോദരന്‍ താലിബാന് പിന്‍തുണ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍. ഗ്രാന്‍ഡ് കൗണ്‍സില്‍ തലവനാണ് ഹഷ്മത്. കലീമുല്ല ഹഖ്ഖാനിയും പിന്‍തുണ നല്‍കുമ്പോള്‍ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യംവിട്ട അഫ്ഗാന്‍ മുന്‍ പ്രസിഡണ്ട് അഷ്‌റഫ് ഗനി ഇപ്പോള്‍ യു എ ഇലാണ് ഉള്ളത്.അതേസമയം താലിബാന്‍ രാജ്യത്ത് ഉടന്‍ സര്‍ക്കാര്‍ രൂപികരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

   കാബൂളില്‍ നിന്നും ദോഹയില്‍ നിന്നുമുള്ള വിവരങ്ങള്‍ അനുസരിച്ച് സംഘടനയിലെ രണ്ടാമനായ മുല്ല അബ്ദുല്‍ ഗനി ബരാദര്‍ പുതിയ സര്‍ക്കാരിന്റെ തലവനാകാന്‍ സാധ്യതയുണ്ട്. നിലവില്‍ താലിബാന്റെ രാഷ്ട്രീയ വിഭാഗത്തിന്റെ ചുമതലയാണ് ബരാദര്‍ വഹിക്കുന്നത്. അദ്ദേഹം ദോഹയില്‍ നിന്ന് കാണ്ഡഹാറിലെത്തി,   പുതിയ ഭരണകൂടത്തിന്റെ ആദ്യ പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. താലിബാന്‍ പ്രസ്ഥാനത്തിന്റെ ജന്മസ്ഥലമായ കാണ്ഡഹാറിലാണ് ബരാദര്‍ വളര്‍ന്നത്. മിക്ക അഫ്ഗാനികളെയും പോലെ, 1970 കളുടെ അവസാനത്തില്‍ സോവിയറ്റ് യൂണിയന്‍ അഫ്ഗാനിസ്ഥാനെ ആക്രമിച്ചതോടു കൂടി ബരാദറിന്റെ ജീവിതവും എന്നെന്നേക്കുമായി മാറിമറിഞ്ഞു. വാസ്തവത്തില്‍ അത് അദ്ദേഹത്തെ ഒരു കലാപകാരിയായി മാറ്റുകയാണ് ചെയ്തത്.

   താലിബാന്റെ പരമോന്നത നേതാവ് എന്നറിയപ്പെടുന്ന അമീര്‍ ഉല്‍ മൊമിനിന്‍, മൗലവി ഹൈബത്തുള്ള അഖുന്‍സാദ, സര്‍ക്കാരില്‍ നേരിട്ട് സാന്നിദ്ധ്യമറിയിക്കാന്‍ സാധ്യതയില്ല. ഇറാനിയന്‍ ശൈലിയിലുള്ള പരമോന്നത നേതാവിനെക്കുറിച്ച് ദോഹയിലെ ചര്‍ച്ചകളില്‍ ഉയര്‍ന്നിരുന്നു. പുതിയ അഫ്ഗാന്‍ ഭരണകൂടത്തില്‍ ആ രീതിയിലുള്ള ഒരു പോസ്റ്റ് സൃഷ്ടിക്കപ്പെടുകയാണെങ്കില്‍, അഖുന്‍സാദ ആ പദവിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുള്ളയാളാണ്.

   മുല്ല ബരാദര്‍ പോപല്‍സായ് പഷ്തൂണ്‍ ഗോത്രത്തില്‍ പെട്ടയാളാണ്, അമീര്‍ മുല്ല മുഹമ്മദ് ഒമറിനൊപ്പം താലിബാന്റെ സഹസ്ഥാപകനായും ഇദ്ദേഹം അറിയപ്പെടുന്നു. ഹോതക് ഗോത്രത്തില്‍പ്പെട്ട ഒമര്‍, ബരാദറുമായി വളരെ അടുപ്പത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു.

   2010ല്‍, അന്നത്തെ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ സമാധാന ചര്‍ച്ചകള്‍ക്കുള്ള സമ്മര്‍ദ്ദങ്ങളോട് പ്രതികരിക്കാന്‍ തുടങ്ങിയതിനാല്‍ ബരാദറിനെ ഐഎസ്‌ഐ തടഞ്ഞു. ബരാദര്‍ എട്ട് വര്‍ഷം തടവില്‍ കഴിഞ്ഞിരുന്നു. 2018ല്‍ ട്രംപ് ഭരണകൂടം താലിബാനുമായി ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ മാത്രമാണ് ഇദ്ദേഹം മോചിപ്പിക്കപ്പെട്ടത്. 2020 മാര്‍ച്ചില്‍ ചരിത്രത്തിലാദ്യമായി ഒരു അമേരിക്കന്‍ പ്രസിഡന്റും തീവ്രവാദ ഗ്രൂപ്പും തമ്മില്‍ സമാധാനത്തിനായി ഒരുമിച്ച് നടത്തിയ ആദ്യ ആഹ്വാനത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്, ബരാദറുമായി സംസാരിക്കുകയും അഫ്ഗാനിസ്ഥാനില്‍ സമാധാനം കൈവരിക്കുന്നതിനുള്ള പുരോഗതി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. യുഎസ് സ്‌പെഷ്യല്‍ പ്രതിനിധി സല്‍മയ് ഖലീല്‍സാദുമായി ബരാദറിന്റെ നേതൃത്വത്തിലുള്ള ഒന്‍പതംഗ താലിബാന്‍ ടീമാണ് ചര്‍ച്ച നടത്തിയത്. ഇതിനെ തുടര്‍ന്ന് ദോഹ കരാറില്‍ ഒപ്പുവച്ചു. താലിബാന്‍ അല്‍-ക്വയ്ദയ്ക്കോ ഐസിസിനോ അഭയം നല്‍കില്ലെന്നും മറ്റ് അഫ്ഗാനികളുമായി യുദ്ധം അവസാനിപ്പിക്കുമെന്ന രാഷ്ട്രീയ ഒത്തുതീര്‍പ്പിന്‍ മേല്‍ വ്യവസ്ഥകളോടെ യുഎസ് സൈന്യത്തെ പിന്‍വലിക്കാന്‍ സമ്മതിക്കുകയായിരുന്നു.

   ബരാദര്‍ ഇപ്പോള്‍ പാകിസ്ഥാനുമായി സമാധാനം സ്ഥാപിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല. എന്നാല്‍ അദ്ദേഹം പുതിയ സര്‍ക്കാരിന്റെ തലവനാകുകയാണെങ്കില്‍, പാകിസ്ഥാന്‍ സുരക്ഷാ സ്ഥാപനമായ ആര്‍മിയും ഐഎസ്‌ഐയും ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്വതന്ത്ര ചിന്താഗതിക്കാരനായിരിക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്.

   മുല്ല ഒമറിന്റെ മകനും താലിബാന്റെ സൈനിക വിഭാഗത്തിന്റെ തലവനുമായ മുല്ല മുഹമ്മദ് യാക്കൂബ് എന്ന 31കാരനും പുതിയ ഭരണകൂടത്തില്‍ പ്രാതിനിധ്യം ഉണ്ടാകാം. യു.എസുമായുള്ള ചര്‍ച്ചയ്ക്കോ അഫ്ഗാനിസ്ഥാനിലെ ചര്‍ച്ചയ്ക്കോ യാക്കൂബ് താലിബാന്‍ സംഘത്തില്‍ ഉണ്ടായിരുന്നില്ല. 2001ല്‍ താലിബാന്‍ ഭരണകൂടം പുറത്താക്കപ്പെട്ടതിന് ശേഷം അദ്ദേഹം താലിബാന്റെ നേതൃത്വ കൗണ്‍സിലായ റെഹ്ബാരി ശൂറയുടെ ഭാഗമായിരുന്നു.

   വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് അവകാശപ്പെടുന്ന അടുത്ത രണ്ട് ആഴ്ചകളില്‍ ഉയര്‍ന്നു വന്ന മറ്റ് രണ്ട് പേരുകള്‍ മുല്ല ഖൈറുല്ല ഖൈര്‍ഖ്വയും മുല്ല മുഹമ്മദ് ഫസലും ആണ്. താലിബാന്‍ പുറത്താക്കപ്പെട്ടതിന് ശേഷമുള്ള മാസങ്ങളില്‍ പിടിക്കപ്പെട്ട ഗ്വാണ്ടനാമോ തടവുകാരായ ഇരുവര്‍ക്കും 54 വയസ്സാണ് പ്രായം. ഹഖാനി നെറ്റ്വര്‍ക്ക് പിടിച്ചെടുത്ത അമേരിക്കന്‍ സൈനികന്‍ ബോവ് ബെര്‍ഗ്ദാലിന് പകരമായി 2014 മേയില്‍ ഇവര്‍ മോചിതരായിരുന്നു.

   ഖൈര്‍ഖ്വ മുന്‍ താലിബാന്‍ ഭരണകാലത്ത് ആഭ്യന്തര മന്ത്രിയായിരുന്നു. ദുറാനി ഗോത്രത്തില്‍പ്പെട്ട ഫസല്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയായിരുന്നു.
   Published by:Jayashankar AV
   First published:
   )}