കൊളംബോ: ശ്രീലങ്കയിൽ വീണ്ടും സ്ഫോടനം. കൊളംബോയിൽ നിന്ന് 40കിമീ അകലെ പുഗോഡയിൽ മജിസ്ട്രേറ്റ് കോടതിക്ക് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്തായിരുന്നു സ്ഫോടനം. ആർക്കും അപകടം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരകളുടെ ഞെട്ടലിൽ നിന്ന് ഇനിയും മുക്തരാകാത്ത രാജ്യത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ടാണ് വീണ്ടും സ്ഫോടനങ്ങൾ അരങ്ങേറുന്നത്. ഇക്കഴിഞ്ഞ ഞായാറാഴ്ചയാണ് ശ്രീലങ്കയിൽ പള്ളികളും പഞ്ചനക്ഷത്ര ഹോട്ടലുകളും ലക്ഷ്യം വച്ച് സ്ഫോടനപരമ്പര അരങ്ങേറിയത്.359 ആളുകളാണ് കൊല്ലപ്പെട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Blast in sri lanka, Bomb blast in sri lanka today, Colombo, Colombo blast, ഇസ്ലാമിക് സ്റ്റേറ്റ്, കൊളംബോ സ്ഫോടനം, ശ്രീലങ്ക, ശ്രീലങ്ക ബോംബ് സ്ഫോടനം, സ്ഫോടന പരമ്പര