• HOME
 • »
 • NEWS
 • »
 • world
 • »
 • Ukraine War | റഷ്യയ്‌ക്കെതിരായ ആക്രമണാഹ്വാനങ്ങൾക്ക് മൗനാനുമതി? ഫെയ്‌സ്ബുക്കും ഇൻസ്റ്റാഗ്രാമും താൽക്കാലിക നയമാറ്റത്തിനെന്ന് റിപ്പോർട്ട്

Ukraine War | റഷ്യയ്‌ക്കെതിരായ ആക്രമണാഹ്വാനങ്ങൾക്ക് മൗനാനുമതി? ഫെയ്‌സ്ബുക്കും ഇൻസ്റ്റാഗ്രാമും താൽക്കാലിക നയമാറ്റത്തിനെന്ന് റിപ്പോർട്ട്

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോ ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയെയ്ക്കോ എതിരെ നടത്തുന്ന വിദ്വേഷകരമായ പോസ്റ്റുകൾ താൽക്കാലികമായി സോഷ്യൽ മീഡിയ കമ്പനിയായ മെറ്റ വിലക്കില്ലെന്നാണ് വിവരം

facebook

facebook

 • Share this:
  യുക്രെയ്നിലെ (Ukraine) റഷ്യൻ (Russian) അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്കാർക്കും റഷ്യൻ സൈനികർക്കും എതിരെയുള്ള ആക്രമണാഹ്വാനങ്ങൾക്ക് ചില രാജ്യങ്ങളിലെ ഫേസ്ബുക്ക് (Facebook), ഇൻസ്റ്റാഗ്രാം (Instagram) ഉപയോക്താക്കളെ മെറ്റാ (Meta) പ്ലാറ്റ്‌ഫോംസ് അനുവദിക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട്. വിദ്വേഷ പ്രസംഗം സംബന്ധിച്ച നയങ്ങളിൽ കമ്പനി താത്ക്കാലിക മാറ്റങ്ങൾ വരുത്തിയിരിക്കുന്നതായാണ് കമ്പനിയുടെ ഇന്റേണൽ ഇമെയിലുകളിൽ നിന്ന് ലഭിക്കുന്ന വിവരമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

  റഷ്യ, യുക്രെയ്ന്‍, പോളണ്ട് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലുള്ള ഉപയോക്കാക്കൾക്കാണ് കമ്പനി മൌനാനുമതി നൽകിയിരിക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോ ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയെയ്ക്കോ എതിരെ നടത്തുന്ന വിദ്വേഷകരമായ പോസ്റ്റുകൾ താൽക്കാലികമായി സോഷ്യൽ മീഡിയ കമ്പനിയായ മെറ്റ വിലക്കില്ലെന്നാണ് വിവരം.

  Also Read- റഷ്യൻ സൈന്യം കീവ് വളയുന്നു; ലിവിവിലും കെർസണിലും സ്‌ഫോടനങ്ങൾ

  എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായി മെറ്റയെ സമീപിച്ചെങ്കിലും അഭ്യർത്ഥനയോട് കമ്പനി ഇതുവരെ പ്രതികരിച്ചില്ല.

  ഇറാൻ, ഉത്തരകൊറിയ, ക്യൂബ, വെനസ്വേല, മ്യാൻമർ എന്നീ രാജ്യങ്ങളെ മറികടന്ന് റഷ്യ ഏറ്റവും കൂടുതൽ ഉപരോധം നേരിടുന്ന രാജ്യമായി മാറിയെന്ന് ബ്ലൂംബെർഗിന്റെ റിപ്പോർട്ട് അടുത്തിടെ പുറത്തു വന്നിരുന്നു. യുഎസും (US) പാശ്ചാത്യ സഖ്യകക്ഷികളും റഷ്യയ്‌ക്കെതിരെ ഏർപ്പെടുത്തിയ പുതിയ 2,778 ഉപരോധങ്ങൾ റഷ്യയെ എക്കാലത്തെയും ഏറ്റവും കൂടുതൽ ഉപരോധം ഏറ്റുവാങ്ങിയ രാജ്യമാക്കി മാറ്റിയതായി വാർത്താ ഏജൻസി വ്യക്തമാക്കി.

  യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യയിലെ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ആപ്പിള്‍ നിര്‍ത്തിവച്ചിരുന്നു. വ്ളാഡമിര്‍ പുടിന്റെ (Vladimir Putin) നേതൃത്വത്തിലുള്ള റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തില്‍ അഗാധമായ ആശങ്കയുണ്ടെന്നും സംഘര്‍ഷത്തിന്റെ ഫലമായി ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നുവെന്നുമാണ് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കിയത്. റഷ്യയ്ക്കുമേൽ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ ഭാഗമായി രാജ്യത്തെ ആപ്പിള്‍ പേയുടെ (Apple Pay) ഉപയോഗം പരിമിതപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് കമ്പനിയുടെ പുതിയ നടപടി.

  Also Read-യുദ്ധബാധിത പ്രദേശങ്ങളിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ സഹായിക്കണം; യുക്രെയ്ൻ വിടാൻ വിസമ്മതിച്ച്‌ ഇന്ത്യൻ ഡോക്ടർ

  യുക്രെയ്നില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ റഷ്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനമായ ആര്‍ടിയെ (RT) ഉള്‍പ്പെടെയുള്ള ചാനലുകള്‍ക്ക് പരസ്യ വരുമാനം നല്‍കില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിരുന്നു. യുക്രെയ്ന്‍ അധിനിവേശത്തിന് ശേഷം ഫേസ്ബുക്ക് നടത്തിയ നീക്കത്തിന് സമാനമായമാണ് ഗൂഗിളിന്റെ നീക്കം. റഷ്യന്‍ മാധ്യമങ്ങള്‍ക്ക് ഗൂഗിള്‍ ടൂള്‍സ് വഴി പരസ്യങ്ങള്‍ വാങ്ങാനോ ജീമെയില്‍ പോലുള്ള ഗൂഗിള്‍ സേവനങ്ങളില്‍ പരസ്യങ്ങള്‍ നല്‍കാനോ കഴിയില്ലെന്ന് വക്താവ് മൈക്കല്‍ അസിമാന്‍ വ്യക്തമാക്കി.

  യുക്രെയ്ന്‍ യുദ്ധവും അനുബന്ധ ഉപരോധങ്ങളും ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയിരുന്നു. നിലവിലെ പ്രതിസന്ധി പണപ്പെരുപ്പത്തെയും സാമ്പത്തിക പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചു കൊണ്ടിരിക്കുകയാണന്നും ഐഎംഎഫ് ചൂണ്ടികാട്ടി. നിലവിലെ പ്രതിസന്ധി നേരിടുന്നതിന് വേണ്ടിയുള്ള യുക്രെയ്നിന്റെ അടിയന്തിര ധനസഹായ അഭ്യർത്ഥന അടുത്താഴ്ച പരി​ഗണിക്കുമെന്നും ഐഎംഎഫ് അറിയിച്ചിരുന്നു.
  Published by:Arun krishna
  First published: