• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പുതിയ സേവനത്തിനായി ബാങ്കുകളോട് ഉപഭോക്താക്കളുടെ വിവരം ആവശ്യപ്പെട്ട് ഫേസ്ബുക്ക്

news18india
Updated: August 7, 2018, 8:08 AM IST
പുതിയ സേവനത്തിനായി ബാങ്കുകളോട് ഉപഭോക്താക്കളുടെ വിവരം ആവശ്യപ്പെട്ട് ഫേസ്ബുക്ക്
news18india
Updated: August 7, 2018, 8:08 AM IST
ന്യൂയോർക്ക്: പുതിയ സേവനം ഉപയോക്താക്കൾക്ക് നൽകുന്നതിനായി യു എസിലെ പ്രമുഖ ബാങ്കുകളോട് ഉപഭോക്താക്കളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഫേസ്ബുക്ക്. സന്ദേശങ്ങൾ കൈമാറുന്ന ഫേസ്ബുക്കിന്‍റെ ആപ്ലിക്കേഷനായ മെസഞ്ചറിൽ പുതിയ സേവനം നൽകുന്നതിനു വേണ്ടിയാണ് ബാങ്കുകളോട് ഉപഭോക്താക്കളുടെ വിശദാംശങ്ങൾ നൽകാൻ ഫേസ്ബുക്ക് ആവശ്യപ്പെട്ടിരിക്കുന്നത്.

ചേസ്, ജെ പി മോർഗൻ, സിറ്റിബാങ്ക്, വെൽസ് ഫാർഗോ എന്നീ പ്രമുഖ ബാങ്കുകളുമായി മാസങ്ങൾക്കു മുമ്പുതന്നെ ഫേസ്ബുക്ക് ചർച്ചകൾ നടത്തി കഴിഞ്ഞതാണ് റിപ്പോർട്ട്. യു എസ് ബാങ്ക്റോപിനെയും ഉപഭോക്താക്കളുടെ വിശദാംശങ്ങൾക്കായി ഫേസ്ബുക്ക് സമീപിച്ചിരുന്നു.

നേരത്തെ, ഉപഭോക്താക്കളുടെ വിവരങ്ങൾ വിവിധ ആപ്പ് ഡെവലപ്പർമാരുമായി പങ്കുവെച്ചതിന് ഫേസ്ബുക്ക് വ്യാപകമായി വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെയാണ്, ഉപഭോക്താക്കളുടെ വിശദാംശങ്ങൾ ചോദിച്ച് ബാങ്കുകളെ സമീപിച്ചിരിക്കുന്നത്. ബാങ്ക് കാർഡ് ഇടപാടുകൾ, ബാലൻസ് പരിശോധിക്കൽ എന്നിവ അറിയാൻ താൽപര്യമുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം, ഉപഭോക്താക്കളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടെന്ന് സമ്മതിക്കുമ്പോഴും ട്രാൻസാക്ഷൻ വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഫേസ്ബുക്ക് പറയുന്നത്.

മറ്റ് ഇ-കൊമേഴ്സ് കമ്പനികളെ പോലെ കസ്റ്റമർ ചാറ്റും അക്കൗണ്ട് മാനേജ്മെന്‍റുമാണ് ഉദ്ദേശിക്കുന്നതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. ബാങ്കുകൾക്ക് മെസേജ് ചെയ്യുന്നത് ഫോണിൽ കാത്തിരിക്കുന്നതിനേക്കാൾ നല്ലതാണെന്നാണ് ഫേസ്ബുക്കിന്‍റെ വാദം. അതേസമയം, ഫേസ്ബുക്കുമായ ഒരു ചർച്ചയ്ക്കു പോലും തയ്യാറല്ലെന്ന് സിറ്റി ഗ്രൂപ്പ് വ്യക്തമാക്കി കഴിഞ്ഞു. ഉപഭോക്താക്കളുടെ വിശദാംശങ്ങൾ ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾക്ക് നൽകില്ലെന്ന് ജെ പി മോർഗൻ വക്താവും വ്യക്തമാക്കി.
First published: August 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍