• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതിന്‍റെ ഉത്തരവാതിത്വം ഏറ്റെടുത്ത് സക്കർബർഗ്

news18
Updated: April 12, 2018, 12:02 AM IST
ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതിന്‍റെ  ഉത്തരവാതിത്വം ഏറ്റെടുത്ത് സക്കർബർഗ്
news18
Updated: April 12, 2018, 12:02 AM IST
ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്ന വിഷയത്തിൽ മാപ്പ് അപേക്ഷിച്ച് ഫെയ്സ്ബുക് മേധാവി മാർക്ക് സക്കർബർഗ്. യു എസ് സെനറ്റ് സമിതിയിലാണ് സക്കർബർഗ് വീഴ്ചയുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തത്. വ്യക്തി വിവരങ്ങൾ സുരക്ഷിതമാക്കാൻ കഴിയാഞ്ഞത് തന്റെ തെറ്റ് ആണെന്നും അതിൽ ക്ഷമ ചോദിക്കുന്നു എന്നും സെനറ്റ് സമിതിക്കു മുൻപിൽ സക്കർബർഗ് കുറ്റസമ്മതം നടത്തി. അഞ്ചു മണിക്കൂർ നീണ്ടുനിന്ന ച‌ച്ചയിൽ 44 സെനറ്റ് അംഗങ്ങൾ പങ്കെടുത്തു.

ഫേസ്ബുക്ക് തുടങ്ങിയത് താനായതിനാൽ ഇതുമായി ബന്ധപ്പെട്ടുണ്ടായ വീഴ്ചകൾക്കെല്ലാമുള്ള ഉത്തരവാതിത്വം തനിക്ക് മാത്രമാണെന്നും പറഞ്ഞാണ് മാർക് സക്കർബർഗ് സെനറ്റ് സമിതിക്ക് മുൻപിൽ തന്റെ വിശദീകരണം ആരംഭിച്ചത്. വ്യാജവാർത്തകൾ, തിരഞ്ഞെടുപ്പുകളിൽ വിദേശ ശക്തികളുടെ ഇടപെടലുകൾ, വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന പോസ്റ്റുകൾ എന്നിവ തടയുന്നതിൽ വേണ്ടത്ര ജാഗ്രത പുലർത്താൻ കഴിയാതിരുന്നത് വീഴിചയാണെന്നും സക്കർബർഗ് പറഞ്ഞു.

ഫെയ്സ്ബുക് കൂടുതൽ സുരക്ഷിതമാക്കുമെന്നും ഇതിന് ചെറിയ തോതിൽ കാലതാമസം ഉണ്ടാകുമെന്നും അദ്ദേഹം സെനറ്റിന് ഉറപ്പുനൽകി. സമൂഹമാധ്യമങ്ങളെ ചൂഷണം ചെയ്യുന്ന റഷ്യൻ നടപടികൾക്കെതിരെ തങ്ങൾ പോരാട്ടം തുടരുമെന്നും ഫേസ്ബുക്ക് മേധാവി പറഞ്ഞു

ഇതേകാര്യത്തിൽ വിശദീകരണം നൽകാൻ ജനപ്രതിനിധി സഭയുടെ ഊർജ, വാണിജ്യ സമിതിക്കു മുമ്പാകെ ഇന്നു വീണ്ടും സക്കർബർഗ് ഹാജരാകും. വിവരവിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്ക 8.7 കോടി ഫെയ്സ്ബുക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ചു എന്ന് പുറംലോകം അറിഞ്ഞതോടെയാണ് വിവാദങ്ങൾ ആരംഭിക്കുന്നത്. കഴിഞ്ഞ മാസമാണ് ഫെയ്സ്ബുക് വിവാദത്തിലാകുന്നത്.
First published: April 11, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍