നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ട്രംപിന്റെ അഭിമുഖം പങ്കുവച്ച് മരുമകള്‍; വീഡിയോ നീക്കം ചെയ്ത് ഫേസ്ബുക്ക്

  ട്രംപിന്റെ അഭിമുഖം പങ്കുവച്ച് മരുമകള്‍; വീഡിയോ നീക്കം ചെയ്ത് ഫേസ്ബുക്ക്

  ഫേസ്ബുക്ക് വിഡിയോ നീക്കം ചെയ്യുക മാത്രമല്ല മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

  ട്രംപ്

  ട്രംപ്

  • Share this:
   വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡ്ന്റ് ഡൊണാള്‍ഡ് ട്രംപിന് വീണ്ടും വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്ക്. ഇത്തവണ മരുമകള്‍ ലാറ ട്രംപ് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച ട്രംപിന്റെ അഭിമുഖത്തെയാണ് ഫേസ്ബുക്ക് വിലക്കിയത്. ഫേസ്ബുക്ക് വിഡിയോ നീക്കം ചെയ്യുക മാത്രമല്ല മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ക്യാപിറ്റോൾ ഹില്‍ കലാപത്തിനു പിന്നാലെ സമൂഹമാധ്യമമങ്ങളില്‍ ട്രംപിന് വിലേക്കേര്‍പ്പെടുത്തിയിരുന്നു.

   ലാറ ട്രംപിന്റെ അഭിമുഖത്തിന്റെ വിഡിയോ പങ്കുവച്ചതിന് പിന്നാലെ ഫേസ്ബുക്ക് വീഡിയോ നീക്കം ചെയ്യുകയും പോസ്റ്റ് നീക്കം ചെയ്‌തെന്ന് വ്യക്തമാക്കുന്ന മെയില്‍ അവര്‍ക്ക് നല്‍കുകയും ചെയ്തു. ട്രംപിന്റെ ശബ്ദം ഫീച്ചര്‍ ചെയ്താണ് പോസ്റ്റ് നീക്കം ചെയ്‌തെന്നാണ് ഫെയ്‌സ്ബുക്ക് നല്‍കിയ മറുപടി. 'ലാറ ട്രംപിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ നിന്ന് മുന്‍ പ്രസിഡന്റ് ട്രംപ് സംസാരിക്കുന്ന വിഡിയോ നീക്കം ചെയ്തതായി നിങ്ങളെ അറിയിക്കുന്നു' എന്ന് വ്യക്തമാക്കുന്ന മെയിലിന്റെ സ്‌ക്രീന്‍ഷോട്ട് ലാറ പോസ്റ്റ് ചെയ്തു.

   Also Read ഏപ്രില്‍ മാസം എല്ലാ ദിവസവും വാക്‌സിന്‍ ലഭിക്കും; അവധി ദിവസങ്ങളിലും വാക്‌സിന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

   നിരോധനത്തെ തുടര്‍ന്ന് ഇന്‍സ്റ്റഗ്രം, ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്ന് ട്രംപിന്റെ ശബ്ദത്തിലുള്ള ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തതായും ഫെയ്‌സ്ബുക്ക് പറയുന്നു. ജനുവരിയില്‍ നടന്ന ക്യാപിറ്റോൾ ഹില്‍ ആക്രമണത്തിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപിനെ ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ്, യൂട്യൂബ് എന്നീ പ്ലാറ്റ്‌ഫോമുകളില്‍ അനിശ്ചിത കാലത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. തീരുമാനം പിന്‍വലിക്കാന്‍ പദ്ധതിയില്ലെന്ന് ഫെയ്‌സ്ബുക്ക് സിഇഒ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ് പറഞ്ഞു.

   എന്നാല്‍ ട്രംപ് സ്വന്തം സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വരും മാസങ്ങളില്‍ ആരംഭിച്ചേക്കുമെന്ന് മുന്‍ പ്രസിഡന്റുമായി അടുത്ത വ്യത്തങ്ങള്‍ അറിയിച്ചിരുന്നു. എല്ലാവര്‍ക്കും സൗജന്യമായും ആസവിനിമയം നടത്താനുമായും നിരോധിക്കുമെന്ന ഭയം കൂടാതെയും ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാറ്റ്‌ഫോം ആരംഭക്കുന്നുവെന്ന് കോറി ലവന്‍ഡോസ്‌കി ന്യൂസ് മാക്‌സ് മാധ്യമത്തലൂടെ അറിയിച്ചു. സമൂഹമാധ്യമത്തിലൂടെ തന്റെ അനുനായികളിലേക്ക് എത്തിച്ചേരാനാണ് ട്രംപ് ആഗ്രഹിക്കുന്നതെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

   മറ്റ് സമൂഹമാധ്യമങ്ങളില്‍ ട്രംപിനെ വിലക്കിയിരുന്നു അതിനാല്‍ അനുമായികളുമായി ബന്ധപ്പെടാന്‍ സ്വന്തമായി പ്ലാറ്റ് സൃഷ്ടിക്കുക എന്നതാണ് മാര്‍ഗം. ട്രംപിന്റെ ഉപദേശകന്‍ പുതിയ പ്ലാറ്റ്‌ഫോമിനെക്കുറിച്ച് വിശദീകരിച്ചിരുന്നു. പ്രസിഡന്റ് ട്രംപ് കൃത്യമായി എന്താണ് ചെയ്യുന്നത് എന്ന് കാണാന്‍ എല്ലാവരും കാത്തിരിക്കുകയാണ്. അത് അദ്ദേഹത്തിന്റെ സ്വന്തം പ്ലാറ്റഫോമിലൂടെ ആയിരിക്കും എന്ന് അദ്ദേഹം പറഞ്ഞു.
   Published by:Aneesh Anirudhan
   First published: