നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് 2023 ജനുവരി വരെ ഫെയ്സ്ബുക്കിൽ വിലക്ക്

  മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് 2023 ജനുവരി വരെ ഫെയ്സ്ബുക്കിൽ വിലക്ക്

  ക്യാപിറ്റോൾ കലാപത്തെ തുടർന്ന് ഏർപ്പെടുത്തിയ വിലക്ക് രണ്ട് വർഷം കൂടി തുടരുമെന്നാണ് ഫെയ്സ്ബുക്ക് അറിയിച്ചിരിക്കുന്നത്.

  Donald Trump

  Donald Trump

  • Share this:
   മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് ഫെയ്സ്ബുക്ക് സസ്പെന്റ് ചെയ്തു. 2023 ജനുവരി ഏഴ് വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ക്യാപിറ്റോൾ കലാപത്തെ തുടർന്ന് ഏർപ്പെടുത്തിയ വിലക്ക് രണ്ട് വർഷം കൂടി തുടരുമെന്നാണ് ഫെയ്സ്ബുക്ക് അറിയിച്ചിരിക്കുന്നത്.

   ട്രംപിന്റെ സസ്‌പെൻഷനിലേക്ക് നയിച്ച സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ തങ്ങളുടെ നിയമങ്ങളുടെ കടുത്ത ലംഘനമാണെന്ന് വിശ്വസിക്കുന്നു. ഇത് പുതിയ എൻഫോഴ്‌സ്‌മെന്റ് പ്രോട്ടോക്കോളുകൾക്ക് കീഴിൽ ലഭ്യമായ ഏറ്റവും ഉയർന്ന പിഴയ്ക്ക് അർഹമാണെന്ന് ഫെയ്സ്ബുക്ക് വ്യക്തമാക്കുന്നു.

   ക്യാപിറ്റോൾ ആക്രമണത്തെ തുടർന്ന് ട്വിറ്റര്‍, യൂട്യൂബ് എന്നീ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളും ട്രംപിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനിടയിൽ ട്രംപ് സ്വന്തമായി ബ്ലോഗ് ആരംഭിച്ചെങ്കിലും അതും പൂട്ടി.

   തുടങ്ങി ഒരു മാസത്തിനുള്ളിലാണ് ട്രംപിന്റെ ബ്ലോഗ് പൂട്ടിയത്. പുതിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിലേക്ക് ചേരുന്നതിന് മുന്നോടിയായാണ് ബ്ലോഗ് പൂട്ടിയതെന്നാണ് ട്രംപിന്റെ മുതിർന്ന സഹായി ജേസണ്‍ മില്ലര്‍ അറിയിച്ചത്. ജനുവരി എട്ടിനാണ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് സ്ഥിരമായി സസ്പെന്റ് ചെയ്തത്.

   You may also like:ലോക പരിസ്ഥിതി ദിനം 2021: ഈ വർഷത്തെ ആതിഥേയ രാജ്യം പാകിസ്ഥാൻ; പരിസ്ഥിതി ദിനത്തിന്റെ ചരിത്രം അറിയാം

   ഫെയ്സ്ബുക്ക് വിലക്ക് രണ്ട് വർഷത്തേക്ക് കൂടി നീട്ടിയതോടെ 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് മാത്രമേ ട്രംപിന് ഫേസ്ബുക്ക് ഉപയോഗിക്കാന്‍ കഴിയൂ. ഫേസ്ബുക്കിന്റെ നയത്തിന് വിരുദ്ധമായി ട്രംപ് നിയമങ്ങള്‍ ലംഘിച്ചാല്‍ പൂര്‍ണമായി വിലക്കുന്ന കാര്യം പരിഗണിക്കുമെന്നും ഫെയ്സ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.

   എന്നാൽ, 2020ലെ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വോട്ട് ചെയ്ത 75 ദശലക്ഷം ആളുകളെ അപമാനിക്കുന്നതാണ് ഫേസ്ബുക്ക് നടപടിയെന്ന് ട്രംപ് പ്രതികരിച്ചു.

   പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ  യു.എസ് പാർലമെന്റ് സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു പേർ യുഎസ് പാര്‍ലമെന്റായ കാപ്പിറ്റോൾ ടവറിലേക്ക് അതിക്രമിച്ചു കടന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ട്രംപ് നടത്തിയ നീക്കൾക്കു പിന്നാലെയാണ് ജനക്കൂട്ടം കാപ്പിറ്റോളിന് പുറത്തെ ബാരിക്കേഡുകൾ തകർത്ത് പാർലമെന്റിലേക്ക് അതിക്രമിച്ചു കയറിയത്.
   Published by:Naseeba TC
   First published:
   )}