• HOME
 • »
 • NEWS
 • »
 • world
 • »
 • ചൈനീസ് അനുകൂല പ്രചാരണവുമായി സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രൊഫൈലുകളുടെ ശൃംഖല; പിന്നില്‍ അമേരിക്കന്‍ വിരുദ്ധ താത്പര്യമോ?

ചൈനീസ് അനുകൂല പ്രചാരണവുമായി സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രൊഫൈലുകളുടെ ശൃംഖല; പിന്നില്‍ അമേരിക്കന്‍ വിരുദ്ധ താത്പര്യമോ?

പാശ്ചാത്യ ശക്തികളെ അപകീര്‍ത്തിപ്പെടുത്താനും ചൈനയുടെ സ്വാധീനവും പ്രതിച്ഛായയും വിദേശരാജ്യങ്ങളില്‍ വര്‍ദ്ധിപ്പിക്കാനും ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ് ഈ നീക്കമെന്ന് സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ റെസിലിയന്‍സ് (സി.ഐ.ആര്‍) പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഈ വ്യക്തികളെല്ലാം കോവിഡ് മഹാമാരിയെക്കുറിച്ചുള്‍പ്പെടെ വ്യാജവിവരങ്ങള്‍ പ്രചരിപ്പിച്ചതായി ആരോപണം നേരിടുന്നവരാണ്.

ഈ വ്യക്തികളെല്ലാം കോവിഡ് മഹാമാരിയെക്കുറിച്ചുള്‍പ്പെടെ വ്യാജവിവരങ്ങള്‍ പ്രചരിപ്പിച്ചതായി ആരോപണം നേരിടുന്നവരാണ്.

 • Last Updated :
 • Share this:
  350തിലേറെ വ്യാജ സമൂഹ മാധ്യമ പ്രൊഫൈലുകളുടെ ഒരു ശൃംഖല ചൈനയ്ക്ക് അനുകൂലമായ രീതിയിലുള്ള ആഖ്യാനങ്ങള്‍ മുന്നോട്ടുവെയ്ക്കുകയും ചൈനീസ് സര്‍ക്കാര്‍ എതിരാളികളായി കാണുന്ന ശക്തികളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതായി പഠനം. പാശ്ചാത്യ ശക്തികളെ അപകീര്‍ത്തിപ്പെടുത്താനും ചൈനയുടെ സ്വാധീനവും പ്രതിച്ഛായയും വിദേശരാജ്യങ്ങളില്‍ വര്‍ദ്ധിപ്പിക്കാനും ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ് ഈ നീക്കമെന്ന് സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ റെസിലിയന്‍സ് (സി.ഐ.ആര്‍) പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

  ചൈനയുടെ കടുത്ത വിമര്‍ശകനും സ്വന്തം രാജ്യത്ത് നിന്ന് വിലക്ക് നേരിടുകയും ചെയ്ത വ്യവസായ പ്രമുഖന്‍ ഗുവോ വെങുയിയെ മോശക്കാരനാക്കി ചിത്രീകരിച്ചുകൊണ്ടുള്ള കാര്‍ട്ടൂണുകള്‍ ഈ വ്യാജ പ്രൊഫൈലുകള്‍ പ്രചരിപ്പിക്കുന്നതായി പഠനത്തില്‍ പരാമര്‍ശമുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തില്‍ കാര്‍ട്ടൂണുകളില്‍ അപകീര്‍ത്തികരമായ രീതിയില്‍ ചിത്രീകരിക്കപ്പെട്ട മറ്റു വിവാദനായകരില്‍ ചൈനീസ് 'വിസില്‍ബ്ലോവര്‍' ആയ ശാസ്ത്രജ്ഞന്‍ ലി-മെങ് യാന്‍, ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ രാഷ്ട്രീയ തന്ത്രജ്ഞന്‍ സ്റ്റീവ് ബാനണ്‍ എന്നിവരും ഉള്‍പ്പെടുന്നു.

  ഈ വ്യക്തികളെല്ലാം കോവിഡ് മഹാമാരിയെക്കുറിച്ചുള്‍പ്പെടെ വ്യാജവിവരങ്ങള്‍ പ്രചരിപ്പിച്ചതായി ആരോപണം നേരിടുന്നവരാണ്. ഈ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യാജ പ്രൊഫൈലുകള്‍ ട്വിറ്റര്‍, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നീ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലെല്ലാം ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. അവയില്‍ പല പ്രൊഫൈലുകളും നിര്‍മിതബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സഹായത്തോടെ സൃഷ്ടിച്ച പ്രൊഫൈല്‍ ചിത്രങ്ങളാണ് ഉപയോഗിക്കുന്നത്. മറ്റു ചിലതാകട്ടെ, ഹൈജാക്ക് ചെയ്യപ്പെട്ടവ ആണെന്നും കരുതുന്നു. ഈ വ്യാജ പ്രൊഫൈലുകളുടെ ശൃംഖലയ്ക്ക് ചൈനീസ് സര്‍ക്കാരുമായി നേരിട്ട് ബന്ധമുണ്ട് എന്ന് സൂചിപ്പിക്കുന്ന തെളിവുകളൊന്നും ലഭ്യമല്ല. എന്നാല്‍, വ്യാജവാര്‍ത്തകളെ തടയുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ സി.ഐ.ആര്‍, മുമ്പ് ഫെയ്സ്ബുക്കും ട്വിറ്ററും നടപടികള്‍ സ്വീകരിച്ചിട്ടുള്ള ചൈനീസ് അനുകൂല ശൃംഖലകളുടെ പ്രവര്‍ത്തനവുമായി ഈ വ്യാജ പ്രൊഫൈലുകള്‍ക്ക് സാദൃശ്യമുണ്ടെന്ന് പറയുന്നു. ചൈനീസ് ഭരണകൂടത്തിന്റെ പ്രതിനിധികളും സര്‍ക്കാര്‍ മാധ്യമങ്ങളും മുന്നോട്ട് വെയ്ക്കുന്നതിന് സമാനമായ ചൈനീസ് അനുകൂല ആഖ്യാനങ്ങളെ വിപുലീകരിക്കുകയാണ് ഈ വ്യാജ പ്രൊഫൈലുകളുടെ ലക്ഷ്യം. ഈ ശൃംഖല പങ്കുവെയ്ക്കുന്ന ഉള്ളടക്കങ്ങളുടെ പ്രധാന ഊന്നല്‍ അമേരിക്കയും ആയുധങ്ങളെ സംബന്ധിച്ച നിയമങ്ങളും വംശീയ രാഷ്ട്രീയവും മറ്റുമാണ്.

  വ്യാജന്മാരുടെ ലക്ഷ്യവും പ്രവര്‍ത്തനവും
  ഈ ശൃംഖല മുന്നോട്ടുവെയ്ക്കുന്ന ആഖ്യാനങ്ങളിലൊന്ന് അമേരിക്ക മനുഷ്യാവകാശ സംരക്ഷണത്തിന്റെ കാര്യത്തില്‍ പിറകിലാണ് എന്നതാണ്. അതിന്റെ ഉദാഹരണങ്ങളായി സൂചിപ്പിക്കുന്ന സംഭവങ്ങളില്‍ ജോര്‍ജ് ഫ്േളായിഡിന്റെ കൊലപാതകവും ഏഷ്യക്കാരോടുള്ള വിവേചനവുമെല്ലാം ഉള്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍, ഷിന്‍ജാങ് പ്രദേശത്തെ മനുഷ്യാവകാശ ലംഘനങ്ങളെ ഈ പ്രൊഫൈലുകള്‍ ആവര്‍ത്തിച്ചു നിഷേധിക്കുന്നുമുണ്ട്. ഈ പ്രദേശത്ത് കുറഞ്ഞത് പത്ത് ലക്ഷം മുസ്ലീങ്ങളെയെങ്കിലും ചൈന അനധികൃതമായി തടവില്‍ വച്ചിട്ടുണ്ട് എന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അതെല്ലാം പാശ്ചാത്യശക്തികളും അമേരിക്കയും ചേര്‍ന്ന് സൃഷ്ടിച്ച നുണകളാണ് എന്നാണ് ഈ വ്യാജ പ്രൊഫൈലുകളുടെ ശൃംഖല ആരോപിക്കുന്നത്. 'ചൈനീസ് അനുകൂല ആഖ്യാനങ്ങളെ കൂടുതല്‍ ആളുകളില്‍ എത്തിച്ചുകൊണ്ട് പാശ്ചാത്യരാജ്യങ്ങളെ അപകീര്‍ത്തിപ്പെടുത്തുക എന്നതാണ് ഈ ശൃംഖലയുടെ ലക്ഷ്യം', സിഐആര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ ബെഞ്ചമിന്‍ സ്ട്രിക്ക് പറയുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തെ അമേരിക്കയുടെ പരാജയമായി ആഘോഷിച്ചുകൊണ്ടും ഇന്ത്യയില്‍ കോവിഡ് പ്രതിസനാധി രൂക്ഷമായ ഘട്ടത്തില്‍ അമേരിക്കയുടെ സഹായവും പിന്തുണയും അപര്യാപ്തമായിരുന്നു എന്ന് ആരോപിച്ചും അമേരിക്കന്‍ വിരുദ്ധ ഉള്ളടക്കങ്ങളാണ് പ്രധാനമായും ഈ ശൃംഖല പ്രചരിപ്പിക്കുന്നത്.

  മുമ്പ് തിരിച്ചറിഞ്ഞിട്ടുള്ള സമാനമായ ശൃംഖലകള്‍ പ്രചരിപ്പിച്ചിരുന്ന ഹാഷ്ടാഗുകളുടെ ചുവടു പിടിച്ചാണ് കൂടുതല്‍ വ്യാജ അക്കൗണ്ടുകള്‍ സി..ഐആര്‍ കണ്ടെത്തിയത്. ചില പ്രൊഫൈലുകള്‍ ഒറിജിനല്‍ ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനായി സൃഷ്ടിക്കപ്പെട്ടവയാണ്. മറ്റു ചില പ്രൊഫൈലുകള്‍ ഈ ഉള്ളടക്കങ്ങള്‍ പങ്കുവെയ്ക്കുകയും ലൈക്ക് ചെയ്യുകയും കമന്റുകള്‍ നല്‍കുകയും ചെയ്യുന്നു. കൂടുതല്‍ പേരിലേക്ക് ഈ പ്രചരണം എത്തിക്കാന്‍ ഉന്നം വച്ചുള്ള പ്രവര്‍ത്തനമാണ് ഇത്. സമൂഹത്തിന്റെ അടിത്തട്ടില്‍ നടക്കുന്ന ക്യാമ്പയിന്‍ ആണെന്ന പ്രതീതി നല്‍കാന്‍ കഴിയുന്ന വിധത്തിലാണ് ഇത്തരം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ രൂപകല്‍പ്പന ചെയ്യപ്പെട്ടിട്ടുള്ളത്.

  നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ച ചിത്രങ്ങളാണ് വ്യാജ പ്രൊഫൈലുകളില്‍ പലതും ഉപയോഗിച്ചിരിക്കുന്നത്. ജീവിച്ചിരിപ്പില്ലാത്ത, വ്യാജ വ്യക്തികളുടെ ചിത്രങ്ങള്‍ യഥാര്‍ത്ഥമാണെന്ന് തോന്നുന്ന വിധത്തില്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ സൃഷ്ടിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ വഴി സാധിക്കും. യഥാര്‍ത്ഥ വ്യക്തികളുടെ മോഷ്ടിച്ച ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിര്‍മിതബുദ്ധി ഉപയോഗിച്ച് സൃഷ്ടിക്കുന്ന വ്യാജചിത്രങ്ങളുടെ ഉറവിടം കണ്ടെത്തുക പ്രയാസമാണ്. വ്യാജ പ്രൊഫൈലുകളെക്കുറിച്ചുള്ള ആശങ്കകളും സമൂഹത്തില്‍ വ്യാപകമായി മാറിയ സാഹചര്യത്തില്‍ നിര്‍മിതബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വ്യാജന്മാരുടെ എണ്ണം കൂടിയിട്ടുണ്ട്.

  ഈ ശൃംഖലയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതായി കരുതപ്പെടുന്ന പല ഫെയ്സ്ബുക്ക് പ്രൊഫൈലുകള്‍ക്കും ടര്‍ക്കിഷ് പേരുകളാണ് ഉള്ളത്. ഇവ ഒരുപക്ഷേ മുമ്പ് പല യഥാര്‍ത്ഥ വ്യക്തികളും ഉപയോഗിച്ചിരുന്നവ ആയിരുന്നിരിക്കണം. പിന്നീട് വ്യാജപ്രചാരണത്തിനായി ഹൈജാക്ക് ചെയ്യപ്പെട്ടവയാകാം. യൂട്യൂബിലൂടെയും ഈ പ്രൊഫൈലുകള്‍ വ്യാജപ്രചരണം അഴിച്ചുവിടുന്നുണ്ട്. വ്യാജന്മാരുടെ ഈ ശൃംഖലയെക്കുറിച്ചുള്ള പഠന വിവരങ്ങള്‍ സി.ഐ.ആര്‍ അതാത് സമൂഹ മാധ്യമ കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. സമാനമായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജ പ്രൊഫൈലുകളുടെ ഒരു ശൃംഖല 2019 സെപ്റ്റംബറില്‍ നീക്കം ചെയ്തിരുന്നതായി ഫെയ്സ്ബുക്ക് വക്താവ് അവകാശപ്പെട്ടു. തങ്ങളുടെ കമ്മ്യൂണിറ്റി ഗൈഡ്ലൈനുകള്‍ ലംഘിക്കുന്ന അക്കൗണ്ടുകള്‍ യൂട്യൂബും നീക്കം ചെയ്യുന്നുണ്ട്. സി.ഐ.ആര്‍ കണ്ടെത്തിയ വ്യാജ അക്കൗണ്ടുകളെല്ലാം നീക്കം ചെയ്തതായി ട്വിറ്ററും അറിയിച്ചു. അന്താരാഷ്ട്ര വേദികളില്‍ ചൈനയുടെ വര്‍ദ്ധിത സാന്നിധ്യം ഉറപ്പുവരുത്താന്‍ കഴിഞ്ഞ പതിറ്റാണ്ടില്‍ ശതകോടിക്കണക്കിന് ഡോളറുകള്‍ ചെലവഴിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
  Published by:Karthika M
  First published: