HOME » NEWS » World » FAMILY BELIEVES COP DIED IN 2004 TSUNAMI REUNITED AFTER 17 YEARS

സുനാമിയിൽ മരിച്ചെന്ന് കരുതിയ പൊലീസ് ഉദ്യോഗസ്ഥൻ മാനസികാശുപത്രിയിൽ; കണ്ടെത്തുന്നത് 17 വർഷത്തിന് ശേഷം

സുനാമിയും ഭൂകമ്പവും ഉണ്ടായപ്പോൾ രക്ഷാപ്രവർത്തക സംഘത്തിൽ ഈ യുവാവും ഉണ്ടായിരുന്നു. എന്നാൽ പിന്നീട് യുവാവിനെ കാണാതായതോടെ മരിച്ചെന്നാണ് ബന്ധുക്കൾ കരുതിയത്

News18 Malayalam | news18-malayalam
Updated: March 19, 2021, 2:02 PM IST
സുനാമിയിൽ മരിച്ചെന്ന് കരുതിയ പൊലീസ് ഉദ്യോഗസ്ഥൻ മാനസികാശുപത്രിയിൽ; കണ്ടെത്തുന്നത് 17 വർഷത്തിന് ശേഷം
Image: Instagram
  • Share this:
2004 ൽ ഉണ്ടായ സുനാമിയിൽ മരിച്ചെന്ന് കരുതിയ ഇന്തോനേഷ്യൻ പൊലീസ് ഉദ്യോഗസ്ഥനെ ജീവനോടെ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ കുടുംബം. മരിച്ചെന്ന് കരുതിയ ആളെ പതിനേഴ് വർഷങ്ങൾക്ക് ശേഷം തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലും ആഹ്ളാദത്തിലുമാണ് അബ്റിപ് അസെപ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബാംഗങ്ങൾ.

ആരോഗ്യവാനാണെങ്കിലും മാനസികനില തകർന്ന നിലയിലാണ് അബ്റിപ് അസെപ്പിനെ ബന്ധുക്കൾക്ക് തിരികെ ലഭിച്ചത്. സുനാമിയെ തുടർന്ന് ഉണ്ടായ ഞെട്ടലാണ് അബ്റിപ്പിന്റെ മാനസികനിലയെ ബാധിച്ചതെന്ന് ഡോക്ടർമാർ പറയുന്നു. ലോകം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായിരുന്നു സുനാമി.


ഇന്തോനേഷ്യയിലെ സുമാത്രയുടെ പടിഞ്ഞാറൻ തീരത്തിനടുത്ത് 2004 ഡിസംബർ 26-ന് കടലിനടിയിൽ വച്ചുണ്ടായ മെഗാത്രസ്റ്റ് ഭൂകമ്പമാണ് 2004-ലെ ഇന്ത്യൻ മഹാസമുദ്രഭൂകമ്പമുണ്ടാകുന്നത്. ഇതിനെ തുടർന്നാണ് സുനാമി ഉണ്ടാകുന്നത്. ഏകദേശം 2,30,000 പേരാണ് ദുരന്തത്തിൽ കൊല്ലപ്പെട്ടത്.

2004 ഡിസംബർ 26 ന് ഇന്തോനേഷ്യയിൽ സുനാമിയും ഭൂകമ്പവും ഉണ്ടായപ്പോൾ രക്ഷാപ്രവർത്ത സംഘത്തിൽ അബ്റിപ് അസെപ്പും ഉണ്ടായിരുന്നു. പിന്നീട് കാണാതായ അബ്റിപ്പിനെ മരിച്ചെന്നായിരുന്നു ഈ വർഷങ്ങളൊക്കെയും ബന്ധുക്കൾ വിശ്വസിച്ചിരുന്നത്.
Also Read-'കഴിവ് തെളിയിക്കാൻ ഒരു അവസരം തരൂ'; ഓട്ടിസം ബാധിച്ച യുവാവിന്റെ കത്തിന് മറുപടിയുമായി മൈക്രോസോഫ്റ്റും ആമസോണും

17 വർഷങ്ങൾ കഴിഞ്ഞ് അബ്റിപ്പിനെ ജീവനോടെ കണാനായതിന്റെ സന്തോഷം അദ്ദേഹത്തിന്റെ ബന്ധു മറച്ചുവെക്കുന്നില്ല. സോഷ്യൽമീഡിയയിലൂടെയാണ് അബ്റിപ്പിനെ ബന്ധുക്കൾ കണ്ടെത്തുന്നത്. അബ്റപ്പിന്റെ കുടുംബാഗം സോഷ്യൽമീഡിയയിൽ പങ്കുവെച്ച ചിത്രം കണ്ടാണ് അധികൃതർ തിരിച്ചറിഞ്ഞത്.

Also Read-നായയുടെ നിറം സോഫയുടെ നിറത്തിന് ചേരുന്നില്ല; നായയെ ഷെൽട്ടർ ഹോമിൽ തിരികെയേൽപ്പിക്കാൻ ഓരോരോ കാരണങ്ങളേ!

മാനസിക നില തകർന്ന് ആക്ക് പ്രവിശ്യയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കഴിഞ്ഞ 17 വർഷമായി അബ്റിപ്പ്. സുനാമിയെ തുടർന്നുണ്ടായ നടുക്കമാണ് അബ്റപ്പിന്റെ താളംതെറ്റിച്ചതെന്നും വർഷങ്ങൾക്ക് ശേഷമാണെങ്കിലും അദ്ദേഹം കുടുംബത്തിനൊപ്പം ചേർന്നതിൽ സന്തോഷമുണ്ടെന്ന് ആക്ക് റീജണൽ പൊലീസ് വക്താവ് പറയുന്നു.

സുനാമയിൽ ഇന്തോനേഷ്യ, ശ്രീലങ്ക, തായ്ലന്റ്, ഇന്ത്യ തുടങ്ങി 14 രാജ്യങ്ങളിലായി ആയിരങ്ങളാണ് മരിച്ചത്. ലോകത്ത് ഇന്നുവരെ രേഖപ്പെടുത്തിയിൽ ഏറ്റവും ശക്തമായ ഭൂകമ്പമാണ് അന്ന് രേഖപ്പെടുത്തിയത്. ശ്രീലങ്കയിൽ മാത്രം കൊല്ലപ്പെട്ടത് 35,000 പേരാണ്. ഇന്ത്യയിൽ 18,000 മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ. തായ് ലന്റിൽ 8000 പേർ മരിച്ചെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സുനാമി തിരമാലകൾ ആറ് മുതൽ പത്ത് മീറ്റർ വരെ ഉയർന്നപ്പോൾ ചില സ്ഥലങ്ങളിൽ അവ 12 കിലോമീറ്റർ വരെ ഉള്ളിലേക്കാണ് പോയത്.
Published by: Naseeba TC
First published: March 19, 2021, 2:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories