• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നാലു വയസുകാരനെ പീഡിപ്പിച്ച പാക് ഡ്രൈവർക്ക് അഞ്ചുവർഷം തടവ്


Updated: July 30, 2018, 7:45 AM IST
നാലു വയസുകാരനെ പീഡിപ്പിച്ച പാക് ഡ്രൈവർക്ക് അഞ്ചുവർഷം തടവ്

Updated: July 30, 2018, 7:45 AM IST
ദുബായ്: സ്പോൺസറുടെ നാലുവയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച പാകിസ്താൻ സ്വദേശിയായ കാർ ഡ്രൈവര്‍ക്ക് അഞ്ചുവർഷം തടവുശിക്ഷ. ദുബായ് കോടതിയാണ് ശിക്ഷ വിധിച്ചത്. മെയ് മാസത്തിലാണ് സംഭവം നടന്നത്.

വീടിന് മുന്നിലെ പൂന്തോട്ടത്തിൽ കളിച്ചുകൊണ്ടുനിൽക്കുകയായിരുന്ന അറബ് കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. കുട്ടിയെ നോക്കുന്ന ആയയോട് അന്വേഷിക്കാൻ മാതാവ് നിർദേശിച്ചെങ്കിലും കണ്ടില്ല. തുടർന്ന് വീട്ടിലെ 30കാരനായ ഡ്രൈവറോട് ചോദിച്ചപ്പോൾ തന്നോടൊപ്പം റൂമിൽ കളിക്കുകയായിരുന്നു എന്ന് പറഞ്ഞു.

മകന്റെ സ്വകാര്യഭാഗങ്ങളിൽ മുറിവ് കണ്ടെത്തിയ അമ്മ കാര്യം തിരക്കിയപ്പോൾ കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞു. തുടർന്ന് കുട്ടിയുടെ അമ്മ അറിയച്ചത് അനുസരിച്ച് വീട്ടിലെത്തിയ പൊലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കോടതിയിലെ വിചാരണക്കിടെ ആദ്യം കുട്ടിയെ തൊട്ടിട്ടുപോലുമില്ലെന്നായിരുന്നു പ്രതി പറഞ്ഞത്. എന്നാൽ പൊലീസ് വാദം ശക്തമാക്കിയതോടെ പ്രതി കുറ്റം സമ്മതിച്ചു. പീഡിപ്പിക്കും മുൻപ് കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ ബേബി ഓയിൽ ഒഴിച്ചതായും പ്രതി കോടതിയിൽ‌ സമ്മതിച്ചു. പ്രായപൂർത്തിയാക്കാത്ത കുട്ടിയെ പീ‍ഡിപ്പിച്ചതിന് കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
First published: July 30, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍