• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കുവൈത്തില്‍ കുടുംബ സന്ദര്‍ശക വിസയുടെ കാലാവധി 3 മാസമാക്കി


Updated: September 18, 2018, 11:16 PM IST
കുവൈത്തില്‍ കുടുംബ സന്ദര്‍ശക വിസയുടെ കാലാവധി 3 മാസമാക്കി

Updated: September 18, 2018, 11:16 PM IST
കുവൈത്ത് സിറ്റി: കുടുംബ സന്ദര്‍ശന വിസയുടെ കാലാവധി ദീര്‍ഘിപ്പിച്ച് കുവൈത്ത് ആഭ്യന്തരമന്ത്രാലയം. മൂന്നു മാസമാക്കിയാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്.

പുതിയ ഉത്തരവനുസരിച്ച് വിദേശിക്ക് ഭാര്യ, മക്കള്‍ എന്നിവരെ സന്ദര്‍ശന വിസയില്‍ മൂന്നു മാസംവരെ കുവൈത്തില്‍ താമസിപ്പിക്കാം. അതേസമയം മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും വിസ ഒരു മാസത്തേക്കു മാത്രമെ അനുവദിക്കൂ.

പാസ്‌പോര്‍ട്ട്-പൗരത്വകാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശൈഖ് ഫൈസല്‍ അല്‍ നവാഫ് ആണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

നേരത്തെ സന്ദര്‍ശക വിസയുടെയും കാലാവധി ഒരു മാസമാണ്. മൂന്നു മാസമായി ദീര്‍ഘിപ്പിച്ചുള്ള അറിയിപ്പ് കഴിഞ്ഞ വ്യാഴാഴ്ച പുറത്തിറങ്ങിയെങ്കിലും ഞായറാഴ്ചയാണ് പ്രാബല്യത്തിലായത്. നിലവില്‍ ആരെങ്കിലും ഒരു മാസത്തെ വിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അത് മൂന്നു മാസത്തേക്കുള്ള വിസയാക്കി മാറ്റാനാകുമെന്നും അറബ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
First published: September 18, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍