പ്രമുഖ മാധ്യമ പ്രവർത്തക വെടിയേറ്റ് മരിച്ചു; സംഭവം ഭീകരാക്രമണമെന്ന് പൊലീസ്

കൈത്തോക്കുമായി മുഖം മറച്ചെത്തിയ അക്രമി വെടിവയ്ക്കുന്നതിന്റെ മൊബൈൽ ഫൂട്ടേജ് പുറത്തു വന്നിട്ടുണ്ട്. പൊലീസിന്റെ 4X4 വാഹനത്തിനു സമീപം നിൽക്കുകയായിരുന്നു മക് കീ.

lyra mckee

lyra mckee

 • News18
 • Last Updated :
 • Share this:
  ലണ്ടൻ: വടക്കൻ അയർലൻഡിൽ പ്രമുഖ മാധ്യമ പ്രവർത്തകയെ അജ്ഞാതൻ വെടിവെച്ച് കൊന്നു. 29 വയസുള്ള ലിറ മക് കീയാണ് മുഖം മറച്ചെത്തിയ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. പൊലീസ് പരിശോധനയെ തുടർന്നുണ്ടായ കലാപത്തിനിടെയാണ് മിറയെ വധിച്ചത്. സംഭവം തീവ്രവാദി ആക്രമണമാണെന്നാണ് പൊലീസ് നിഗമനം. വ്യാഴാഴ്ച ലണ്ടൻ ഡെറിയിലാണ് സംഭവം.

  also read: 'വയനാടും ഉത്തര്‍പ്രദേശ് പോലെ എന്റെ നാട്'; രാഹുലിന് വോട്ടഭ്യർഥിച്ച് പ്രിയങ്ക

  റിപ്പബ്ലിക്കന്‍ പാർട്ടിയെ പിന്തുണയ്ക്കുന്ന ആളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. തോക്കുമായെത്തിയയാൾ പൊലീസിന് നേർക്ക് വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കൈത്തോക്കുമായി മുഖം മറച്ചെത്തിയ അക്രമി വെടിവയ്ക്കുന്നതിന്റെ മൊബൈൽ ഫൂട്ടേജ് പുറത്തു വന്നിട്ടുണ്ട്. പൊലീസിന്റെ 4X4 വാഹനത്തിനു സമീപം നിൽക്കുകയായിരുന്നു മക് കീ.

  പരുക്കേറ്റ ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോകത്തെ മികച്ച മാധ്യമ പ്രവർത്തകരിൽ ഒരാളായിരുന്നു ലിറയെന്ന് നാഷണൽ യൂണിയൻ ഓഫ് ജേണലിസ്റ്റ്സ് വ്യക്തമാക്കി. മരിക്കുന്നതിന് മുമ്പ് കലാപത്തിന്റെ ഭീകര ദൃശ്യങ്ങൾ ലിറ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
  First published:
  )}