• HOME
  • »
  • NEWS
  • »
  • world
  • »
  • Shot Dead| മൂന്ന് മക്കളെ വെടിവെച്ച് കൊന്ന് പിതാവ് ജീവനൊടുക്കി; സംഭവം യുഎസിലെ ക്രിസ്ത്യൻ പള്ളിയിൽ

Shot Dead| മൂന്ന് മക്കളെ വെടിവെച്ച് കൊന്ന് പിതാവ് ജീവനൊടുക്കി; സംഭവം യുഎസിലെ ക്രിസ്ത്യൻ പള്ളിയിൽ

കൊല്ലപ്പെട്ട കുട്ടികളെല്ലാം 15 വയസ്സില്‍ താഴെയുള്ളവരാണ്.

  • Share this:
    കാലിഫോര്‍ണിയ: യു എസിലെ (US) ക്രിസ്ത്യന്‍ പള്ളിയില്‍ (Christian Church) മൂന്ന് മക്കളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് വെടിയുതിര്‍ത്ത് ജീവനൊടുക്കി. കാലിഫോര്‍ണിയ (California) സാക്രമെനോയിലെ ക്രിസ്ത്യന്‍ പള്ളിയിലാണ് സംഭവം. കൊല്ലപ്പെട്ട കുട്ടികളെല്ലാം 15 വയസ്സില്‍ താഴെയുള്ളവരാണെന്ന് സാക്രമെനോ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. മറ്റൊരാളും വെടിവെപ്പില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

    തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് അഞ്ചുമണിയോടെയാണ് വെടിവെയ്പ്പ് നടന്ന വിവരം പൊലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോള്‍ മൂന്ന് കുട്ടികളടക്കം അഞ്ചുപേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നില്‍ കുടുംബപ്രശ്‌നങ്ങളാണെന്നാണ് പ്രാഥമിക നിഗമനം.

    തുടര്‍ച്ചയായുണ്ടാകുന്ന വെടിവെയ്പ്പുകളിലും കൊലപാതകങ്ങളിലും കാലിഫോര്‍ണിയ ഗവര്‍ണര്‍ നടുക്കം രേഖപ്പെടുത്തി. "അമേരിക്കയിൽ അക്രമത്തിന്റെ വിവേകശൂന്യമായ മറ്റൊരു പ്രവൃത്തി -- ഇത്തവണ ഞങ്ങളുടെ വീട്ടുമുറ്റത്ത്. അകത്ത് കുട്ടികളുള്ള ഒരു പള്ളിയിൽ, തികച്ചും വിനാശകരമാണ്. ഞങ്ങളുടെ ഹൃദയം ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമാണ്"- കാലിഫോർണിയ ഗവർണ പറഞ്ഞു.

    Also Read- War In Ukraine| യുക്രെയ്നിലെ ഖാർകീവിൽ ഇന്ത്യൻ വിദ്യാർ‌ഥി റഷ്യൻ ഷെല്ലാക്രമണത്തിൽ മരിച്ചു

    തോക്കുകൾ ഉപയോഗിച്ചുള്ള കൂട്ടക്കൊലകൾ അമേരിക്കയിൽ ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. തോക്ക് നിയമങ്ങൾ ലളിതമായതടക്കമുള്ള വിഷയങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

    Also Read- Russia-Ukraine War| ഖാർക്കിവിൽ റഷ്യയുടെ ഷെല്ലാക്രമണം; ആക്രമിക്കപ്പെട്ടത് യുക്രെയിനിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്ന്

    English Summary: A father shot dead three of his own children Monday before turning the gun on himself in a US church, police said. A fifth person also died in the shooting in Sacramento, California, though it was not clear if that person was related to what police said was a domestic incident. All three children who died were under the age of 15, Sergeant Rod Grassmann of Sacramento County Sheriff’s Office told reporters.
    Published by:Rajesh V
    First published: