നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • 'സുഡോകുവിന്റെ പിതാവ്' മക്കി കാജി അന്തരിച്ചു

  'സുഡോകുവിന്റെ പിതാവ്' മക്കി കാജി അന്തരിച്ചു

  'ഓരോ സംഖ്യയും ഒറ്റയായിരിക്കണം' എന്നർഥമുള്ള ജാപ്പനീസ് ശൈലിയുടെ ചുരുക്കെഴുത്ത് രൂപമായ 'സുഡോകു' എന്ന പേര് അദ്ദേഹമാണ് നൽകിയതെന്നും പറയപ്പെടുന്നു.

  News18

  News18

  • Share this:
   ദശലക്ഷക്കണക്കിന് ആളുകൾ ഇഷ്ടപ്പെടുന്ന സംഖ്യാശാസ്ത്ര പ്രശ്നോത്തരി (പസിൽ) സുഡോക്കുവിനെ ജനപ്രിയമാക്കിയ മക്കി കാജി (69) അന്തരിച്ചു. "സുഡോകുവിന്റെ പിതാവ്" എന്നറിയപ്പെടുന്ന ഇദ്ദേഹം ക്യാൻസർ ബാധിതനായിരുന്നു. ജാപ്പനീസ് പ്രസാധകനായ നിക്കോളിയാണ് മക്കി കാജി അന്തരിച്ച വിവരം അറിയിച്ചത്.

   ക്യാൻസർ ബാധിതനായ മക്കി കാജി ഓഗസ്റ്റ് 10ന് സ്വന്തം വീട്ടിൽ വച്ചാണ്‌ മരിച്ചെന്നും പരേതനോടുള്ള ബഹുമാനസൂചകമായി ഒരു അനുസ്മരണ പരിപാടി പിന്നീട് നടത്തുമെന്നും തിങ്കളാഴ്ച പുറത്തിറക്കിയ വാർത്താ കുറിപ്പിൽ നിക്കോളി പറഞ്ഞു.

   "സുഡോകുവിന്റെ പിതാവായി അറിയപ്പെട്ടിരുന്ന കാജിയെ ലോകമെമ്പാടുമുള്ള പസിൽ ആരാധകർ ഏറെ സ്നേഹിച്ചിരുന്നു" എന്ന് പ്രസാധകൻ തന്റെ വെബ്സൈറ്റിലൂടെ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു. 18-ാം നൂറ്റാണ്ടിൽ സ്വിസ് ഗണിതശാസ്ത്രജ്ഞനായ ലിയോൺ ഹാർഡ് യൂലറാണ് 'സുഡോകു' എന്ന നമ്പര്‍ ക്രോസ് വേഡ് പസില്‍ കണ്ടുപിടിച്ചത്. ഈ ക്രോസ് വേഡ് പസിലിന്റെ ആധുനിക രൂപം യുണൈറ്റഡ് സ്റ്റേറ്റ്സിൽ രൂപപ്പെടുത്തിയതായി പറയപ്പെടുന്നു. എന്നാൽ പസിൽ ഇത്രയും ജനപ്രിയമാക്കിയതിന്റെ ബഹുമതി തീര്‍ച്ചയായും കാജിക്കാണ്.

   "ഓരോ സംഖ്യയും ഒറ്റയായിരിക്കണം" ("each number must be single") എന്നർഥമുള്ള ജാപ്പനീസ് ശൈലിയുടെ ചുരുക്കെഴുത്ത് രൂപമായ 'സുഡോകു' എന്ന പേര് അദ്ദേഹമാണ് നൽകിയതെന്നും പറയപ്പെടുന്നു.

   81 ചതുരങ്ങളാൽ നിർമ്മിച്ച ഒരു ബോക്സിൽ ഒന്ന് മുതൽ ഒൻപത് വരെയുള്ള സംഖ്യകൾ നൽകി വേണം സുഡോകുവില്‍ ഒരു കളി ആരംഭിക്കാൻ. ഇങ്ങനെയുള്ള ലംബവും തിരശ്ചീനവുമായ കോളങ്ങളിൽ ഒരു സംഖ്യയും ആവർത്തിക്കാൻ പാടുള്ളതല്ല. കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നതിന്, ഒൻപത് ഒറ്റ ചതുരങ്ങൾ അടങ്ങുന്ന ഒൻപത് ബ്ലോക്കുകളായി പ്രധാന ചതുരത്തെ വിഭജിച്ചിട്ടുമുണ്ട്. കൂടാതെ ഈ ഓരോ ബ്ലോക്കിലും ഒന്ന് മുതൽ ഒൻപത് വരെയുള്ള സംഖ്യകളും അടങ്ങിയിരിക്കണം. ഓരോ നിരയിലും ഓരോ സംഖ്യയും ഒരിക്കൽ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നതാണ് സുഡോക്കുവിന്റെ മറ്റൊരു പ്രത്യേകത.

   1980 കളിൽ ഒരു അമേരിക്കൻ മാസികയിൽ ഇതിന്റെ ഒരു പതിപ്പ് കണ്ടെത്തിയ നിക്കോളി സുഡോക്കുവിനെ ജപ്പാനിലേക്ക് കൊണ്ടുവരികയായിരുന്നു. നിരവധി പതിറ്റാണ്ടുകൾക്ക് ശേഷം സുഡോകു വളര്‍ന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കും തിരികെ പോകുകയും ചെയ്തു. 2005ൽ ബ്രിട്ടന്റെ ബിബിസി ഈ പസിലിനെക്കുറിച്ച് "കഴിഞ്ഞ വർഷം രാജ്യത്തെ സൗമ്യമായി ആക്രമിച്ച ഈ പസിൽ ഇപ്പോൾ നാല് ദേശീയ ദിനപത്രങ്ങളിൽ കാണാനാകുമെന്ന്" എഴുതുകയും ചെയ്തിരുന്നു.

   ഒരു പുതിയ പസിൽ സൃഷ്ടിക്കുകയെന്നത് "ഒരു നിധി കണ്ടെത്തുന്നത്" പോലെയാണെന്ന് 2007 ൽ കാജി ബിബിസിയോട് പറഞ്ഞിരുന്നു. "ഇത് പണമുണ്ടാക്കുമോ ഇല്ലയോ എന്നതല്ല മറിച്ച് ഈ പസിൽ പരിഹരിക്കാൻ ശ്രമിക്കുന്നതിലൂടെ ലഭിക്കുന്ന ആവേശമാണ് ഏറ്റവും രസം. " സുഡോക്കുവിന്റെ പിന്നിലെ രസതന്ത്രത്തെക്കുറിച്ച് കാജി പറഞ്ഞിരുന്നു.
   Published by:Sarath Mohanan
   First published:
   )}