ക്രൈസ്റ്റ് ചർച്ച്: ന്യൂസിലാൻഡ് പള്ളിയിലുണ്ടായ വെടവയ്പ്പിനിടെ മക്കളെ രക്ഷിക്കാൻ പിതാവ് സ്വന്തം ശരീരം രക്ഷാകവചമാക്കി. ന്യൂസിലാൻഡിൽ സ്ഥിരതാമസമാക്കിയ ഇറാഖി വംശജൻ അദീബ് സമിയെന്ന 52കാരനാണ് മക്കളെ വെടിയുണ്ടകളിൽ നിന്ന് സാഹസികമായി രക്ഷിച്ചത്.
ദുബായിൽ ബിസിനസ് ചെയ്യുകയാണ് അദീബ് സമി. മക്കളായ അബ്ദുല്ല, അലി എന്നിവരെ രക്ഷിക്കാനാണ് അദീബ് ശരീരം മറയാക്കിയത്. ഇദ്ദേഹത്തിന്റെ ശരീരത്തിന്റെ പിൻഭാഗത്ത് തറച്ച വെടിയുണ്ട പിന്നീട് നീക്കം ചെയ്തു.
also read: സ്റ്റെല്ല മാരിസ് കോളേജിൽ രാഹുലിന്റെ പ്രസംഗം: അന്വേഷണത്തിനുത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്
വെടിവയ്പ്പ് നടന്ന ക്രൈസ്റ്റ് ചർച്ചിലെ നൂർ പള്ളിയിലാണ് ഇവർ ഉണ്ടായിരുന്നത്. അൽഐനിലും ഒമാനിലും എൻജിനീയറിംഗ് കൺസൾട്ടൻസി നടത്തുന്ന ആദീബ് സമി വ്യാഴാഴ്ചയാണ് ന്യൂസിലാൻഡിലെത്തിയതെന്ന് ഇദ്ദേഹത്തിന്റെ മകൾ ഹിബ അദീബ് പറഞ്ഞു. എന്റെ പിതാവാണ് റിയൽ ഹീറോ. സ്വന്തം ജീവൻ പണയം വച്ച് എന്റെ സഹോദരന്മാരെ രക്ഷിച്ചു-ഹിബ പറഞ്ഞു.
ഇരട്ട സഹോദരന്മാരുടെ ജന്മദിനം ആഘോഷിക്കുന്നതിന് വേണ്ടിയായിരുന്നു അദീബും ഭാര്യ സനാ അൽഹാറും ന്യൂസിലാൻഡിലേക്ക് പോയത്. ഇറാഖ് യുദ്ധം കാരണമാണ് ഇവർ ന്യൂസിലാൻഡിലേക്ക് കുടിയേറിയത്.
ക്രൈസ്റ്റ് ചർച്ചിലെ രണ്ട് മുസ്ലീം പള്ളികളിലാണ് വെടിവയ്പ്പുണ്ടായത്. 49 പേരാണ് മരിച്ചത്. ഓസ്ട്രേലിയൻ സ്വദേശി ബ്രാന്റൺ ടാറന്റാണ് ആക്രമണം നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Mosque attack, Terror attack, World news, പള്ളി, വെടിവെപ്പ്