കൊളംബോ: ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമത്തിന്റെ സൂത്രധാരനെന്നു സംശയിക്കുന്നയാളുടെ അച്ഛനും രണ്ടു സഹോദരന്മാരും സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പൊലീസിനെയും ബന്ധുക്കളെയും ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സൈനീ ഹാഷിം, റില്‍വാന്‍ ഹാഷിം ഇരുടെ പിതാവായ മുഹമ്മദ് ഹാഷിം എന്നിവര്‍ ഉൾപ്പെടെ 15 പേരാണ് കൊല്ലപ്പെട്ടത്. ഇവർ മുസ്ലീകള്‍ അല്ലാത്തവർ ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഇവരുള്‍പ്പെടെ 15 പേര് കൊല്ലപ്പെട്ടത്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ട 15 പേരും. ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണത്തിനു പിന്നാലെ കര്‍ശ സുരക്ഷയിലാണ് ശ്രീലങ്ക. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചെന്നു സംശയിക്കുന്ന രണ്ട് ഇസ്ലാം തീവ്രവാദ സംഘടനയില്‍പ്പെട്ടവരെ കണ്ടെത്താന്‍ 10000 സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.