• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ട്രംപിന്റെ വിമര്‍ശനം : എഫ്.ബി.ഐ സഹമേധാവി രാജിവെച്ചു

ആന്‍ഡ്രു മെക്കബേ രാഷ്ട്രീയ വിഷയങ്ങളില്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന വിമര്‍ശനവുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയത്


Updated: February 10, 2018, 4:53 PM IST
ട്രംപിന്റെ വിമര്‍ശനം : എഫ്.ബി.ഐ സഹമേധാവി രാജിവെച്ചു
ആന്‍ഡ്രു മെക്കബേ രാഷ്ട്രീയ വിഷയങ്ങളില്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന വിമര്‍ശനവുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയത്

Updated: February 10, 2018, 4:53 PM IST
 

അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്റെ സഹ മേധാവി ആന്‍ഡ്രു മെക്കബേ രാജിവച്ചു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെയാണ് രാജി.

സെനറ്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥിയായി മെക്കബേയുടെ ഭാര്യ മത്സരിച്ചിരുന്നു. ഹിലരി ക്ലിന്റന് സ്വാധീനമുളള സംഘടനയയില്‍ നിന്ന് തുക കൈപ്പറ്റിക്കൊണ്ടായിരുന്നു ഇവരുടെ പ്രചരണം. ഇതിന് പിന്നാലെയാണ് ആന്‍ഡ്രു മെക്കബേ രാഷ്ട്രീയ വിഷയങ്ങളില്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന വിമര്‍ശനവുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയത്. മെക്കബേ പദവിയില്‍ നിന്ന് പുറത്ത് പോകണമെന്ന് ട്രംപ് ആഗ്രഹിക്കുന്നതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.അതിനാല്‍ തന്നെ ട്രംപിന്റെ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് മെക്കബേയുടെ രാജി എന്നാണ് വിലയിരുത്തല്‍.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലുണ്ടായെന്ന വിവാദത്തില്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന എഫ.്ബി.ഐയുടെ ഡയറ്കടറായിരുന്ന ജെയിംസ് കോമിയെ നേരത്തെ ട്രംപ് പുറത്താക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മെക്കബേ എഫ്.ബി.ഐയുടെ സഹമേധാവി സ്ഥാനം ഏറ്റെടുത്തത്. ഈ വര്‍ഷം മാര്‍ച്ച് വരെയായിരുന്നു എഫ്.ബി.ഐ സഹമേധാവിയുടെ കാലാവധി. അതേസമയം മെക്കബേയുടെ രാജിക്ക് പിന്നില്‍ ട്രംപിന്റെ ഇടപെടല്‍ ഉണ്ടായില്ലെന്ന വിശദീകരണവുമായി വൈറ്റ് ഹൗസ് രംഗത്തെത്തിയിട്ടുണ്ട്.
First published: January 30, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍