• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ട്രംപ് അനുകൂലികളുടെ നീക്കത്തില്‍ എഫ്ബിഐയ്ക്ക് ആശങ്ക

ട്രംപ് അനുകൂലികള്‍ പ്രസിദ്ധീകരിക്കുമെന്ന് പറയുന്ന മെമ്മോയുടെ ഉള്ളടക്കത്തെക്കുറിച്ച് ആശങ്കയുണ്ടെന്ന് എഫ്.ബി.ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.


Updated: February 10, 2018, 4:24 PM IST
ട്രംപ് അനുകൂലികളുടെ നീക്കത്തില്‍ എഫ്ബിഐയ്ക്ക് ആശങ്ക
ട്രംപ് അനുകൂലികള്‍ പ്രസിദ്ധീകരിക്കുമെന്ന് പറയുന്ന മെമ്മോയുടെ ഉള്ളടക്കത്തെക്കുറിച്ച് ആശങ്കയുണ്ടെന്ന് എഫ്.ബി.ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.

Updated: February 10, 2018, 4:24 PM IST
 

യു.എസില്‍ റിപ്പബ്ലിക്കന്‍ എം.പിമാര്‍ പുറത്തിറക്കാന്‍ പോവുന്ന വിവാദ മെമ്മോയ്‌ക്കെതിരെ എഫ്.ബി.ഐ പരസ്യമായി രംഗത്ത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള  എഫ്.ബി.ഐ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് മെമ്മോയിലുള്ളതെന്നാണ് സൂചന. ട്രംപ് അനുകൂലികള്‍ പ്രസിദ്ധീകരിക്കുമെന്ന് പറയുന്ന മെമ്മോയുടെ ഉള്ളടക്കത്തെക്കുറിച്ച് ആശങ്കയുണ്ടെന്ന് എഫ്.ബി.ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.

ട്രംപും യു.എസിലെ ഉന്നത അന്വേഷണ ഏജന്‍സി മേധാവികളും തമ്മിലുള്ള അഭിപ്രായ ഭിന്നത പരസ്യമായ കാര്യമാണ്. ഇതിനെ തുടര്‍ന്ന് നേരത്തെ തന്നെ എഫ്.ബി.ഐയിലെ നേത്വസ്ഥാനത്തുള്ള രണ്ട് പേര്‍ രാജിവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എഫ്.ബി.ഐയുടെ അന്വേഷണ വിവരങ്ങള്‍ പുറത്തു വിടാനുള്ള നീക്കങ്ങളില്‍ ഇവര്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.

അതേ സമയം വൈറ്റ് ഹൗസും അന്വേഷണ ഏജന്‍സികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഭരണഘടനാ പ്രതിസന്ധിക്ക് വഴിവെച്ചേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
First published: February 1, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍