നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • യാത്രക്കാരി നഗ്നയായി വിമാനത്താവളത്തിൽ; പുതപ്പുമായി പാഞ്ഞ് പോലീസ്

    യാത്രക്കാരി നഗ്നയായി വിമാനത്താവളത്തിൽ; പുതപ്പുമായി പാഞ്ഞ് പോലീസ്

    വിവരം ലഭിച്ച പോലീസ് ഉദ്യോഗസ്ഥർ ഉടനെ തന്നെ സ്ഥലത്തെത്തി. നഗ്നയായ സ്ത്രീയെ പുതപ്പുകൊണ്ട് പൊതിയാൻ ശ്രമിച്ചു.

    (Image Credits: Shutterstock/Representative)

    (Image Credits: Shutterstock/Representative)

    • Share this:
      ഡെൻവർ ഇന്റർനാഷണൽ എയർപോർട്ടിലെ (Denver International Airport) പോലീസ് ഉദ്യോഗസ്ഥർക്ക് ഗേറ്റ് എ -37 ന് സമീപത്ത് നിന്നും പുലർച്ചെ 5 മണിയോടെ വിചിത്രമായ ഒരു പരാതി ലഭിച്ചു. ആയുധങ്ങളെടുത്തായിരുന്നില്ല ആ പോലീസ് സംഘം സ്ഥലത്തേക്ക് കുതിച്ചത് പകരം പുതപ്പുകൾ എടുത്തുകൊണ്ടായിരുന്നു. കാരണം എന്താണെന്നല്ലേ?.. ഗേറ്റ് എ -37 എയർപോർട്ട് കോൺകോർസിന് സമീപം യാത്രക്കാരിയായ ഒരു സ്ത്രീ പൂർണ നഗ്നയായി (Naked Female Passenger) നടക്കുന്നു എന്ന വളരെ വിചിത്രമായ ഒരു പരാതിയാണ് പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്.

      സിബിഎസ് ലോക്കൽ റിപ്പോർട്ട് അനുസരിച്ച്, ശരീരത്തിൽ വസ്ത്രങ്ങളില്ലാതെ നഗ്നയായി ഉലാത്തികൊണ്ടിരുന്ന സ്ത്രീക്ക് ലഗേജുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വളരെ സ്വാതന്ത്ര്യത്തോടെയാണ് നഗ്നയായി അവർ വിമാനത്താവളത്തിലൂടെ നടന്നത്. വിമാനത്താവളത്തിൽ അത്തരമൊരു കാഴ്ച കണ്ട് ആശ്ചര്യപ്പെട്ട പലരും ഈ സ്ത്രീക്ക് സഹായങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടായിരുന്നു.

      സമീപത്തുണ്ടായിരുന്ന യാത്രക്കാരിയായ മറ്റൊരു സ്ത്രീ നഗ്നയായി നടന്നുകൊണ്ടിരുന്ന സ്ത്രീയോട് നീ എവിടെ നിന്ന് വരുന്നു? എന്നെല്ലാം ആവർത്തിച്ച് ചോദിച്ചു കൊണ്ടിരുന്നു. എന്നാൽ അപ്പോഴൊക്കെ വസ്ത്രമില്ലാതെ നടക്കുന്ന സ്ത്രീ ചിരിക്കുക മാത്രമാണ് ചെയ്തത്. ചോദ്യങ്ങൾ എല്ലാം അവഗണിച്ച് ചിരിച്ചു കൊണ്ട് അവർ വീണ്ടും എയർപോർട്ടിൽ നടക്കുകയായിരുന്നു.

      Also Read- Crying Room | വരൂ.. സ്വസ്ഥമായി ഒന്ന് കരയൂ; 'കരയാൻ പ്രത്യേക മുറികള്‍' ഒരുക്കി സ്പെയിൻ

      വിവരം ലഭിച്ച പോലീസ് ഉദ്യോഗസ്ഥർ ഉടനെ തന്നെ സ്ഥലത്തെത്തി. നഗ്നയായ സ്ത്രീയെ പുതപ്പുകൊണ്ട് പൊതിയാൻ ശ്രമിച്ചു. എന്നാൽ ഉദ്യോഗസ്ഥർ പുതപ്പിച്ച് പുതപ്പുകൾ ആ സ്ത്രീ ദൂരേക്ക് എറിയുകയാണ് ഉണ്ടായത്. വീണ്ടും പുതപ്പിക്കാൻ ശ്രമിക്കുമ്പോൾ അവർ പുതപ്പുകൾ വലിച്ച് താഴെയിട്ടു. സ്ത്രീ മദ്യപിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ചില ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പോലീസ് ഉദ്യോഗസ്ഥർ സ്ത്രീയെ പിടികൂടി പുതപ്പുകൾ കൊണ്ട് പൊതിഞ്ഞ ശേഷം ആംബുലൻസിൽ കയറ്റി യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

      പൂർണ നഗ്നയായ സ്ത്രീ ലഹരിക്ക് അടിമയാണെന്നും സംഭവ സമയം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. ഇവർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ സ്ത്രീ എങ്ങനെയാണു എയർപോർട്ടിൽ എത്തിയതെന്നോ ഒപ്പം ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് തുടങ്ങിയ കാര്യങ്ങളൊന്നും പോലീസ് പുറത്തു വിട്ടിട്ടില്ല.

      ഡെൻവർ ഇന്റർനാഷണൽ എയർപോർട്ടിൽ നടന്ന സംഭവത്തിന്റെ ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. എന്നാൽ സ്ത്രീക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ ഈ വീഡിയോ സംപ്രേഷണം ചെയ്യേണ്ടെന്ന് മാധ്യമ സ്ഥാപനങ്ങൾ തീരുമാനിച്ചു.

      Also Read- യാചിക്കാനില്ല; അതുകൊണ്ട് ദയവായി പേന വാങ്ങൂ'; സോഷ്യല്‍ മീഡിയയില്‍ മനസ് കീഴടക്കി ഒരു വൃദ്ധ

      ഈ സംഭവത്തിനുശേഷം, പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള തുടർ നടപടിക്രമങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചില മാധ്യമ പ്രവർത്തകർ സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ ഡെൻവർ വിമാനത്താവളത്തിൽ എത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചില്ല. സ്ത്രീയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് ഉദ്യോഗസ്ഥർ പുറത്തു വിട്ടിട്ടില്ല.
      Published by:Rajesh V
      First published:
      )}