നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • UAE National Day | ആഘോഷ നിറവിൽ യുഎഇ; മാറ്റ് കൂട്ടാൻ വെടിക്കെട്ടും സംഗീതനിശയും സ്‌കൈഡൈവ് പ്രകടനങ്ങളും

  UAE National Day | ആഘോഷ നിറവിൽ യുഎഇ; മാറ്റ് കൂട്ടാൻ വെടിക്കെട്ടും സംഗീതനിശയും സ്‌കൈഡൈവ് പ്രകടനങ്ങളും

  ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് ഡിസംബര്‍ 2 രാത്രിയില്‍ നടക്കുന്ന വെടിക്കെട്ടിൽ അബുദാബിയുടെ ആകാശം വര്‍ണ്ണശബളവും പ്രകാശപൂരിതവുമാകും

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   യുഎഇയുടെ ദേശീയ ദിനാഘോഷത്തോട് (UAE National Day) അനുബന്ധിച്ച് ഗംഭീരമായ പരിപാടികളാണ് ഇത്തവണ അബുദാബി സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് താമസിക്കുന്നവര്‍ക്ക് പുറമെ സന്ദര്‍ശകര്‍ക്കും കുടുംബ സമേതം എത്തി ആസ്വദിക്കാവുന്ന പരിപാടികളാണ് ഡിസംബര്‍ 1 മുതല്‍ 3 വരെയും തുടര്‍ന്നും ആസൂത്രണം ചെയ്തിരിക്കുന്നത് .

   ദേശീയദിനാഘോഷത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഇനം വെടിക്കെട്ട് ആണ്. ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് ഡിസംബര്‍ 2 രാത്രിയില്‍ നടക്കുന്ന വെടിക്കെട്ടിൽ അബുദാബിയുടെ ആകാശം വര്‍ണ്ണശബളവും പ്രകാശപൂരിതവുമാകും. അല്‍എയിനിലെയും അള്‍ ദഫ്രയിലെയും അബുദബിയുടെ കോര്‍ഷിലെയും ആകാശത്തെ വെടിക്കെട്ട് പ്രദര്‍ശനം വര്‍ണ്ണാഭമാക്കും. ഡിസംബര്‍ 2നു 3നും അല്‍ മര്‍യ്യ ഐലന്റില്‍ വെടിക്കെട്ട് നടത്തും. രാത്രി 9 മണിക്കാണ് പ്രദര്‍ശനം തുടങ്ങുക.ഡിസംബര്‍ 2 ന് 8 മണിക്ക് അല്‍ ഷാര്‍ഖ് മാളിലെ ബവാത്ത് മാളിലും ദേശീയദിനാഘോഷത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് നടത്തും.

   ആഘോഷങ്ങളുടെ ഭാഗമായി ആകാശത്തെ വര്‍ണ്ണക്കാഴ്ചകള്‍ മാത്രമല്ല മറ്റ് നിരവധി പരിപാടികളും സന്ദര്‍ശകരെ വിസ്മയിപ്പിക്കാന്‍ ഒരുക്കിയിട്ടുണ്ട്. ആസ്വാദകരെ ആവേശം കൊള്ളിക്കുന്ന തത്സമയ സംഗീതകച്ചേരികളും വിവിധ വേദികളില്‍ അരങ്ങേറുന്നുണ്ട്. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന സംഗീത നിശയ്ക്ക് ഇറാഖി കലാകാരന്‍ മജീദ് അല്‍ മോഹന്‍ദിസും ഇറാഖി ഗായകനും ഗാനരചയിതാവുമായ അസീല്‍ ഹമീമും നേതൃത്വം നല്‍കും. ഡിസംബര്‍ 1 ന് എമിറേറ്റ്‌സ് പാലസില്‍ എമറാത്തി ഗായകന്‍ ഹമദ് അല്‍ അമേരിയുടെ സംഗീത കച്ചേരിയും നടന്നു. ഡിസംബര്‍ 2ന് ഖസര്‍ അല്‍ ഹൊസനില്‍ ആണ് സംഗീതമേള അവതരിപ്പിക്കുന്നത്. ഡിസംബര്‍ 3ന് ലൂവ്രെ അബുദാബിയില്‍ എമിറാത്തി ഗായകന്‍ അഹ്ലാമിനൊപ്പം സംഗീത നിശ ആസ്വദിക്കാം.

   ഡിസംബര്‍ 2ന് തികച്ചും വ്യത്യസ്തമായ മറ്റൊരു പരിപാടിയാണ് അബുദാബി സ്‌പോട്‌സ് ഏവിയേഷന്‍ ക്ലബില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. യുഎഇ പതാക ഏന്തിയ 16 സ്‌കൈഡൈവര്‍മാര്‍ 50 എന്ന രൂപരേഖ വരുന്ന തരത്തില്‍ നഗരത്തിന് മുകളില്‍ നടത്തുന്ന സ്‌കൈഡൈവ് ഷോ ആണിത്.

   കൂടാതെ ജാസിറ ക്ലബിന്റെ സഹകരണത്തോടെ ഏകദേശം 50 വിമാനങ്ങളും പ്രാദേശിക പൈലറ്റുമാരും ഉള്‍പ്പെടുന്ന ആകാശ പ്രകടനവും യുഎഇ പതാകയേന്തിയ പാരമോട്ടര്‍, പാരാസെയലിങ് പ്രദര്‍ശനങ്ങളും ഉണ്ടാകും.

   സന്ദര്‍ശകരെ എല്ലാത്തരത്തിലും വിസ്മയിക്കുന്ന ഇത്തരം നിരവധി പരപാടികളിലൂചടെ ഇത്തവണ യുഎഇ ദേശീയദിനാഘോഷം ശ്രദ്ധേയമാവുകയാണ്.

   സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് ഒരാഴ്ചത്തെ ആഘോഷമാണ് രാജ്യത്ത് നടക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ശമ്പളത്തോടെ രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും മൂന്ന് ദിവസത്തെ അവധിയും യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്. ആഘോഷങ്ങൾ ഗംഭീരമാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് എത്തുന്ന എല്ലാ യാത്രക്കാർക്കും എമിറേറ്റ് ഫ്രീ എക്സ്പോ 2020ന്റെ സൗജന്യ ടിക്കറ്റുകൾ വിതരണം ചെയ്യും.

   Summary: Festive moods sets in as UAE National Day celebrations kick off in Abu Dhabi. There have been fireworks in five locations apart from concerts and skydive show
   Published by:user_57
   First published:
   )}