• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സ്വവര്‍ഗാനുരാഗികളെ അപമാനിച്ചു : മെക്‌സിക്കന്‍ ടീമിനെതിരെ അച്ചടക്ക നടപടിയുമായി ഫിഫ


Updated: June 19, 2018, 2:41 PM IST
സ്വവര്‍ഗാനുരാഗികളെ അപമാനിച്ചു : മെക്‌സിക്കന്‍ ടീമിനെതിരെ അച്ചടക്ക നടപടിയുമായി ഫിഫ

Updated: June 19, 2018, 2:41 PM IST
ലോകകപ്പില്‍ മെക്‌സിക്കോയുടെ വിജയത്തിളക്കത്തിന് മങ്ങലേല്‍പ്പിച്ച് ഫിഫയുടെ അച്ചടക്ക നടപടി. കളിക്കിടെ മെക്‌സിക്കന്‍ ആരാധകര്‍ സ്വവര്‍ഗാനുരാഗികളെ അപമാനിക്കുന്ന തരത്തില്‍ മുദ്രാവാക്യം മുഴക്കിയതിനെ തുടര്‍ന്നാണ് ഫിഫയുടെ നടപടി. ലുഷ്‌നികി സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന മത്സരത്തിനിടെയാണ് പരാതിക്കടിസ്ഥാനമായ സംഭവം. മത്സരത്തിന്റെ ഇരുപത്തിയഞ്ചാം മിനിറ്റില്‍ ജര്‍മ്മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യുവര്‍ ഗോള്‍ കിക്കെടുക്കാനെത്തിയപ്പോഴാണ് കാണികള്‍ക്കിടയില്‍ നിന്ന് സ്വവര്‍ഗാനുരാഗ വിരുദ്ധ ആരവം ഉയര്‍ന്നത്. എതിര്‍ ടീമിന്റെ ഗോള്‍കീപ്പര്‍മാര്‍ ഗോള്‍കിക്കെടുക്കാനെത്തുമ്പോള്‍ അവരെ അപമാനിക്കുന്ന തരത്തില്‍ മെക്‌സിക്കന്‍ ആരാധകര്‍ ഇത്തരത്തില്‍ ബഹളം വയ്ക്കാറുണ്ട്.

നേരത്തെ തന്നെ മെകിസക്കന്‍ സോക്കര്‍ ഫെഡറേഷനും, ടീം അംഗങ്ങളും ഇത്തരം വാചകങ്ങള്‍ മുഴക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകര്‍ക്കായി പരസ്യ പ്രസ്താവന ഇറക്കിയിരുന്നുവെങ്കിലും ഒന്നും ഫലം കണ്ടില്ലെന്നാണ് ഞായറാഴ്ചയിലെ മത്സരത്തിനിടെ നടന്ന സംഭവ വികാസങ്ങളില്‍ നിന്ന് വ്യക്തമായിരിക്കുന്നത്. ആരാധകരുടെ ആന്റി ഗേ മുദ്രാവാക്യം വിളിയില്‍ പ്രതിഷേധം അറിയിച്ച് സ്വവര്‍ഗാനുരാഗികളുടെ സംഘടനയും രംഗത്തെത്തിയിരുന്നു.

പിന്നാലെയാണ് ഫിഫ അച്ചടക്ക നടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ ഏത് തരത്തിലുള്ള നടപടികളാണ് ഉണ്ടാവുക എന്നത് ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനാവില്ലെന്നും ഫിഫ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
First published: June 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍