നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ഭൂമിയിലെ ഏറ്റവും ആഴമേറിയ മൂന്നാമത്തെ സമുദ്ര ട്രെഞ്ചിലേക്ക് നീന്തി ഫിലിപ്പൈൻ ശാസ്ത്രജ്ഞൻ

  ഭൂമിയിലെ ഏറ്റവും ആഴമേറിയ മൂന്നാമത്തെ സമുദ്ര ട്രെഞ്ചിലേക്ക് നീന്തി ഫിലിപ്പൈൻ ശാസ്ത്രജ്ഞൻ

  പ്ലാസ്റ്റിക്കുകൾ, പഴയ വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവയുൾപ്പെടെയുള്ള മാലിന്യങ്ങളാണ് ട്രെഞ്ചിൽ നിറച്ചുമുണ്ടായിരുന്നതെന്ന് ഡോ. ഒൻഡ പറഞ്ഞു. ഇത്തരത്തിൽ മാലിന്യങ്ങൾ വലിച്ചെറിയരുതെന്ന് ജനങ്ങളോട് പറയുക ഇനി തന്റെ ഉത്തരവാദിത്തമായി കാണുന്നവെന്ന് ഡോ. ഒൻഡ പറഞ്ഞു.

  Credits: Twitter/ Rappler

  Credits: Twitter/ Rappler

  • Share this:
   ഫിലിപ്പീൻസിൽ നിന്നുള്ള ഒരു സമുദ്രശാസ്ത്രജ്ഞനും അമേരിക്കൻ പര്യവേക്ഷകനുമായ ഡോ ഡിയോ ഫ്ലോറൻസ് ഒൻഡ ഭൂമിയിലെ ഏറ്റവും ആഴമേറിയ മൂന്നാമത്തെ സ്ഥലമായ ഫിലിപ്പീൻസ് ട്രെഞ്ചിലേക്ക് ആദ്യമായി നീന്തി. ഭൂമിയുടെ അവസാന അതിർത്തികളിലൊന്നായ ദി എംഡൻ ഡീപ്പിന് 10,000 മീറ്റർ താഴെയാണ് ഇത്. ലോകത്തിലെ ഏറ്റവും പഴയ കടൽത്തീരങ്ങളിലൊന്നിൽ പര്യവേക്ഷണം ചെയ്യപ്പെടാത്ത പ്രദേശമായി ഈ ഭാഗം കണക്കാക്കപ്പെടുന്നു. ഭൂമിയിലെ ഏറ്റവും ആഴമേറിയ മൂന്നാമത്തെ ട്രെഞ്ചാണിത്, കുറച്ച് മാസങ്ങൾക്ക് മുമ്പ് വരെ ഒരു മനുഷ്യനും ഈ സ്ഥലം സന്ദർശിച്ചിട്ടില്ല.

   ഫിലിപ്പീൻസ് മറൈൻ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ മൈക്രോബയൽ സമുദ്രശാസ്ത്രജ്ഞനായ ഡോ. ഡിയോ ഫ്ലോറൻസ് ഒൻഡയും കാലഡൻ ഓഷ്യാനിക്കിൽ നിന്നുള്ള വിക്ടർ വെസ്കോവോയും ഇരുട്ടിൽ മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾക്കായി തിരച്ചിൽ നടത്തുകയായിരുന്നു. എന്നാൽ, പര്യവേക്ഷണ സമയത്ത് അവർ കണ്ടെത്തിയത് ഭൂമിയുടെ ശാപം എന്നറിയപ്പെടുന്ന പ്ലാസ്റ്റികായിരുന്നു.

   'എല്ലാവർക്കും അറിയേണ്ടത് ഒന്നു മാത്രം; പ്രിയം സിനിമയിലെ നായിക ഇപ്പോൾ എവിടെയാണ്?'; ഉത്തരവുമായി ഒരാൾ

   ഏറ്റവും പ്രധാനം മാനസിക തയ്യാറെടുപ്പാണെന്നും, ഈ ലോകത്തിനോടുള്ള സകല ബന്ധങ്ങളും വിഛേദിച്ച് ഒരു ചെറിയ മുങ്ങിക്കപ്പൽ പോലുള്ളതിൽ യാത്ര ചെയ്യുകയാണെന്നും സ്വയം ബോധ്യപ്പെടുത്തണമെന്നും ചാനൽ ന്യൂസ് ഏഷ്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ഡോ. ഒൻഡ പറഞ്ഞു. ഇതുവരെ ആരും സഞ്ചരിക്കാത്ത ഈ സ്ഥലത്തേക്ക് യാത്ര ചെയ്ത് ട്രെഞ്ചിനെക്കുറിച്ച് കൂടുതൽ പഠിക്കുകയായിരുന്നു. ഡോ. ഒൻഡയുടേയും വെസ്കോവോയുടേയും ലക്ഷ്യം.

   VIRAL VIDEO | തന്റെ പ്രയരി നായയ്ക്ക് താരാട്ട് പാടിക്കൊടുത്ത് കൊച്ചു പെൺകുട്ടി; വാത്സല്യം ആവോളം ആസ്വദിച്ച് നായക്കുട്ടിയും

   സമുദ്രത്തിന്റെ അടിയിലേക്ക് എത്തുമ്പോൾ ഭയപ്പെടുത്തുന്നതും ഇതുവരെ കാണാത്തതുമായ കാഴ്ചകളായിരുന്നു ഇരുവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് താഴേക്ക് സഞ്ചരിച്ച പരിചിതമായ ചില കാര്യങ്ങളാണ് ഇരുവരെയും സ്വാഗതം ചെയ്തത്. ഒരു വെളുത്ത വസ്തു പൊങ്ങിക്കിടക്കുന്നത് താൻ കണ്ടുവെന്നും അത് ഒരു ജെല്ലിഫിഷ് ആയിരിക്കുമെന്നാണ് കരുതി അടുത്തേക്കു പോയപ്പോളാണ് മനസിലായത്. അത് വെറുമൊരു പ്ലാസ്റ്റിക് ആയിരുന്നുവെന്ന് മനസിലായതെന്നും കടലിനടിയിലെ രസകരമായ അനുഭവം പങ്കുവെച്ചുകൊണ്ട് ഒൻഡ പറഞ്ഞു.

   പ്ലാസ്റ്റിക്കുകൾ, പഴയ വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവയുൾപ്പെടെയുള്ള മാലിന്യങ്ങളാണ് ട്രെഞ്ചിൽ നിറച്ചുമുണ്ടായിരുന്നതെന്ന് ഡോ. ഒൻഡ പറഞ്ഞു. ഇത്തരത്തിൽ മാലിന്യങ്ങൾ വലിച്ചെറിയരുതെന്ന് ജനങ്ങളോട് പറയുക ഇനി തന്റെ ഉത്തരവാദിത്തമായി കാണുന്നവെന്ന് ഡോ. ഒൻഡ പറഞ്ഞു.

   എംഡൻ ഡീപ്പിൽ നിന്ന് കണ്ടെത്തിയ മനുഷ്യ അവശിഷ്ടങ്ങളുടെ അളവ് വളരെ വലുതാണ്. ഓക്സിജനും സൂര്യപ്രകാശവും ഇല്ലാത്ത ആഴത്തിൽ പ്ലാസ്റ്റിക്കും മറ്റ് വസ്തുക്കളും നശിക്കുന്നില്ലെന്നും ഡോ. ഒൻഡ പറഞ്ഞു. സമുദ്രത്തിലെ പ്ലാസ്റ്റിക്ക് സമുദ്ര ആവാസവ്യവസ്ഥയെ മാരകമായ വിധത്തിൽ ബാധിക്കുമെന്നും ഡോ. ഒൻഡ പറഞ്ഞു.

   സമുദ്രത്തിൽ വൈകാതെ മത്സ്യങ്ങളേക്കാൾ കൂടുതൽ പ്ലാസ്റ്റിക് ആയിരിക്കും ഉണ്ടാവുക എന്നാണ് സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യത്തെക്കുറിച്ച് ഗവേഷകരും പരിസ്ഥിതി പ്രവർത്തകരും പറയുന്നത്. കടലിലേക്ക് തള്ളുന്ന ഭൂരിഭാഗം പ്ലാസ്റ്റിക്കുകളും കരയിലേക്ക് തന്നെ പലസ്ഥലങ്ങളിലായി അടിഞ്ഞു കൂടുന്നവെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ, ബാക്കിയുള്ളത് കടലിൽ ഒഴുകി നടക്കുകയും കുറേയധികം കടലിന്റെ അടിത്തട്ടിലേക്ക് പോവുകയും ചെയ്യുന്നു. എന്നാൽ, ഏറ്റവും മാരകം, ഇത്തരം പ്ലാസ്റ്റിക് മാലിന്യങ്ങൾ പല കടൽ ജീവികളും പലപ്പോഴും അറിയാതെ ഭക്ഷണമാക്കുന്നു എന്നതാണ്.

   Keywords: Dr.Onda, Philipino, Sea, Trench, ഡോ. ഒൻഡ, കടൽ, പ്ലാസ്റ്റിക്
   Published by:Joys Joy
   First published:
   )}