നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • 'സ്വന്തമായുള്ളതെല്ലാം പിന്നിലുപേക്ഷിച്ചു': അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപെട്ട നിമിഷങ്ങളെപ്പറ്റി സിനിമാ സംവിധായിക സഹ്രാ കരീമി

  'സ്വന്തമായുള്ളതെല്ലാം പിന്നിലുപേക്ഷിച്ചു': അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപെട്ട നിമിഷങ്ങളെപ്പറ്റി സിനിമാ സംവിധായിക സഹ്രാ കരീമി

  സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അഫ്ഗാന്‍ ഫിലിം ഓര്‍ഗനൈസേഷന്റെ തലപ്പത്ത് എത്തുന്ന ആദ്യ വനിതയാണ് സഹ്രാ കരീമി.

  News18

  News18

  • Share this:
   കഴിഞ്ഞ ഞായറാഴ്ച ഏതാണ്ട് മൂന്ന് മണിക്കൂറോളം സമയമാണ് സാഹ്‌റാ കരീമി കാബൂളിലെ ഒരു ബാങ്കിന് മുന്‍പിലെ നീണ്ട വരിയില്‍ പണം പിന്‍വലിക്കാനായി കാത്തു നിന്നത്. ദൂരെയെവിടെയോ മുഴങ്ങികേട്ട വെടിയൊച്ചയ്ക്ക് പിന്നാലെ ബാങ്ക് മാനേജര്‍ അവിടെ നിന്ന് പോകാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തു.

   കരീമി അഫ്ഗാനിസ്ഥാനിലെ അറിയപ്പെട്ട ഒരു ചലചിത്ര നിര്‍മ്മാതാവാണ്. കൂടാതെ, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അഫ്ഗാന്‍ ഫിലിം ഓര്‍ഗനൈസേഷന്റെ തലപ്പത്ത് എത്തുന്ന ആദ്യ വനിതയുമാണിവര്‍. ഇപ്പോള്‍ താലിബാന്‍ ഭീകരത ഭയന്ന് ജന്മനാട്ടില്‍ നിന്ന് ഓടിയകലാന്‍ വിധിക്കപ്പെട്ടവരില്‍ ഒരാളും. കാബൂള്‍ വിമാനത്താവളത്തിലെ ബഹളങ്ങളെപ്പറ്റി അറിഞ്ഞിരുന്നിട്ടും, തന്റെ സഹോദരന്മാര്‍ക്കും അനന്തിരവര്‍ക്കുമൊപ്പം രാജ്യം വിടാന്‍ തന്നെയായിരുന്നു കരീമിയുടെ തീരുമാനം.

   ഉക്രെയ്നിലെ ക്വിയിലുള്ള ഒരു ഹോട്ടലില്‍ വെച്ചാണ് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള തന്റെ രക്ഷപെടലിന്റെ അഥവാ പലായനത്തിന്റെ കഥ കരീമി റോയിട്ടേഴ്‌സിനോട് പങ്കുവയ്ക്കുന്നത്. തുര്‍ക്കിയുടെയും ഉക്രെയ്ന്റെയും സര്‍ക്കാരുകളുടെ സഹായത്തോടെയാണ് താന്‍ ഈ രക്ഷപെടല്‍ സാധ്യമാക്കിയതെന്നാണ് കരീമി പറയുന്നത്.

   “എന്റെ കുടുംബത്തെ മാത്രം ചേര്‍ത്തുപിടിച്ച്, എന്റെ വീടും കാറും പണവും, തുടങ്ങി എന്റേതായ എല്ലാത്തിനെയും പിന്നിലുപേക്ഷിച്ചാണ് ഞാന്‍ ജന്മനാട്ടില്‍ നിന്നും പലായനം ചെയ്തത്,” സഹ്രാ കരീമി പറയുന്നു.

   36 കാരിയായ കരീമി പറയുന്നത് താലിബാന്‍ വീണ്ടും ഭരണം പിടിച്ചെടുക്കുന്നു എന്ന വാര്‍ത്ത വല്ലാത്ത ഞെട്ടലാണ് ആദ്യം തന്നിലുളവാക്കിയത് എന്നാണ്. അതൊരു അപകട മുന്നറിയിപ്പും സൃഷ്ടിച്ചുവെന്നും താലിബാന്റെ തിരിച്ച് വരവ് അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ ജീവിതവും ചലചിത്ര വ്യവസായവും കീഴ്‌മേല്‍ മറിയ്ക്കുമെന്നും കരീമി പറയുന്നു.

   “അവര്‍ കലയെ പിന്തുണയ്ക്കില്ല, അത് പോലെ തന്നെ സംസ്‌കാരത്തെയും വില മതിക്കില്ല, അല്ലങ്കില്‍ അങ്ങനെയുള്ള ഒന്നിനെയും അവര്‍ ഒരിക്കലും വക വെയ്ക്കുകയില്ല,” കരീമി പറയുന്നു. “കൂടാതെ, വിദ്യാഭ്യാസമുള്ള സ്വതന്ത്രയായ സ്ത്രീകളെ അവര്‍ക്ക് ഭയവുമാണ്,” അവര്‍ കൂട്ടിച്ചേര്‍ത്തു. അതിനോടൊപ്പം തന്നെ താലിബാനികള്‍ക്ക് സ്ത്രീകള്‍ എന്നും 'ഒളിച്ചും, അദൃശ്യമായിരിക്കുന്നതുമാണ്' താല്‍പര്യമെന്നും കരീമി അഭിപ്രായപ്പെടുന്നു.

   ഇസ്ലാമിക നിയമങ്ങള്‍ക്ക് അനുസൃതമായി തങ്ങള്‍ സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുമെന്നും അവര്‍ക്ക് തങ്ങളുടെ സമൂഹത്തില്‍ ഉചിതമായ സ്ഥാനം നല്‍കുമെന്നുമാണ് ഇപ്പോള്‍ താലിബാനികള്‍ പറയുന്നത്. ഇസ്ലാമിക പണ്ഡിതർ നയിക്കുന്ന ഒരു കൗണ്‍സില്‍ മുഖേന അവരുടെ സ്ഥാനങ്ങളെക്കുറിച്ച് തീരുമാനം എടുക്കുമെന്നാണ് ഒരു മുതിര്‍ന്ന താലിബാന്‍ നേതാവ് അറിയിച്ചിരിക്കുന്നത്.

   ബാങ്കില്‍ നിന്നും തിരികെ പോകാനായി ഒരു ടാക്‌സി തിരഞ്ഞ കരീമി നിരാശയാകുകയായിരുന്നു. തിരികെ വീട്ടിലെത്താന്‍ തെരുവുകളിലൂടെ ഓടുകയല്ലാതെ അവര്‍ക്ക് വേറെ മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നില്ല. ഹവ, മറ്യം, അയ്ഷ എന്ന കരീമിയുടെ ചലചിത്രം 2019 ലെ വെനീസ് ചലചിത്രോല്‍സവത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അവയില്‍ കരീമിയെ തന്നെ സ്വയം ഓടുന്നതായി ചിത്രീകരിച്ചിരുന്ന രംഗം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അത് 1.3 മില്യണ്‍ ആള്‍ക്കാരാണ് കണ്ടത്.

   ഉക്രെയ്ന്‍ പൗരന്മാര്‍ക്കുള്ള പ്രത്യേക വിമാനത്തില്‍ ഉക്രെയ്നിലേക്ക് പോകാനായിരുന്നു കരീമിയുടെയും കുടുംബത്തിന്റയും ലക്ഷ്യം. എന്നാല്‍, വരും ദിവസങ്ങളില്‍ സാക്ഷ്യം വഹിക്കാന്‍ സാധ്യതയുള്ള കരിദിനങ്ങളെ ഭയന്ന് അഫ്ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്യാനുള്ള വ്യഗ്രതയില്‍, അഫ്ഗാന്‍ പൗരന്മാരെ കൊണ്ട് നിറഞ്ഞ കാബൂള്‍ വിമാനത്താവളത്തില്‍ കരീമിയുടെ ഉദ്യമം പൊലിഞ്ഞു പോയി. അവരെ കൂടാതെ ഉക്രെയ്നിയന്‍ പ്രത്യേക വിമാനം പുറപ്പെട്ടു.

   “ആദ്യ വിമാനം നഷ്ടമായ നിമിഷമായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ നിമിഷങ്ങള്‍ കാരണം അപ്പോള്‍ ഞാന്‍ ചിന്തിച്ചത്: ശരി സാരമില്ല, നമുക്ക് ഇവിടെ നിന്ന് രക്ഷപെടാന്‍ സാധിക്കില്ല, ഞങ്ങള്‍ ഇവിടെത്തന്നെ നില്‍ക്കേണ്ടി വരും എന്നാണ്,” അവര്‍ പറയുന്നു. താന്‍ ഏറ്റവും കൂടുതല്‍ ഭയന്നത്, താലിബാനികൾ തനിക്ക് പകരം, തന്റെ കുടുംബത്തെ ലക്ഷ്യം വെയ്ക്കും എന്ന് ഓര്‍ത്തായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

   “തന്റെ മരുമക്കള്‍ 'അവരുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടാത്ത, അവര്‍ക്ക് വിദ്യാഭ്യാസം നേടാന്‍ സാധിക്കുന്ന ഒരു രാജ്യത്ത് ജീവിക്കാന്‍ സാധിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. മനുഷ്യ ജീവികള്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് നിങ്ങളുടേതായ മൂല്യമുണ്ട്, എന്നാല്‍ താലിബാന്റെ കീഴില്‍ ആകുമ്പോള്‍, അതേ നിങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കും പക്ഷേ അത് ദുരിതവും യാതനയും മാത്രമുള്ള ഒരു ജീവിതമായിരിക്കും,” കരീമി പറയുന്നു.

   അമേരിക്കയുടെ എയര്‍ക്രാഫ്റ്റിന്റെ വീലുകളിലും ചിറകുകളിലും പറ്റിപ്പിടിച്ചിരുന്ന് അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നവരുടെ അത്യന്തം വേദനാജനകമായ ചിത്രങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടേയിരിക്കുകയാണ്. എയര്‍ക്രാഫ്റ്റില്‍ നിന്ന് വീണു മരിച്ച ഹതഭാഗ്യവാന്മാരും ഇവരില്‍ ഉള്‍ക്കൊള്ളുന്നു.

   “ഒട്ടേറേ ആളുകളാണ് പ്രാണരക്ഷാര്‍ത്ഥം വിമാനത്താവളത്തില്‍ എത്തിയത്, നിങ്ങള്‍ക്ക് അറിയുമോ തങ്ങളെ അവിടെ നിന്ന് കൊണ്ടു പോകണമേ എന്ന അപേക്ഷയോടെ അവരെല്ലാം വിമാനത്തെ കെട്ടിപ്പിടിച്ച് കിടക്കുകയായിരുന്നു, കാരണം അവരെല്ലാം തന്നെ അത്രത്തോളം ജിവിതത്തില്‍ നിരാശരായി കഴിഞ്ഞിരുന്നു,” കരീമി പറയുന്നു.

   തങ്ങള്‍ രാജ്യം വിടാനിരുന്ന ആദ്യ വിമാനം നഷ്ടമായതിനെ തുടര്‍ന്ന് കരീമി തന്നെ സഹയിച്ചു കൊണ്ടിരുന്ന ഉദ്യോഗസ്ഥരെ സമീപിച്ചു. അവര്‍ കരീമിയോട് ആള്‍ക്കൂട്ടത്തില്‍ നിന്നും മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ശേഷം മണിക്കൂറുകള്‍ കഴിഞ്ഞ്, അവള്‍ക്ക് ആരെന്ന്തിരിച്ചറിയാൻ സാധിക്കാതിരുന്ന ചിലഉദ്യോഗസ്ഥര്‍ കരീമിയെ സമീപിച്ചു. ശേഷം, അവര്‍ അവരെയും കൊണ്ട് വിമാനത്താവളത്തിന്റെ മറ്റൊരു ഭാഗത്തേക്ക് കൂട്ടിക്കൊണ്ട് പോയി. അങ്ങനെ അവിടെ നിന്നും ലഭിച്ച ഉക്രെയ്നിലേക്കുള്ള തുര്‍ക്കിയുടെ വിമാനത്തില്‍ കരീമിയും കുടുംബവും തങ്ങളുടെ രാജ്യത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
   Published by:Sarath Mohanan
   First published:
   )}