• HOME
  • »
  • NEWS
  • »
  • world
  • »
  • സാമ്പത്തിക പ്രതിസന്ധി: ഐഎംഎഫുമായുള്ള കരാർ ഉറപ്പിക്കാൻ പാകിസ്ഥാൻ സൗദി അറേബ്യയുടെ സഹായം തേടി

സാമ്പത്തിക പ്രതിസന്ധി: ഐഎംഎഫുമായുള്ള കരാർ ഉറപ്പിക്കാൻ പാകിസ്ഥാൻ സൗദി അറേബ്യയുടെ സഹായം തേടി

ചൈനയും -യുഎസും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ കാരണം ഐഎംഎഫുമായുള്ള ചർച്ചകളിൽ പാകിസ്ഥാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

  • Share this:

    സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന പാകിസ്ഥാൻ ഐഎംഎഫുമായുള്ള കരാർ ഉറപ്പിക്കാൻസൗദിയുടെ സഹായം തേടുന്നതായി റിപ്പോർട്ട്.ലോകബാങ്കിൽ നിന്നും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിൽ (എഐഐബി) നിന്നും 2 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപവും 950 മില്യൺ ഡോളർ വായ്പയും ഉറപ്പാക്കുന്നതിനാണ്പാകിസ്ഥാൻ സൗദി അറേബ്യയുടെ സഹായം തേടുന്നത്. ഇക്കാര്യത്തിൽ ” തങ്ങൾ പ്രതീക്ഷയിലാണ്” എന്ന്ഐഎംഎഫുമായുള്ള ഇടപാടുകൾ കൈകാര്യം ചെയ്യുന്ന ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

    ചൈനയും -യുഎസും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ കാരണം ഐഎംഎഫുമായുള്ള ചർച്ചകളിൽ പാകിസ്ഥാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ആ സാഹചര്യത്തിലാണ് ഐഎംഎഫുമായുള്ള ഇടപാടിന് സൗദിയുടെ ഉറപ്പ് നിർണായകമാകുന്നത്. ഐ‌എം‌എഫുമായുള്ള കരാർ ഉറപ്പിക്കാൻ സൗദിയുടെ നിക്ഷേപ അനുമതി നിർണായകമാണ്. പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ കരാർ അന്തിമമാക്കാൻ ഐഎംഎഫ് വിമുഖത കാണിക്കുന്നതായും ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

    Also Read-ഹോളി ആഘോഷത്തിനിടെ സംഘര്‍ഷം; പാക് സര്‍വകലാശാലയില്‍ 15ലധികം ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

    ലോകബാങ്കിന്റെ റെസിലന്റ് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സസ്‌റ്റെയ്‌നബിൾ ഇക്കണോമി (RISE-II) യുടെ ഭാഗമായുള്ള AIIBയുടെ 950 മില്യൺ ഡോളറിന്റെ വായ്പ പാകിസ്ഥാന് കിട്ടണമെങ്കിൽ ഐഎംഎഫുമായുള്ള കരാർ പൂർത്തിയാകേണ്ടതുണ്ട്. 700 മില്യൺ ഡോളറും 500 മില്യൺ ഡോളറുമായി രണ്ട് ഗഡുക്കളായി 1.2 ബില്യൺ യുഎസ് ഡോളറിന്റെ രണ്ട് വായ്പകൾ ചൈന ഇതിനകം പാകിസ്ഥാന് റീ-ഫിനാൻസ് ചെയ്ത് നൽകിയിരുന്നു. ഇപ്പോൾ 500 മില്യൺ ഡോളറിന്റെയും 300 മില്യൺ ഡോളറിന്റെയും രണ്ട് ഗഡുക്കൾ കൂടി ചൈനീസ് വാണിജ്യ ബാങ്കുകൾ റീ-ഫിനാൻസ് ചെയ്യും. വളരെ പ്രയാസകരമായ സമയത്താണ് പാകിസ്ഥാനെ രക്ഷിക്കാൻ ചൈന മുന്നോട്ട് വന്നതെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

    “ഇത് ചൈനീസ് സുഹൃത്തുക്കളിൽ നിന്നുള്ള വലിയ സഹായമാണ്, വരും ആഴ്‌ചകളിൽ അവരും നിക്ഷേപങ്ങൾ കൈമാറുമെന്ന് ഇസ്ലാമാബാദ് പ്രതീക്ഷിക്കുന്നതായി ” ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

    2023 ജൂൺ അവസാനത്തോടെ പാകിസ്ഥാൻ തങ്ങളുടെ വിദേശനാണ്യ കരുതൽ ശേഖരം 10 ബില്യൺ ഡോളറായി ഉയർത്താനുള്ള ശ്രമത്തിലാണ്, ചൈനീസ് ബാങ്കുകളിൽ നിന്ന് രണ്ട് തവണ വായ്പകൾ ലഭിച്ചതിനാൽ അത് ഇപ്പോൾ ഏകദേശം 4 ബില്യൺ ഡോളറായി ഉയർന്നതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

    Also read-ഇന്ത്യ – ശ്രീലങ്ക സാമ്പത്തിക ഇടപാടുകൾക്ക് ശ്രീലങ്ക ഇന്ത്യന്‍ രൂപ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്

    ഐഎംഎഫിന്റെ നിർദ്ദേശപ്രകാരം രാജ്യത്ത് ജിഎസ്ടി നിരക്ക് 17 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്തി. 170 ബില്യൺ രൂപയുടെ അധിക നികുതി വരുമാനം നേടുന്നതിനുള്ള ഒരു മിനി ബജറ്റ് അവതരിപ്പിച്ചു. വൈദ്യുതി നിരക്ക് യൂണിറ്റിന് 7 രൂപയിലധികം വർദ്ധിപ്പിച്ചത് കൂടാതെ യൂണിറ്റിന് 3.82 രൂപ വൈദ്യുതി സർചാർജ്ജും ചുമത്തി. ഗ്യാസ് വില വർദ്ധിപ്പിച്ചു, വിനിമയ നിരക്കിൽ വൻതോതിലുള്ള ക്രമീകരണം അനുവദിച്ചു, പെട്രോളിയത്തിന് മേൽ വികസന ലെവി ഏർപെടുത്തി, പോളിസി നിരക്ക് 300 ബേസിസ് പോയിൻറ് വർദ്ധിപ്പിച്ചു, ഇത് 17 ശതമാനത്തിൽ നിന്ന് 20 ശതമാനം വരെ ഉയർത്തിയതായും റിപ്പോർട്ടുകളുണ്ട്.

    Published by:Jayesh Krishnan
    First published: