നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • സ്വന്തം സ്ഥലത്ത് കാർ പാർക്ക് ചെയ്തതിന് രണ്ടു ലക്ഷം രൂപ പിഴ; മൂന്ന് ദിവസത്തിനുള്ളിൽ ഏഴാമത്തെ പിഴശിക്ഷ

    സ്വന്തം സ്ഥലത്ത് കാർ പാർക്ക് ചെയ്തതിന് രണ്ടു ലക്ഷം രൂപ പിഴ; മൂന്ന് ദിവസത്തിനുള്ളിൽ ഏഴാമത്തെ പിഴശിക്ഷ

    കാറ് വിൽക്കുന്ന സമയത്ത് വാഹനത്തിനുള്ളിൽ നിന്നും പാർക്കിംഗ് പെർമിറ്റ് എടുക്കാൻ മറന്നിടത്ത് നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം

    Car_Parking

    Car_Parking

    • Share this:
      സ്വന്തമായി വാഹനം പാർക്ക് ചെയ്യാൻ സ്ഥലമുണ്ടെങ്കിൽ കുറഞ്ഞ പക്ഷം പാർക്കിംഗ് നിയമം ലംഘിച്ചതിനുള്ള പിഴയിൽ നിന്നെങ്കിലും രക്ഷപ്പെടാം. എന്നാൽ സ്വന്തം പാർക്കിംഗ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്തിട്ടും ഏതാണ്ട് രണ്ട് ലക്ഷത്തോളം രൂപ പിഴ നൽകേണ്ടി വന്നിരിക്കുകയാണ് ഒരു ബ്രിട്ടീഷ് യുവാവിന്. സെൻട്രൽ ഇംഗ്ലണ്ട് സിറ്റിയിലെ കവന്‍ററിയിലാണ് സംഭവം.

      വീട് വാടകക്ക് എടുത്ത് താമസിച്ചിരുന്ന ഇദ്ദേഹം വീടിന് മുന്നിലായുള്ള പാർക്കിംഗ് സ്ഥലത്തിനും പ്രത്യേകം പണം അടക്കുന്നുണ്ടായിരുന്നു. എന്നാൽ തന്റെ കാറ് വിൽക്കുന്ന സമയത്ത് വാഹനത്തിനുള്ളിൽ നിന്നും പാർക്കിംഗ് പെർമിറ്റ് എടുക്കാൻ മറന്നിടത്ത് നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം.

      ബന്ധപ്പെട്ട അധികൃതരോട് നഷ്ടപ്പെട്ട പാർക്കിംഗ് പെർമിറ്റ് പുതുക്കി നൽകാൻ ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ പെർമിറ്റ് ലഭ്യമല്ലെന്നും മറ്റൊന്ന് നൽകുന്നത് വരെ ഇളവുണ്ടായിരിക്കും എന്നും മെയിൻസ്റ്റെ റസിഡൻഷ്യൽ അറിയിച്ചു. എന്നാൽ ഈ ഇളവ് പാർക്കിംഗ് മാനേജ്മെന്‍റ് കമ്പനിയായ യുണൈറ്റഡ് കിംഗ്ഡം പാർക്കിംഗ് കൺട്രോൾ മുഖവിലക്ക് എടുത്തില്ല. സ്വന്തം സ്ഥലത്ത് പാർക്ക് ചെയ്യുന്നതിന് ഇവർ ഇദ്ദേഹത്തിന് പിഴ നൽകി.

      പുതിയ കാർ യുവാവ് വീണ്ടും വിറ്റതോടെ പുതിയ പെർമിറ്റ് വീണ്ടും ആവശ്യമായി വന്നത് സ്ഥിതി പിന്നെയും വഷളാക്കി. പാർക്കിംഗ് പെർമിറ്റ് നേടുന്നതിൽ സമാന സ്ഥിതി തുടർന്നു. പിന്നാലെ മെയിൻസ്റ്റെ റസിഡൻഷ്യലുമായി യുണൈറ്റഡ് കിംഗ്ഡം പാർക്കിംഗ് കൺട്രോളിന് ഉണ്ടായ കരാർ നഷ്ടപ്പെടുകയും ഇത് പാർക്കിംഗ് കൺട്രോൾ മാനേജ്മെന്‍റ് എന്ന മറ്റൊരു കമ്പനിക്ക് നൽകുകയും ചെയ്തു. ഇതോടെ പ്രശ്നം കൂടുതൽ ഗുരുതരമായി.

      തന്നോട് മാറിയ കമ്പനിക്ക് അനുസരിച്ച്പെർമിറ്റ് പുതുക്കണമെന്ന് ആരും പറഞ്ഞിരുന്നില്ല എന്നും മൂന്ന് ദിവസത്തിനുള്ളിൽ ഏഴു പിഴകൾ ഇതു കാരണം ലഭിച്ചുവെന്നും ഇദ്ദേഹം പറയുന്നു. “അധികൃതരോട് ഞാൻ ഇക്കാര്യം പറയാൻ ശ്രമിച്ചിരുന്നു. വിഷയം അവരുടെ സോളിസിറ്ററിന്‍റെ പരിഗണനയിലേക്ക് വിടുകയാണെന്ന് മാത്രമാണ് അവർ അറിയിച്ചത്. പുതിയ പെർമിറ്റ് ആവശ്യമാണെന്ന് അപ്പോഴും പറഞ്ഞില്ല” പിഴ ലഭിച്ചയാൾ വിശദീകരിച്ചു.

      “രണ്ട് പാർക്കിംഗ് കൺട്രോൾ കമ്പനികൾക്കുമായി 2000 പൗണ്ട് നൽകാനാണ് പറഞ്ഞിരിക്കുന്നത്. വലിയ സമ്മർദ്ദമാണ് ഇതുണ്ടാക്കുന്നതെന്നും പണം ആവശ്യപ്പെട്ട് നിരവധി കത്തുകളാണ് തന്നെ തേടി എത്തിക്കൊണ്ടിരിക്കുന്നതെന്നും യുവാവ് പറഞ്ഞു. തന്നെ കോടതിയിൽ കയറ്റുമെന്ന് അവർ പറയുന്നതിൽ നിയമാനുസൃതമായി യാതൊരു അടിസ്ഥാനവുമില്ല. ഒരു വാടകക്കാരൻ എന്ന നിലയിൽ തന്‍റെ വാടകയിൽ നിന്ന് ഒരു പങ്ക് എല്ലാ മാസവും പാർക്കിംഗ് മാനേജ്മെന്‍റ് കമ്പനിക്ക് നൽകുന്നുണ്ട്. അതുകൊണ്ടു തന്നെ ഞാൻ അവരുടെ ഉപഭോക്താവാണ്. എന്‍റെ കാര്യങ്ങൾ നോക്കുക എന്നത് അവരുടെ ഉത്തരവാദിത്വമാണ്. എന്‍റെ പാർക്കിംഗ് സ്ഥലത്ത് മറ്റുള്ളവർ വരാതെ സംരക്ഷിക്കുക എന്നതാണ് കമ്പനി ചെയ്യേണ്ടത്. എന്‍റെ സ്ഥലത്ത് ഞാൻ വാഹനം നിർത്തിയതിന് പിഴ നേരിടുക എന്നത് തീർത്തും അനാവശ്യമാണെന്ന്” അദ്ദേഹം കൂട്ടിച്ചേർത്തു.
      Published by:Anuraj GR
      First published:
      )}