• HOME
  • »
  • NEWS
  • »
  • world
  • »
  • ഫിൻലൻഡ് പ്രധാനമന്ത്രിയുടെ നൃത്തം വൈറൽ; ലഹരിമരുന്ന് പരിശോധന വേണമെന്ന് പ്രതിപക്ഷം

ഫിൻലൻഡ് പ്രധാനമന്ത്രിയുടെ നൃത്തം വൈറൽ; ലഹരിമരുന്ന് പരിശോധന വേണമെന്ന് പ്രതിപക്ഷം

എന്നാൽ, പാർട്ടിക്കിടെ താൻ മദ്യം മാത്രമേ കഴിച്ചിട്ടുള്ളൂവെന്നും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും വ്യക്തമാക്കി പ്രധാനമന്ത്രി മാരിൻ രംഗത്തെത്തി

  • Last Updated :
  • Share this:
    ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മാരിൻ പാർട്ടി നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. സന്ന മാരിൻ ലഹരിമരുന്ന് ഉപയോഗിച്ചശേഷമാണോ നൃത്തം ചെയ്തതെന്ന് പരിശോധിക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. വീഡിയോയിൽ, ഫിന്നിഷ് പ്രധാനമന്ത്രി സുഹൃത്തുക്കളോടൊപ്പം നൃത്തം ചെയ്യുന്നതും പാട്ടുപാടുന്നതും കാണാം.

    വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന്, മാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനം ഉന്നയിച്ചു. പാർട്ടിയിൽ പങ്കെടുത്തവരെ മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു.

    എന്നാൽ, പാർട്ടിക്കിടെ താൻ മദ്യം മാത്രമേ കഴിച്ചിട്ടുള്ളൂവെന്നും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും വ്യക്തമാക്കി പ്രധാനമന്ത്രി മാരിൻ രംഗത്തെത്തി. വീഡിയോ ഷൂട്ട് ചെയ്യുന്നുണ്ടെന്ന കാര്യം തനിക്ക് അറിയാമായിരുന്നുവെന്നും വീഡിയോ പരസ്യമായതിൽ വിഷമമുണ്ടെന്നും അവർ പറഞ്ഞു.


    താൻ നൃത്തം ചെയ്യുകയും പാടുകയും ചെയ്തു, അത് പൂർണ്ണമായും നിയമപരമാണെന്നും തന്റെ പെരുമാറ്റത്തിൽ ഒരു പ്രശ്നവും ഇല്ലെന്നും ഇക്കാര്യത്തിൽ ഒന്നും മറച്ചുവെക്കാനില്ലെന്നും പ്രധാനമന്ത്രി മാരിൻ പറഞ്ഞു.

    ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ മാരിൻ (36) പലപ്പോഴും സംഗീതോത്സവങ്ങളിൽ പങ്കെടുക്കുകയും നൃത്തം ചെയ്യുകയും സെൽഫി എടുക്കുകയും ചെയ്യാറുണ്ട്. കഴിഞ്ഞ വർഷം, നിശാക്ലബിൽവെച്ച് ഒരു കൊവിഡ് പോസിറ്റീവ് ആയ ആളുമായി അടുത്തിടപഴകിയതിന് അവർ ക്ഷമാപണം നടത്തിയിരുന്നു.

    കഴിഞ്ഞ ആഴ്ച, ജർമ്മൻ വാർത്താ ഏജൻസിയായ ബിൽഡ് ലോകത്തിലെ ഏറ്റവും മികച്ച പ്രധാനമന്ത്രിയായി മരിനെ തിരഞ്ഞെടുത്തു.
    Published by:Anuraj GR
    First published: