• HOME
 • »
 • NEWS
 • »
 • world
 • »
 • Finland PM | സ്ത്രീയായതുകൊണ്ട് കടുത്ത വിദ്വേഷ പ്രചരണങ്ങൾക്ക് ഇരയാകുന്നതായി ഫിൻലൻഡ്‌ പ്രധാനമന്ത്രി സന്ന മാരിൻ

Finland PM | സ്ത്രീയായതുകൊണ്ട് കടുത്ത വിദ്വേഷ പ്രചരണങ്ങൾക്ക് ഇരയാകുന്നതായി ഫിൻലൻഡ്‌ പ്രധാനമന്ത്രി സന്ന മാരിൻ

ഭരണത്തിന്റെ തലപ്പത്ത് സ്ത്രീയാണെങ്കിൽ, പ്രത്യേകിച്ച് യുവതി ആണെങ്കിൽ അഭിമുഖീകരിക്കേണ്ടി വരുന്ന വിദ്വേഷ പ്രചരണങ്ങൾ പലപ്പോഴും ലിംഗപരമായ മുൻവിധിയോടുകൂടിയുള്ളതാണ്

 • Last Updated :
 • Share this:
  ഫിൻലൻഡ്‌ (Finland) സർക്കാർ വിദ്വേഷ പ്രചരണങ്ങൾക്ക് ഇരയാകുന്നുവെന്ന് പ്രധാനമന്ത്രി സന്ന മാരിൻ (PM Sanna Marin). തനിക്കും സഹമന്ത്രിമാർക്കും തങ്ങളുടെ ജെൻഡറിന്റെയും ശൈലിയുടെയും പേരിൽ നിരന്തരമായി വിദ്വേഷ പ്രചരണങ്ങൾ (Hate Speech) നേരിടേണ്ടി വരുന്നതായാണ് ഫിൻലൻഡ്‌ പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ. സ്ത്രീയായതുകൊണ്ട് തനിക്ക് നേരെയും വ്യാപകമായ വിദ്വേഷ പ്രചരണങ്ങൾ ഉയരുന്നുണ്ടെന്ന് സന്ന മാരിൻ പറയുന്നു .

  ഭരണത്തിന്റെ തലപ്പത്ത് സ്ത്രീയാണെങ്കിൽ, പ്രത്യേകിച്ച് യുവതി ആണെങ്കിൽ അഭിമുഖീകരിക്കേണ്ടി വരുന്ന വിദ്വേഷ പ്രചരണങ്ങൾ പലപ്പോഴും ലിംഗപരമായ മുൻവിധിയോടുകൂടിയുള്ളതാണ്. വിമർശനങ്ങൾ എന്ന മട്ടിൽ പ്രചരിക്കുന്ന വിദ്വേഷ പ്രചരണങ്ങൾ തങ്ങളുടെ പ്രവൃത്തിയെയോ ഭരണത്തെയോ അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് സന്ന മാരിൻ വ്യക്തമാക്കിയതായി റോയ്‌റ്റേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

  2019 ഡിസംബറിലാണ് സന്ന മാരിൻ തന്റെ 34-ാം വയസ്സിൽ ഫിൻലൻഡ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇതോടെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന ഖ്യാതി സന്ന മാരിന് സ്വന്തമായി. അധികാരത്തിലേറിയ, സന്ന മരിന്റെ നേതൃത്വത്തിലുള്ള മധ്യ-ഇടതു സഖ്യ സർക്കാരിലെ അഞ്ച് പാർട്ടി നേതാക്കളും സ്ത്രീകളായിരുന്നു.

  36കാരിയായ മാരിൻ, ഔദ്യോഗിക വസതിയിൽ പാർട്ടികൾ നടത്തുന്നതിനും സുഹൃത്തുക്കൾക്കൊപ്പം സമയം ചിലവിടുന്നതിനും ഫാഷൻ ആക്‌സസറികൾ പ്രോത്സാഹിപ്പിക്കുന്നതിനും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നതിനുമൊക്കെ പല തവണ രൂക്ഷ വിമർശനങ്ങൾക്ക് വിധേയയായിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ 540,000ത്തിലധികം ഫോളോവേഴ്‌സ് ഉള്ള മാരിൻ ഇത്തരത്തിലുള്ള വിദ്വേഷ പ്രചാരങ്ങൾ തന്നെയോ തന്റെ തീരുമാനങ്ങളെയോ ബാധിക്കില്ലെന്ന് വ്യക്തമാക്കുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ഒരു സ്ത്രീയാണെന്ന കാരണത്താൽ തനിക്കെതിരെ വിദ്വേഷ പ്രചാരണം നടക്കുന്നതിൽ ആശങ്കയുണ്ടെന്നും സന്ന മാരിൻ പറയുന്നു.

  "വ്യക്തിപരമായി എന്നെ ഇത്തരത്തിലുള്ള വിമർശങ്ങൾ ബാധിക്കില്ല. എന്നാൽ മറ്റുള്ളവരെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. സ്ത്രീയെന്ന നിലയിലുള്ള വിദ്വേഷ പ്രചാരണങ്ങൾ എല്ലാവർക്കും ഒരേ രീതിയിൽ അഭിമുഖീകരിക്കാൻ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ടാണ് ഇത്തരത്തിലുള്ള പെരുമാറ്റം ഇനി സഹിക്കേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചത്. വിദ്വേഷ പ്രചരണം പ്രോത്സാഹിക്കപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്", സന്ന മാരിൻ പറയുന്നു.

  ഡിസംബറിൽ സഹപ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകൾ കഴിഞ്ഞ് നിശാക്ലബ്ബിൽ പാർട്ടിയിൽ പങ്കെടുത്തതിന് സന്ന മാരിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. ഇതോടെ ദേശീയ അന്തർദേശീയ മാധ്യമങ്ങളിലെ പ്രധാന തലക്കെട്ടുകളിൽ സന്ന മാരിൻ നിറഞ്ഞുനിന്നു. കൊവിഡ് ബാധിതയാകാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും സന്ന മാരിൻ നിശാക്ലബ്ബിൽ പുലർച്ചെ വരെ നൃത്തപരിപാടികളിൽ പങ്കെടുത്തതാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്. തന്റെ പ്രവൃത്തിയിൽ അവർ പിന്നീട് ക്ഷമാപണം നടത്തിയിരുന്നു.

  Pilot Refuses to Fly | ജോലി സമയം കഴിഞ്ഞു; യാത്രക്കാരെ പാതി വഴിയിലുപേക്ഷിച്ച് പൈലറ്റ്

  ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ മാഗസിനുകളുടെ കവറുകളിൽ പ്രത്യക്ഷപ്പെട്ടതിനും ഹെൽസിങ്കിയിൽ പോപ്പ് ഗായകർക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കുമൊപ്പം കാണപ്പെട്ടതിനും വിമർശകർ രൂക്ഷമായ ഭാഷയിലാണ് സന്നയെ നേരിട്ടത്.

  Arnold Schwarzenegger | ഹോളിവുഡ് താരം അര്‍നോള്‍ഡ് ഷ്വാസ്‌നെഗറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

  “അമ്മയും സുഹൃത്തുക്കളും സാമൂഹിക ജീവിതവുമുള്ള 36 വയസ്സുള്ള യുവതിയാണ് ഞാൻ. ഒപ്പം യുവതലമുറയിൽ ജീവിക്കുന്ന വ്യക്തി കൂടിയാണ്. ഞാൻ ജോലി ചെയ്യുന്ന രീതിയിലും എന്റെ ജീവിതശൈലിയും അത് പ്രതിഫലിക്കുന്നത് സ്വാഭാവികമാണ്", വിമർശനങ്ങളോട് മാരിന്റെ പ്രതികരണം ഇങ്ങനെ.
  Published by:Jayashankar Av
  First published: